ലഹരിയെന്ന നിലയിൽ കാനബിസ് എന്ന ശാസ്ത്രീയ നാമമുള്ള കഞ്ചാവിന്റെ ഔഷധ ഗുണങ്ങളുടെ പട്ടിക ഓരോ ദിവസവും പുതിയ ശാസ്ത്രീയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുള്ള കൂട്ടിച്ചേർക്കലുകളാൽ നീളുകയാണ്. എത്രയൊക്കെ ഗുണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാലും കഞ്ചാവെന്ന് കേട്ടാല്‍ തന്നെ എല്ലാവര്‍ക്കും പേടിയാകും. അങ്ങനെയുള്ളവര്‍ക്കിടയിലേക്ക് കഞ്ചാവിന്‍റെ ഔഷധ ഗുണങ്ങള്‍ ഉപയോഗിച്ച് ശാരീരിക അസ്വസ്ഥകള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന പാനീയവുമായി എത്തുകയാണ് സോഫ്റ്റ്‍ഡ്രിങ്ക് രംഗത്തെ ഭീമന്മാരായ കൊക്കകോള. ഔഷധ നിര്‍മ്മാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കനേഡിയന്‍ കമ്പനി അറോറ കാന്‍ബിസുമായി പുതിയ പാനീയം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ കൊക്കകോള നടത്തിക്കഴിഞ്ഞു. അറോറയുമായി…
Read MoreDay: 27 September 2018
ആൻഡ്രിയയുടെ ‘ഹോണസ്റ്റ്ലി’!
അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നായികയാണ് തെന്നിന്ത്യക്കാരിയായ ആൻഡ്രിയ ജെർമിയ. ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ, പിന്നണി ഗായിക എന്നീ നിലകളിലെല്ലാം ശ്രദ്ധേയയായ ആൻഡ്രിയയുടെ മ്യൂസിക് വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ‘ഹോണസ്റ്റ്ലി’ എന്ന പേരില്‍ റിലീസ് ചെയ്തിരിക്കുന്ന മ്യൂസിക് വിഡിയോയില്‍ ഗാനം ആലപിക്കുന്നതും അഭിനയിക്കുന്നതു൦ വരികള്‍ എഴുതിയിരിക്കുന്നതുമെല്ലാം ആൻഡ്രിയ തന്നെയാണ്. റിലീസ് ചെയ്തു ദിവസങ്ങള്‍ക്കകം തന്നെ ലക്ഷകണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. തമിഴിൽ യുവൻ ശങ്കർ രാജ, ഹാരിസ് ജയരാജ് എന്നീ സംഗീതജ്ഞർക്കൊപ്പം ആൻഡ്രിയ പ്രവർത്തിച്ചിട്ടുണ്ട്.…
Read Moreകസ്റ്റംസ് ഡ്യൂട്ടിയില്‍ വര്‍ധനവ്; 19 ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഉയരും
ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന 19 ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയില്‍ വര്‍ധനവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ, എസി, റെഫ്രിജറേറ്റര്‍ , വാഷിംഗ് മെഷീന്‍, റേഡിയല്‍ കാര്‍ ടയര്‍ എന്നിവയടക്കമുള്ള 19 ഉല്‍പ്പന്നങ്ങങ്ങളുടെ വില കുത്തനെ ഉയരും. രണ്ടര ശതമാനം മുതൽ 10 ശതമാനം വരെയാണ് തീരുവ ഉയർത്തിയത്. ഇന്ന് അർധരാത്രി മുതല്‍ നികുതി വര്‍ധനവ് പ്രാബല്യത്തില്‍ വരും. ഇന്ധന വിലവര്‍ധനയും , രൂപയുടെ മൂല്യം ഇടിവും കാരണം കറന്‍റ് അക്കൗണ്ട് കമ്മി ഉയരുന്ന പശ്ചാത്തലത്തിലാണ് ഇത് നിയന്ത്രിക്കാന്‍ ഇറക്കുമതി തീരുവ…
Read Moreസോഷ്യൽ മീഡിയയിൽ തരംഗമായി ബെംഗളൂരുവാർത്തയും മാസ്റ്റർ കോട്ടേജസും ചേർന്ന് നടത്തിയ “ഡബ്സ്മാഷ് ചലഞ്ച് -2018”;മണിക്കൂറുകൾക്കുള്ളിൽ വീഡിയോ കണ്ടത് ആയിരങ്ങൾ.
