ദുബായ്:ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഒടിഞ്ഞ കയ്യുമായി ബാറ്റേന്തി ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി വാങ്ങിയിരിക്കുകയാണ് ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്‌ബാല്‍. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയില്‍ നില്‍ക്കെയാണ് തമീം ഇക്ബാല്‍ ക്രീസ് വിട്ടത്. ലക്‌മലിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മൂന്ന് ബോളില്‍ രണ്ട് റണ്‍സായിരുന്നു ഈ സമയം തമീമിനുണ്ടായിരുന്നത്. 46മത്തെ ഓവറിലെ അഞ്ചാം പന്തില്‍ മുസ്താഫിസുര്‍ മടങ്ങിയപ്പോള്‍ ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിച്ചുവെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, ഒടിഞ്ഞ കയ്യുമായി അവസാന വിക്കറ്റില്‍ മുഷ്‌ഫിഖറിനൊപ്പം തമീം ഇക്ബാല്‍ വീണ്ടും ബാറ്റിംഗിനിറങ്ങുകയായിരുന്നു.…
Read MoreMonth: September 2018
“ടൊവിനോ ഇതില്‍ നന്നായി പാടുപെട്ടിട്ടുണ്ട്”: അനുഭവം പങ്കുവെച്ഛ് മനു പിള്ള
കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് തീയേറ്ററുകളില്‍ കുതിച്ച് പായുകയാണ് ടൊവീനോയുടെ തീവണ്ടി. ചിത്രത്തില്‍ ടൊവീനോയ്‌ക്കൊപ്പം ശ്വാനന്‍ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച മനു പിള്ള തീവണ്ടിക്കായി ടൊവീനോക്കൊപ്പം വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ്. “ടൊവിനോ ഇതില്‍ നന്നായി പാടുപെട്ടിട്ടുണ്ട്. എല്ലാ ഷോട്ടിലും സിഗരറ്റ് വലിക്കുന്നത് തന്നെ വലിയ പാടാണ്. റീടേക്കിന് പോകുമ്പോള്‍ വീണ്ടും സിഗരറ്റ് വലിക്കണം. ലാസ്റ്റ് ഒരു പതിനഞ്ച് മിനിറ്റ് സീനില്‍ മാത്രമാണ് പുകവലിക്കാതെ ഉള്ളത്. രണ്ട് മണിക്കൂര്‍ ചിത്രത്തനകത്ത് പകുതിയിലേറെയും സിഗരറ്റ് വലിക്കുന്നുണ്ട്. അങ്ങനെ 45 ദിവസത്തെ ഷൂട്ടില്‍ ഇങ്ങനെ വലിച്ചു കൂട്ടുകയാണ്.…
Read Moreആദായ നികുതി കേസിൽ മന്ത്രി ഡി.കെ.ശിവകുമാറിന് ജാമ്യം
ബെംഗളൂരു: ആദായ നികുതി കേസിൽ മന്ത്രി ഡി.കെ.ശിവകുമാറിന് ബെംഗളൂരു പ്രത്യേക കോടതി സോപാധിക ജാമ്യം അനുവദിച്ചു. ഡൽഹി സഫ്ദർജങ്ങിലെ ഫ്ലാറ്റിൽ നിന്ന് 2017 ഓഗസ്റ്റിൽ കണക്കിൽപ്പെടാത്ത 4.03 ലക്ഷം രൂപ പിടിച്ചെടുത്തെന്ന കേസിലാണ് സാമ്പത്തിക ക്രമക്കേടുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി എം.എസ്.ആൽവ ജാമ്യം അനുവദിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്തിൽ നിന്നുള്ള 47 കോൺഗ്രസ് എംഎൽഎമാരെ ബിഡദിയിലെ ഈഗിൾട്ടൻ റിസോർട്ടിൽ 2017ൽ ശിവകുമാറിന്റെ നേതൃത്വത്തിൽ താമസിപ്പിച്ചതിനെ തുടർന്നാണ് ആദായനികുതി റെയ്ഡുകൾ ഉണ്ടായത്. കാർഷികാദായത്തിൽ നിന്നുള്ള പണമാണിതെന്ന് ശിവകുമാർ കോടതിയെ ബോധിപ്പിച്ചിരുന്നു. നേരത്തെ റജിസ്റ്റർ ചെയ്ത മറ്റു മൂന്നു കേസുകളിലും ജാമ്യം ലഭിച്ചിരുന്നു. കേസിലെ മറ്റു…
Read Moreസർവകാല റെക്കോർഡിട്ട് ഇന്ധനവില; നാനൂറിലേറെ ട്രക്കുകൾ നിരത്തിയിട്ടു സമരം 7–ാം ദിവസത്തിലേക്ക്
