ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സ്ഫടികം 2 അനൗണ്‍സ് ചെയ്തത്. ഇനി ഒരു കാരണവശാലും ഈ ചിത്രത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംവിധായകന്‍ ബിജു കട്ടക്കല്‍ പറയുന്നു. മാത്രമല്ല ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുമെന്നും സംവിധായകന്‍ പറയുന്നു. പഴയ സ്ഫടികവുമായി താരതമ്യം വരാതിരിക്കാനാണ് പുത്തന്‍ റെയ്ബാന്‍ എന്ന ആശയവുമായി വന്നത്. സ്ഫടികം 2 എന്ന ഈ സിനിമ ഇരുമ്പന്‍റെ കഥയാണ് പറയുന്നത്. ആ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത് എന്നും സംവിധായകന്‍ പറയുന്നു. യങ് സൂപ്പര്‍സ്റ്റാര്‍ എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. അതുകൊണ്ടാണ് പ്രശ്‌നങ്ങള്‍…
Read MoreMonth: September 2018
പെട്രോള്‍ വിലയെ ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടി ‘സമ്മാനം’
തമിഴ്നാട്: ഓട്ടോ ഡ്രൈവര്‍ക്ക് ഇത്ര ധൈര്യമോ? പെട്രോള്‍ വിലയെപ്പറ്റി നേതാവിനോട് ചോദിക്കാനും മാത്രം വളര്‍ന്നോ ഈ ഓട്ടോ ഡ്രൈവര്‍? ചോദ്യവും കഴിഞ്ഞു… സമ്മാനവും കിട്ടി.. സംഭവം നടന്നത് തമിഴ്നാട്ടില്‍… തമിഴ്നാട് ബിജെപി അദ്ധ്യക്ഷ തമിലിസായി സുന്ദര്‍രാജന്‍ സൈദാപ്പെട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ആ സന്ദര്‍ഭത്തിലാണ് ഒരു ഓട്ടോ ഡ്രൈവര്‍ പിന്നില്‍ നിന്നും നേതാവിനോട് കുതിച്ചുയരുന്ന പെട്രോള്‍ വിലയെപ്പറ്റി ചോദ്യമുന്നയിച്ചത്. നേതാക്കള്‍ക്ക് ആ ചോദ്യം അത്ര പിടിച്ചില്ല എന്നുമാത്രമല്ല, ബിജെപി അദ്ധ്യക്ഷ തമില്‍സായി സുന്ദര്‍രാജനൊപ്പമുണ്ടായിരുന്ന മറ്റൊരു നേതാവ് വി കാളിദാസന്‍ ഓട്ടോ ഡ്രൈവറെ പിടിച്ചുതള്ളി പിന്നിലേയ്ക്ക് മാറ്റുകയും…
Read Moreവിമാനത്താവളത്തില്‍ നിന്ന് വീട്ടില്‍ പോകാന്‍ ഉബെര്‍ ടാക്സി വിളിച്ചു,ഡ്രൈവിംഗ് സീറ്റില്‍ “പാമ്പ്”! യാത്രക്കാരന്‍ കാബ് സ്വയം ഓടിച്ച് വീട്ടില്‍ പോയി.
ബെംഗളൂരു: കഴിഞ്ഞ ആഴ്ചയാണ് സംഭവം വിമാനത്താവളത്തില്‍ വന്നിറങ്ങി വീട്ടില്‍ പോകാന്‍ വേണ്ടി ഉബെര്‍ ടാക്സി വിളിച്ച സുര്യ പെട്ടു,ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന ആള്‍ മദ്യപിച്ച് ഫുള്‍ ഫിറ്റ് ആണ്.യാത്ര തുടങ്ങിയപ്പോള്‍ ഡ്രൈവര്‍ക്ക് മദ്യലഹരിയില്‍ കണ്ണ് തുറക്കാന്‍ പോലും കഴിയുന്നില്ല,സംഭവം മനസ്സിലാക്കിയ സൂര്യ ഡ്രൈവറെ വേറെ സീറ്റിലേക്ക് മാറ്റി സ്റ്റിയറിംഗ് കയ്യിലെടുക്കുകയായിരുന്നു. മദ്യ ലഹരിയില്‍ ഉള്ള ഡ്രൈവറുടെ ചിത്രവും വീഡിയോയും സൂര്യ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.മദ്യ ലഹരിയില്‍ ഡ്രൈവര്‍ ഉറക്കം തൂങ്ങിയതിനാല്‍ വാഹനം വീടുവരെ സ്വയം ഓടിക്കെണ്ടിവന്നു എന്നും ആപ്പിലെ വിവരങ്ങള്‍ അനുസരിച്ച് കാറിലെ യഥാര്‍ത്ഥ…
Read Moreപിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ സന്ദര്‍ശിച്ചു.
ബെംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ നഗരത്തിലെ ഫ്രേസർ ടൗൺ വസതിയിൽ സന്ദർശിച്ചു. ബെംഗളൂരു സ്ഫോടനക്കേസ് പ്രതിയായ മഅദനി ചികിൽസാർഥം ജാമ്യത്തിലാണിപ്പോൾ.
Read Moreമലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വെള്ളിയും നേടിയ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്. ഡൽഹിയിൽ ചേർന്ന അവാർഡ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. അവാർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടി ജിന്‍സണ്‍ ഇന്ത്യയുടെ അഭിമാനമായിരുന്നു. കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയാണ് ജിന്‍സണ്‍. അടുത്തിടെ നടന്ന മുഴുവന്‍ ചാംപ്യന്‍ഷിപ്പുകളിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഈ ഇരുപത്തിയേഴുകാരന്‍ നടത്തിയത്. ചക്കിട്ടപാറയിലെ മണ്‍പാതയിലൂടെയാണ് ജിന്‍സണ്‍ ഓടി തുടങ്ങിയത്. ചക്കിട്ടപാറ ഗ്രാമീണ സ്‌പോര്‍ട്‌സ് അക്കാഡമിയിലെ കെ.എം. പീറ്ററായിരുന്നു ആദ്യകാല പരിശീലകന്‍.…
Read Moreവീഡിയോ: ബുള്ളറ്റില്‍ പറന്ന് പതിനെട്ടുകാരി!
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ മണിക്കൂറില്‍ 241.40 കിലോമീറ്റര്‍ വേഗതയില്‍ പറന്ന് പതിനെട്ടുകാരിയുടെ റെക്കോര്‍ഡ്. കൈല റിവസ് എന്ന 18 കാരിയാണ് റെക്കോര്‍ഡിട്ടത്. പുതിയ 650 സിസി ബൈക്കായ കോണ്ടിനെന്‍റല്‍ ജിടിയുടെ മോഡിഫൈഡ് വേര്‍ഷനില്‍ പറന്നാണ് ഇവര്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. യുഎസിലെ ബോണ്‍വില്ലയിലെ സാള്‍ട്ട് ഫ്ലാറ്റിലാണ് റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്‍റല്‍ ജിടി റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. ഏകദേശം 20 പ്രാവശ്യം കൈല ബൈക്കില്‍ പറന്നു. നിലവില്‍ പന്ത്രണ്ടിലധികം സ്പീഡ് റെക്കോര്‍ഡ് സ്വന്തം പേരിലുള്ള റൈഡറാണ് കൈല. ഷറിന്‍റെ ഉടമസ്ഥതയിലുള്ള ഹാരിസ് പെര്‍ഫോമന്‍സ് കമ്പനിയാണ് ബൈക്കിനെ മോഡിഫൈ…
Read Moreപരസ്പരം കേസുകൊടുത്ത് മൽസരിച്ച് ദമ്പതികൾ;ഇതുവരെ നൽകിയത് 67 കേസുകൾ; ഈ വഴിക്ക് കണ്ടു പോകരുതെന്ന് താക്കീത് ചെയ്ത് കോടതി.
ബെംഗളൂരു ∙ വഴക്കിട്ടു പിരിഞ്ഞ ദമ്പതികൾ പരസ്പരം നൽകിയത് 67 കേസുകൾ! ഏഴു വർഷമായി പോരടിക്കുന്ന ദമ്പതികളെ ഇനി കേസ് നൽകുന്നതിൽനിന്നു സുപ്രീംകോടതി വിലക്കി. യുഎസ് പൗരത്വമുള്ള ഐടി ജീവനക്കാരനായ ഭർത്താവ് 58 കേസാണ് ഏഴു വർഷത്തിനിടെ ഭാര്യക്കെതിരെ നൽകിയത്. ഇവർ തിരികെ ഒൻപതെണ്ണവും. ഗാർഹിക പീഡനം കോടതിയലക്ഷ്യം വരെയുള്ളവ ഇതിലുണ്ട്. 2002ൽ വിവാഹിതരായ ഇരുവരും അമേരിക്കയിലായിരുന്നു. 2009ൽ കുട്ടി ജനിച്ചശേഷമാണ് അകന്നത്. തിരികെപോന്ന ഭാര്യ ബെംഗളൂരുവിൽ രക്ഷിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. ദമ്പതികളുടെ പോര് ഒൻപതു വയസ്സുള്ള മകനെ മാനസികമായും വൈകാരികമായും ബാധിക്കുമെന്നും കോടതി വിലയിരുത്തി. രക്ഷിതാക്കളുടെ അനാവശ്യ ഇടപെടൽ കുട്ടിയുടെ പഠനത്തെ…
Read Moreകവർച്ചാ ശ്രമത്തിനിടയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിന് പുതിയ സിനിമാ സ്റ്റൈൽ “ട്വിസ്റ്റ് “;തെളിയുന്നത് കാമുകനെ വികലാംഗനാക്കി സ്വന്തമാക്കാൻ കാമുകിയായ പോലീസ് കോൺസ്റ്റബിൾ നൽകിയ ക്വോട്ടേഷൻ!
ബെംഗളൂരു : ബന്നാർഘട്ടയിൽ വച്ച് കാമുകിയായ പോലീസ് കോൺസ്റ്റബിളിന്റെ കൂടെ നടക്കുകയായിരുന്ന യുവാവിന്റെ കൈപ്പത്തി മോഷ്ടാക്കൾ വെട്ടി മാറ്റിയതായുള്ള വർത്ത കഴിഞ്ഞ ആഴ്ച ഞങ്ങൾ നൽകിയിരുന്നു, എന്നാൽ ആ വാർത്തക്ക് പുതിയ സിനിമാ സ്റ്റൈൽ ട്വിസ്റ്റ് ആണ് പുറത്തു വരുന്നത്. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കാമുകന്റെ കൈപ്പത്തി വെട്ടിയെടുത്ത കേസിൽ വനിതാ ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. മറ്റാരെയും വിവാഹം കഴിക്കാതിരിക്കാനാണ് ആനേക്കൽ നിവാസി വീരേഷി(31)ന്റെ കൈപ്പത്തി വെട്ടിയെടുത്തത്. സംഭവത്തിൽ വിവി പുരം സ്റ്റേഷനിലെ ജയലക്ഷ്മി (27) ആണ് അറസ്റ്റിലായത്. ആക്രമണം നടത്തിയ കുമാർ (45), മകൻ ആനന്ദ്…
Read Moreപൂജ അവധിക്കു കുറഞ്ഞ നിരക്കിൽ കേരള ആർടിസി ബുക്കിംഗ് ആരംഭിച്ചു
ബെംഗളൂരു: സ്വകാര്യ ബസുകളെക്കാൾ താരതമ്യേന കുറഞ്ഞ നിരക്കിൽ എസി, എക്സ്പ്രസ്, ഡീലക്സ് സർവീസുകളുമായി പൂജ അവധിക്കു കേരള ആർടിസി. നാട്ടിലേക്കു വലിയ തിരക്കുള്ള ഒക്ടോബർ 17, 18 തിയതികളിലെ ടിക്കറ്റുകളുടെ വിൽപന ആരംഭിച്ചു. ബെംഗളൂരുവിൽ നിന്നുള്ള ദീർഘദൂര സ്വകാര്യ എസി ബസുകളിൽ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്കു 3000 രൂപ വരെയാണു നിരക്ക്. കേരള ആർടിസിയിൽ 1200 മുതൽ 1600 രൂപ വരെയും. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ തിരുവനന്തപുരത്തേക്ക് ഏഴ് എസി സർവീസുകളുള്ളതും ബെംഗളൂരു മലയാളികൾക്കു ഗുണമാകും. കർണാടക ആർടിസിയും ഈ ദിവസങ്ങളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു. കേരള ആർടിസി പൂജ സ്പെഷലുകളുടെ കാര്യത്തിൽ…
Read Moreവിമാനത്തില്‍ പറന്നിറങ്ങും;”ഓപറേഷന്‍” നടത്തി തിരിച്ചു പറക്കും;സംഗതി അവസാനം സിസിടിവിയില്‍ കുടുങ്ങി;ഹൈടെക് മോഷണ സംഘം പിടിയില്‍.
ബംഗളൂരു: കാലം ഹൈടെക് ആയതോടെ മോഷ്ടാക്കളും ഹൈടെക് ആയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. വിമാനത്തില്‍ പറന്നിറങ്ങി മോഷണം നടത്തി മടങ്ങുന്ന വന്‍ കൊള്ള സംഘം തെളിയിക്കുന്നതും അതാണ്. കഴിഞ്ഞ ദിവസം ബംഗളുരു പൊലീസാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തുന്ന ഏഴംഗ സംഘത്തെ വലയിലാക്കിയത്. ദില്ലി കേന്ദ്രമാക്കിയുള്ള സംഘത്തെയാണ് ബംഗളുരു പൊലീസ് പിടികൂടിയത്. ദില്ലിയില്‍ നിന്ന് വിമാനത്തില്‍ ചെന്നയിലെത്തി, അവിടെ നിന്ന് ബംഗളുരുവില്‍ പോയി മോഷണം നടത്തുന്നതായിരുന്നു സംഘത്തിന്‍റെ രീതി. മാസങ്ങള്‍ക്ക് മുമ്പ് ബംഗളുരു ജെബി നഗറില്‍ നടത്തിയ മോഷണമാണ് സംഘത്തിന് തിരിച്ചടിയായത്. അന്നത്തെ മോഷണം സിസിടിവിയില്‍…
Read More