മലയാളികളായ ആറുചിത്രകാരന്മാരുടെ കൂട്ടായ്മ കര്‍ണാടക ചിത്രകലാപരിഷത്ത് ഹാളില്‍ നടത്തുന്ന ചിത്രപ്രദര്‍ശനം ഇന്ന് അവസാനിക്കും.

ബെംഗളൂരു: മലയാളികളായ ആറുചിത്രകാരന്മാരുടെ കൂട്ടായ്മ കര്‍ണാടക ചിത്രകലാപരിഷത്ത് ഹാളില്‍ നടത്തുന്ന ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ജോണ്‍ ഡേവി, കെ.ആര്‍. കുമാരന്‍, മനോജ് നാരായണന്‍, രഞ്ജിത്ത് ലാല്‍, ടി.ടി. ഉണ്ണികൃഷ്ണന്‍, വര്‍ഗീസ് കളത്തില്‍ എന്നിവരാണ് ‘ദ സെന്റന്‍സ്’ എന്നുപേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനത്തിന്റെ അണിയറയില്‍.

ജൂണ്‍ 25-ന് തുടങ്ങിയ പരിപാടി പ്രമുഖചിത്രകാരനായ രാംദാസ് ആദ്യന്തായയാണ് ഉദ്ഘാടനം ചെയ്തത്. ആറു പേരടങ്ങുന്ന ഈ കൂട്ടായ്മ കേരളത്തില്‍ നടത്തിയ നാലുപ്രദര്‍ശനങ്ങള്‍ക്കുശേഷമാണ് ബെംഗളൂരുവിലെത്തുന്നത്. പുതിയ കാലത്തിന്റെ ആകുലതകള്‍ ആവാഹിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെട്ട പ്രദര്‍ശനം കാണാന്‍ ഒട്ടേറെപ്പേരാണ് എത്തുന്നത്.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

കേന്ദ്ര ലളിതകലാ അക്കാദമിയുടെ 2018-ലെ പുരസ്‌കാരം നേടിയ ചിത്രകാരനാണ് കൂട്ടായ്മയില്‍ അംഗമായ കെ.ആര്‍. കുമാരന്‍. ഇദ്ദേഹത്തിന്റെ കോണ്‍ഫറന്‍സ് ഓഫ് ആന്റ്‌സ് സീരീസില്‍ ഉള്‍പ്പെടുത്തിയ മൂന്നോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിച്ചിട്ടുള്ളത്. 12 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് ജോണ്‍ ഡേവി. ‘റീകണ്‍ഫോര്‍മിങ്‌ ഓഫ് ദ വൗണ്ട്’ എന്ന ചിത്രവും ചാര്‍ക്കോളില്‍ വരച്ച മറ്റനേകം ചിത്രങ്ങളും ജോണ്‍ ഡേവി പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നു.

കോതമംഗലത്ത് ചിത്രകലാധ്യാപകനായും പ്രവര്‍ത്തിക്കുന്ന മനോജ് നാരായണന്റെ സൂക്ഷ്മ രചനാരീതി വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. രഞ്ജിത്ത് ലാലിന്റെ ചിത്രങ്ങളില്‍ ലാസ്റ്റ് സപ്പര്‍ ഉള്‍പ്പെടെയുള്ള ശ്രദ്ധേയമായ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. സി.എന്‍. കരുണാകരന്‍ അവാര്‍ഡ് നേടിയ ചിത്രകാരനാണ് രഞ്ജിത്ത് ലാല്‍.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

പുലിമുരുകന്‍, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പീറ്റര്‍ ഹെയ്‌നോടൊപ്പം ജോലിചെയ്തു പരിചയമുള്ള ടി.ടി. ഉണ്ണികൃഷ്ണന്‍ ഒട്ടേറെ പരസ്യചിത്രങ്ങളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ടാഗ്ഡ്’ എന്ന പേരിലുള്ള സീരീസിലുള്ള ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശനത്തിനുള്ളത്. വര്‍ഗീസ് കളത്തിലിന്റെ ‘ദ ബ്ല്യൂമിങ്‌ സ്പ്രിങ്‌’ പ്രദര്‍ശനത്തില്‍ ഏറെ ശ്രദ്ധേയമാണ്. ജൂലായ് ഒന്നിന് പ്രദര്‍ശനം സമാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2
[masterslider id="10"]

Related posts