ബെംഗളൂരു: വാർത്തകൾ മാത്രം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിൽ കവിഞ്ഞ് ബെംഗളൂരു നഗരത്തിലെ കലാകായികമായ ചേതനകളെ തട്ടിയുണർത്താനുള്ള ബെംഗളൂരു വാർത്തയുടെ ശ്രമങ്ങളിൽ ഒന്നായിരുന്നു ” ഡബ്സ്മാഷ് ചലഞ്ച് 2018 “, ഇതിന് മുൻപ് നടത്തിയ ലോകകപ്പ് ഫുട്ബാൾ പ്രവചനമൽസരം അടക്കമുള്ള ശ്രമങ്ങൾക്ക് ലഭിച്ച മികച്ച പ്രതികരണം മാത്രമായിരുന്നു ഞങ്ങളുടെ ഉൽപ്രേരകം. പ്രവചനാതീതമായ മൽസരാർത്ഥികളുടെ പ്രതികരണങ്ങൾ ഞങ്ങൾക്ക് നൽകിയത് ചെറിയ ആത്മ വിശ്വാസമല്ല, അതിന് ശേഷം ലഭ്യമായ വീഡിയോകളിൽ നിന്ന് ബെംഗളൂരു മലയാളികളിലെ ഏറ്റവും നല്ല 5 അഭിനേതാക്കളെ കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. അതിന് ശേഷം…
Read Moreപ്രധാനമന്ത്രിക്കും കൊച്ചി വിമാനത്താവളത്തിനും ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡ്.
ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. രാജ്യാന്തര സൗരോര്‍ജ സഖ്യത്തിനു നേതൃത്വം നല്‍കിയതിനും 2022-ഓടെ ഇന്ത്യയില്‍ ഡിസ്പോസിബിള്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനും യുഎന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. പുനരുപയുക്ത ഊര്‍ജ ഉപഭോഗത്തിലെ നിര്‍ണായകപ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. നരേന്ദ്രമോദിക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാര്‍ക്കോണിനും പുരസ്കാരം ലഭിച്ചിട്ടുണ്ട്. പാരിസ്ഥിതിക രംഗത്ത് സമഗ്രമാറ്റത്തിന് ശ്രമിക്കുന്ന ലോകത്തെ ആറ് പ്രമുഖര്‍ക്കാണ് യുഎന്നിന്റെ പരമോന്നത ബഹുമതിയായ ചാംപ്യന്‍സ് ഓഫ് ദ എര്‍ത്ത് അവാര്‍ഡ് സമ്മാനിച്ചിരിക്കുന്നത്. സമകാലിക കാലഘട്ടത്തിലെ ഏറ്റവും…
Read Moreമലയാളിയായ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യാ ചെയ്ത നിലയില്‍.
മംഗലാപുരം : പ്രശസ്തമായ കെ വി ഡെന്റല്‍ കോളേജിലെ മലയാളി വിദ്യാര്‍ത്ഥിനിയായ നേഹ എ തോമസിനെ ആത്മഹത്യാ ചെയ്ത നിലയില്‍ ഇന്ന് രാവിലെ താമസ സ്ഥലത്ത് കണ്ടെത്തി.ഇന്നലെ രാത്രിയില്‍ തന്നെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചത് ആകാനാണ് സാധ്യത,ഇന്ന് രാവിലെയാണ് മൃതദേഹം ആളുകളുടെ ശ്രദ്ധയില്‍ പെടുന്നത്. കെ വി ജി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നേഹ,സുല്ല്യ പോലീസ് സ്ഥലം സന്ദര്‍ശിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.മരിച്ച സ്ഥലത്ത് നിന്ന് ഒരു കത്തും ലഭിച്ചിട്ടുണ്ട്.മരണ കാരണം എന്തെന്ന് ഇപ്പോള്‍ വ്യക്തമല്ല.
Read Moreപൂജാവധിക്ക് കര്‍ണാടക ആര്‍ടിസിയുടെ 11 പ്രത്യേക സർവീസുകൾ.