ബെംഗളൂരു: ഇന്ധന വിലവർധനയ്ക്കെതിരെ കർണാടക റിഗ് ഓണേഴ്സ് അസോസിയേഷൻ നടത്തുന്ന പണിമുടക്ക് ആറു ദിവസം പിന്നിട്ടു. കുഴൽക്കിണർ നിർമാണത്തിന് ഉപയോഗിക്കുന്ന നാനൂറിലേറെ ട്രക്കുകൾ നിരത്തിയിട്ടാണ് ഇവർ പണിമുടക്ക് തുടരുന്നത്. ഇന്ധനവില അടിക്കടി കൂടുന്നതിനാൽ ഡ്രില്ലിങ് മെഷീനുകൾ ഉൾപ്പെടുന്ന ബോർവെൽ ട്രക്ക് പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു. ട്രക്ക് ഉപയോഗിച്ച് ഒരടി കുഴിക്കാൻ ഒരു ലീറ്റർ ഡീസൽ വേണ്ടിവരും. കഴിഞ്ഞയാഴ്ചത്തെ ഭാരത് ബന്ദിനൊപ്പമാണ് അനിശ്ചിതകാല പ്രതിഷേധം ആരംഭിച്ചത്. ഓരോ ദിവസവും രണ്ടുകോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. അതേസമയം ഇന്ധനവില കുറയ്ക്കാതെ പണിക്കിറങ്ങില്ലെന്നും ഇവർ വ്യക്തമാക്കി. ബെംഗളൂരുവിലെ ഇന്നലത്തെ വില പെട്രോൾ–84.30…
Read Moreനാലു മലയാളികളുടെ മരണത്തിനിടയാക്കിയ കാർ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും
ബെംഗളൂരു: നാലു മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ തകർന്ന കാർ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും. കാറിന് എന്തെങ്കിലും തകരാർ ഉണ്ടായിരുന്നോ എന്നു പരിശോധിക്കാനാണിത്. ബുധനാഴ്ച ഔട്ടർ റിങ് റോഡിൽ മാറത്തഹള്ളിക്കു സമീപം കാറും ബിഎംടിസി എസി ബസും കൂട്ടിയിടിച്ച് അമ്മയും മകനും ഉൾപ്പെടെ നാലു മലയാളികളാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന ലെവിൻ തൽക്ഷണം മരിച്ചു. ലെവിൻ മദ്യപിച്ചിരുന്നില്ലെന്നു പരിശോധനയിൽ വ്യക്തമായതിനാലാണ് കാറിന്റെ സ്ഥിതി സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്താൻ ആർടിഒയ്ക്ക് എച്ച്എഎൽ പൊലീസ് നിർദേശം നൽകിയത്. ഇതിന്റെ റിപ്പോർട്ട് ലഭ്യമായാലേ അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ.
Read Moreലാൽബാഗിലും പ്ലാസ്റ്റിക് നിരോധനം: സമ്പൂർണ പ്ലാസ്റ്റിക് നിരോധനമെന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി…
ബെംഗളൂരു: ലാൽബാഗിലും പ്ലാസ്റ്റിക്കിനു നിരോധനവുമായി സർക്കാർ. പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ എന്നിവയുമായെത്തുന്നവരെ പൂന്തോട്ടത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവരിൽ നിന്ന് 100 രൂപ മുതൽ 500 രൂപ വരെ പിഴയും ഈടാക്കും. ജലാശയങ്ങൾ ഉൾപ്പെടെ പാർക്കിൽ പലയിടങ്ങളിലായി സന്ദർശകർ പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണത്തിന്റെ പായ്ക്കറ്റുകളും വലിച്ചെറിയുന്നതു പതിവായതോടെയാണ് ഇവ നിരോധിക്കാൻ ഹോർട്ടികൾച്ചർ വകുപ്പ് തീരുമാനിച്ചത്. ഹോപ്കോംസ് ഔട്ട്‌ലെറ്റ് ഉൾപ്പെടെ പാർക്കിനുള്ളിലെ എല്ലാ കടകളിലും കുപ്പിവെള്ളം വിൽപന നിരോധിച്ചു. ഇവ പുറമെ നിന്നു കൊണ്ടുവരാനും അനുവദിക്കില്ല. പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കാൻ വനിതാ ജീവനക്കാരുടെ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സന്ദർശകർക്കായി ബോധവൽകരണവും നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ…
Read Moreകല്യാണ നഗറിൽ മലയാളിയുടെ സൂപ്പർ മാർക്കെറ്റ് കത്തിനശിച്ചു.
