ഇണയെ പുള്ളിപ്പുലി കൊന്നതോടെ വിഷാദത്താല്‍ അക്രമാസക്തനായി;വധുവിനെ കണ്ടെത്തി കല്യാണം നടത്തിക്കൊടുത്ത് ഗ്രാമവാസികള്‍.

ബെംഗളൂരു : അനാഥനായ കഴുതയ്ക്ക് ഇണയെ കണ്ടെത്തി വിവാഹം നടത്തിക്കൊടുത്ത് മൈസൂരു നഞ്ചൻഗുഡിലെ ഹുറ ഗ്രാമവാസികൾ. ഒപ്പമുണ്ടായിരുന്ന പെൺകഴുതയെ രണ്ടുമാസം മുൻപു പുള്ളിപ്പുലി കൊന്നതോടെ തനിച്ചായ ആൺകഴുത അക്രമാസക്തനായപ്പോഴാണു ഗ്രാമീണർ പുതിയ ഇണയെ തേടി രംഗത്തിറങ്ങിയത്.  കഴുതയെ വാങ്ങാൻ 23000 രൂപയും ഇവർ പിരിച്ചെടുത്തു.

  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.

പെൺകഴുതയെ സൗജന്യമായി നൽകാമെന്ന് ഉടമ പറഞ്ഞതോടെയാണു പിരിച്ചെടുത്ത പണം ഉപയോഗിച്ചു ഗംഭീര വിവാഹം നടത്താൻ തീരുമാനിച്ചത്. പുതുവസ്ത്രങ്ങൾ അണിഞ്ഞെത്തിയ ‘വധൂവരൻമാരെ’ മാല അണിയിക്കുകയും പൂജാരിയുടെ കാർമികത്വത്തിൽ വിവാഹച്ചടങ്ങുകൾ നടത്തുകയും ചെയ്തു. മധുരവിതരണവും നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts