നോക്കൌട്ടിന്റെ സൌന്ദര്യം എന്ന് പറഞ്ഞാല്‍ ഇതാണ് .. !കിരീട സാധ്യത ഏറെ കല്‍പ്പിക്കുന്ന സൂപ്പര്‍ താരങ്ങളുടെ ടീമുകളെ തകര്‍ത്തു ആദ്യ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനും യുറോഗ്വയ്ക്കും വിജയം ..ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് അര്‍ജന്റീനയെ പരാജയപ്പെടുത്തിയപ്പോള്‍ ആവേശം അല തല്ലിയ രണ്ടാം മത്സരത്തില്‍ കവാനിയുടെ ഇരട്ട ഗോളില്‍ ഉറുഗ്വേയ് പോര്‍ച്ചുഗലിനെ തകര്‍ത്തു ക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടി …ഏഴാം മിനിട്ടിലും 62 ആം മിനിട്ടിലുമായിരുന്നു കവാനിയുടെ ഇരട്ട പ്രഹരം ..
മികച്ച പോരാട്ടം ലക്ഷ്യമിട്ട് തന്നെയായിരുന്നു ഇരു ടീമുകളും രണ്ടാം മത്സരത്തിനിറങ്ങിയത് …സുവരാസ് -കവാനി നയിക്കുന്ന യുറോഗ്വേയുടെ മുന്‍ നിര തുടക്കത്തില്‍ തന്നെ ആക്രമണം അഴിച്ചു വിട്ടു കൊണ്ട് നയം വ്യക്തമാക്കി ..ഫലമോ എഴാം മിനിറ്റില്‍ ആദ്യം ഫലം കണ്ടു …സുവാരസ് നല്‍കിയ ക്രോസ് ഹെഡര്‍ കവാനിയിലൂടെ പോര്‍ച്ചുഗല്‍ വല കുലുക്കിയതോടെ ആരാധകര്‍ ആവേശ കൊടുമുടിയിലായി …പോര്‍ച്ചുഗല്‍ നിലയുറപ്പിക്കുന്നതിന് മുന്‍പ് തന്നെ ലീഡ് നേടി അവരെ പ്രതിരോധത്തിലേയ്ക്ക് തള്ളിവിടുക തന്നെയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ യുറോഗ്വായുടെ ലക്‌ഷ്യം …..അതിലവര്‍ കൃത്യമായി വിജയം കണ്ടു …മറുവശത്ത് പഴുതടച്ച പ്രതിരോധ കോട്ട ഉയര്‍ത്തുന്നതിലും യുറോഗ്വായ് ശ്രദ്ധിച്ചു ..എന്നാല്‍ അമിത പ്രതിരോധം അപകടത്തിലേയ്ക്ക് തന്നെയെന്നു അവര്‍ക്ക് മനസില്ലായത് അന്‍പത്തിയഞ്ചാം മിനിറ്റില്‍ ആയിരുന്നു … രണ്ടാം പകുതിയില്‍ കോര്‍ണറില്‍ നിന്നും ശിരസ്സ് തിരിച്ചു പെപ്പെ പോര്‍ച്ചുഗലിന് ലീഡ് നല്‍കി …ഫലം (1-1)..
പക്ഷെ 62 ആം മിനിറ്റില്‍ വലതു പ്വാര്‍ശത്തില്‍ നിന്നും റോഡിഗ്രോ ബെന്ടാങ്കുറിന്റെ ഡയഗണല്‍ ക്രോസിലേക്ക് ഓടി കയറിയ കവാനി തൊടുത്തു വിട്ട തീയുണ്ട തടുക്കാന്‍ പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ റൂയി പട്രീഷ്യോയ്ക്ക് കഴിഞ്ഞില്ല ..രണ്ടു ഗോളിന്റെ ലീഡ് നേടി യുറോഗ്വായ് വിജയ വഴിയിലേക്ക് ..
തുടര്‍ന്ന്‍ സമനില പിടിക്കാന്‍ പോര്‍ച്ചുഗല്‍ കിണഞ്ഞു പരിശ്രമിക്കുന്ന നിമിഷങ്ങള്‍ ..എന്നാല്‍ അര്‍ഹിച്ച വിധിയെ തടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല ..ലയണല്‍ മെസ്സി എന്ന താരത്തെ നഷ്ടപെട്ട വേദന മാറുന്നതിനു മുന്‍പേ ലോകകപ്പിന്റെ നൊമ്പരമായി മാറി ക്രിസ്ത്യാനോ റൊണാള്‍ഡോ എന്ന അതികായനും …! ജൂലൈ ആറിനു നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ യുറോഗ്വായ് ഫ്രാന്‍സിനെ നേരിടും …