ബെംഗളൂരു: കല്യാൺനഗർ ചെലക്കരെയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് തീപിടിച്ചു. കണ്ണൂർ സ്വദേശി അബ്ദുൾ സമദിന്റെ ഉടമസ്ഥതയിലുള്ള ഫാമിലി പോയന്റ് സൂപ്പർമാർക്കറ്റിനാണ് തീപിടിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. മൂന്നുനില കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലും ഒന്നാമത്തെ നിലയിലുമായിട്ടായിരുന്നു സൂപ്പർമാർക്കറ്റ് പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലയിലേത് പൂർണമായും ഒന്നാമത്തെ നിലയിലേത് ഭാഗികമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. സൂപ്പർ മാർക്കറ്റിൽനിന്ന് തീഉയരുന്നതുകണ്ട് സമീപത്ത് താമസിക്കുന്നവരാണ് ഉടമസ്ഥരെ വിവരമറിയിച്ചത്. ബെംഗളൂരു മർച്ചന്റ്‌സ് അസോസിയേഷൻ ജോ. ട്രഷറർ ഫൈസൽ ഉസ്മാൻ, സമീർ, ഷഹീർ തുടങ്ങിയവരുടെ…
Read Moreഓമനത്തം തുളുമ്പുന്ന കുടുംബ ചിത്രം പങ്കുവച്ച് സണ്ണി ലിയോണ്‍
മുംബൈ: ഗണേശ ചതുര്‍ഥിയോട് അനുബന്ധിച്ച് തന്‍റെ പുതിയ വീട്ടില്‍ നടത്തിയ പൂജവേളയിലെ മനോഹരമായ ചിത്രം പങ്കുവച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ആദ്യത്തെ പുത്രിയായ നിഷാ കൗര്‍ വെബ്ബര്‍ തന്‍റെ മാതാപിതാക്കള്‍ക്ക് തിലകം ചാര്‍ത്തുന്ന ചിത്രമാണ് സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പരമ്പരാഗത ഇന്ത്യന്‍ വേഷത്തില്‍ ഒരു കൊച്ചു സുന്ദരിയായാണ് നിഷാ പൂജായ്ക്കായി എത്തിയത്. തന്‍റെ മകള്‍ നിഷാ ‘സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള സമ്മാന’മാണ് എന്നാണ് സണ്ണി വിശേഷിപ്പിച്ചിരിക്കുന്നത്. നിഷയാണ് തന്നെ ഈശ്വര വിശ്വാസിയാക്കി മാറ്റിയത് എന്നും നിഷ തങ്ങളുടെ കുടുംബത്തിന്‍റെ…
Read Moreഗണേശോല്‍സവത്തില്‍ ആറാടി നഗരം.
ബെംഗളൂരു: നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിലും സംഘടനകളുടെ നേതൃത്വത്തിലും വിനായക ചതുർഥി ആഘോഷിച്ചു. മഹാഗണപതി ഹോമവും പ്രത്യേക പൂജകളുമുണ്ടായിരുന്നു. ഗുരുധർമപ്രചാരണസഭ ശിവഗിരിമഠം ഗുരുധർമ പ്രചാരണസഭ വിനായകനഗർ യൂണിറ്റിൽ വിനായക ചതുർഥി ആഘോഷിച്ചു. രാവിലെ ആറിന് സ്വരൂപചൈതന്യയുടെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമം നടന്നു. സെക്രട്ടറി വി.കെ. സഞ്ചു, ഖജാൻജി സാവിത്രി വേണുഗോപാൽ എന്നിവർ നേതൃത്വം വഹിച്ചു. നായർ സേവാസംഘ് കർണാടക നായർ സേവാസംഘ് കർണാടക യശ്വന്തപുരം കരയോഗത്തിന്റെ നേതൃത്വത്തിൽ ഗണേശോത്സവം നടത്തി. കരയോഗം ഓഫീസിൽ നടന്ന ആഘോഷത്തിന് പ്രസിഡന്റ് ധനേഷ് കുമാർ, സെക്രട്ടറി മുരളീമോഹൻ നമ്പ്യാർ, ജിതേന്ദ്ര സി. നായർ,…
Read Moreമ്യൂസിയം ഓഫ് ഇല്യൂഷന്‍സ്: മായക്കാഴ്ചകളുടെ വിസ്മയചെപ്പ്!
മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് ദുബായിലെ അല്‍ സീഫ് ഡെവലപ്മെന്‍റ് സെന്‍ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാഴ്ചയേത് കെട്ടുകാഴ്ചയേത് എന്ന് മനസിലാക്കാന്‍ സാധിക്കാത്ത ഈ വിസ്മയചെപ്പിനുള്ളില്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതിന് വിലക്കില്ല. കണ്ണുകള്‍ കൊണ്ട് കാണുന്നത് മസ്തിഷ്കത്തിന് മനസിലാക്കാന്‍ പറ്റാത്ത വിധത്തിലുള്ള ശാസ്ത്ര സാധ്യത അടിസ്ഥാനമാക്കിയാണ് മ്യൂസിയം രൂപകല്‍പന ചെയ്തിരിക്കുന്നത്. ശാസ്ത്രം, കണക്ക്, ബയോളജി, മനശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി സജ്ജമാക്കിയിരിക്കുന്ന എണ്‍പതിലധികം ഇല്യൂഷന്‍സാണ് ഇവിടെയുള്ളത്. കമ്പനിയുടെ ഇതുവരെയുള്ള ബ്രാഞ്ചുകളില്‍ ഏറ്റവും വലിയ എഡിഷനാണ് ദുബായിലേത്. നവീന രീതിയിലുള്ള ദൃശ്യ ഭൌതീക പ്രദര്‍ശനങ്ങളായതിനാല്‍ എല്ലാ പ്രായക്കാര്‍ക്കും ഇല്യൂഷന്‍സ് ആസ്വദിക്കാന്‍ സാധിക്കും.മൂന്ന്…
Read More