ബെംഗളൂരു: പൂജ അവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. പ്രത്യേക സർവീസുകളുടെ എണ്ണം 11 ആയി. ഇതിൽ നാലെണ്ണം മൈസൂരുവിൽനിന്നും ഏഴെണ്ണം ബെംഗളൂരുവിൽനിന്നുമാണ് പുറപ്പെടുക. ഒക്ടോബർ 17, 19 തീയതികളിലേക്കുള്ള പ്രത്യേക സർവീസുകളാണ് പ്രഖ്യാപിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. പ്രത്യേക ബസുകളിലെ ബുക്കിങ് തകൃതിയായി പുരോഗമിക്കുകയാണ്. കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിലേക്കുള്ള ബസുകൾ ഹൊസൂർ വഴി പോകുന്നതിനാൽ കൂടുതൽ മലയാളികളും കർണാടക ആർ.ടി.സി.യെയാണ് ആശ്രയിക്കുന്നത്. പൂജ അവധിക്കു ശേഷം കേരളത്തിൽനിന്ന് തിരിച്ച് ബെംഗളൂരുവിലേക്കും മൈസൂരുവിലേക്കും പ്രത്യേക സർവീസുകൾ നടത്തും. ഇവയിലേക്കുള്ള…
Read Moreസ്ത്രീയുടെ യജമാനനല്ല ഭര്‍ത്താവ്, വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: 497–ാം വകുപ്പ് ഭരണഘടനാവിരുദ്ധവും ഏകപക്ഷീയവുമെന്ന് സുപ്രീം കോടതി. സ്ത്രീയ്ക്കും പുരുഷനും തുല്യ അധികാരമാണെന്നും ഭാര്യയുടെ യജമാനനല്ല ഭര്‍ത്താവ് എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സ്ത്രീകളെ അന്തസ്സോടെയല്ലാതെ കാണുന്ന എല്ലാ നിയമവും ഭരണഘടനാവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. അഞ്ചംഗ ബെഞ്ചില്‍ നാല് വ്യത്യസ്ത വിധികളാണ് ഈ ഹര്‍ജിയില്‍ വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മൂന്നു ജഡ്ജിമാര്‍ 497–ാം വകുപ്പ് ഭരണഘടനാവിരുദ്ധമെന്നും ചൂണ്ടിക്കാട്ടി. സ്ത്രീ പുരുഷ വിവേചനം ഭരണഘടനാവിരുദ്ധമാണെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു. സമൂഹം പറയുന്ന പോലെ പ്രവര്‍ത്തിക്കാന്‍ സ്ത്രീ ബാധ്യസ്ഥയല്ല. തുല്യത…
Read Moreടൌണ്‍ഹാളില്‍ പ്രവര്‍ത്തിക്കുന്ന ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ വന്‍ അഗ്നിബാധ!
ബെംഗളൂരു: ടൌണ്‍ഹാളിന് സമീപം പ്രവര്‍ത്തിക്കുന്ന ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ വന്‍ അഗ്നിബാധ,ഇന്ന് രാവിലെ യാണ് സംഭവം.രണ്ടു ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്ത് എത്തുകയും തീ അണക്കുന്ന ജോലികള്‍ തുടരുകയും ചെയ്യുന്നു.ആളപായമില്ല. ടൌണ്‍ ഹാളിലെ യുണിറ്റി ബില്‍ഡിംഗില്‍ ആണ് ചെമ്മണ്ണൂര്‍ ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്.ഷോര്‍ട്ട് സര്‍ക്യുട്ട് ആണ് അഗ്നിബാധക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.നഷ്ട്ടത്തെ ക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.
Read Moreകന്നഡ ഗാനത്തിന് ഒപ്പമാണെങ്കില്‍ സണ്ണിക്ക് “ആടാം”;നിബന്ധനയില്‍ മാറ്റം വരുത്തി ക.ര.വെ;പ്രതീക്ഷയോടെ ആരാധകര്‍.
ബെംഗളൂരു: ബോളിവുഡ് താരം സണ്ണി ലിയോണിനു വേണമെങ്കിൽ കന്നഡ ഗാനങ്ങൾക്കൊപ്പം ബെംഗളൂരുവിൽ നൃത്തം ചെയ്യാമെന്ന് കന്നഡ രക്ഷണ വേദികെ നേതാവ് പ്രവീൺ ഷെട്ടി. നവംബർ മൂന്നിന് ഒൗട്ടർ റിങ് റോഡ് മാന്യത ടെക് പാർക്കിനു സമീപം വൈറ്റ് ഓർക്കിഡ് ഹോട്ടലിൽ നൃത്തപരിപാടിക്ക് തയാറെടുപ്പ് നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധ സൂചനകളുമായി രംഗത്തു വന്നിരുന്നു. നിലവിലെ ധാരണ പ്രകാരം ഇതിൽ ഒരു നൃത്തം കന്നഡ സിനിമാ പാട്ടിന്റെ പശ്ചാത്തലത്തിലുള്ളതാണ്. മൂന്നു പാട്ടുകളും കന്നഡയിൽ വേണമെന്നതാണ് വേദികെയുടെ ആവശ്യം. ‘സണ്ണി നൈറ്റ് ഇൻ ബെംഗളൂരു ന്യൂഇയർ…
Read More