തൃശൂര്‍: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ ഭീതിപ്പെടുത്തി ഭൂചലനം. തൃശൂരിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാത്രി 11.13 ഓടെയാണ് ശബ്ദത്തോടെ ഒരു സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ഭൂചലനം അനുഭവപ്പെട്ടത്.
തൃശൂര്‍ നഗര൦, പാട്ടുരായ്ക്കല്‍, വിയ്യൂര്‍, ലാലൂര്‍, ചേറൂര്, ഒല്ലൂര്‍, പൂച്ചട്ടി, കണ്ണംകുളങ്ങര, കൂര്‍ക്കഞ്ചേരി, ചിയ്യാരം വിജയമാത പള്ളി, അമ്മാടം, പെരിഞ്ചേരി, കോലഴി, മണ്ണുത്തി, ആശാരിക്കാട്, പട്ടാളക്കുന്ന്, അയ്യന്തോള്‍, എന്നീ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
മഴ പെയ്യുന്നതിനാല്‍ ഇടി മുഴക്കത്തിന്റെ ഭാഗമാണെന്നായിരുന്നു ആളുകള്‍ ആദ്യം സംശയിച്ചത്. എന്നാല്‍ വീടിന്റെ വാതിലുകള്‍ ശബ്ദത്തോടെ ഇളകുകയും, പാത്രങ്ങള്‍ മറിഞ്ഞു വീഴുകയും ചെയ്തതോടെ ഭൂചലനമാണെന്ന് ആളുകള്‍ ഉറപ്പിച്ചു. എന്നാല്‍ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രവും തീവ്രതയും വ്യക്തമായിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.