ദുബായ്: ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലെ അപ്രസക്തമായ മല്‍സരമെന്നു വിശേഷിപ്പിക്കപ്പെട്ട ഇന്ത്യ- അഫ്ഗാനിസ്താന് പോരാട്ടം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ക്ലാസിക്കുകളിലൊന്നായി മാറി. കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ത്രില്ലര്‍ ടൈയില്‍ കലാശിക്കുകായായിരുന്നു. ട്വന്റി20യിലേതു പോലു സൂപ്പര്‍ ഓവര്‍ ഇല്ലാത്തതിനാല്‍ ഇരുടീമും ജയം പങ്കിട്ടു ഗ്രൗണ്ട് വിടുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് ഷഹ്സാദിന്റെ (124) തീപ്പൊരി സെഞ്ച്വറിയുടെ മികവില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഒരു പന്ത് ശേഷിക്കെ ഇന്ത്യയുടെ മറുപടി ഇതേ സ്കോറില്‍ അവസാനിക്കുകയായിരുന്നു. അവസാന രണ്ടു പന്തില്‍ ഒരു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കു ജയിക്കാന്‍ ഒരു റണ്‍സ് മതിയായിരുന്നു. എന്നാല്‍ ജഡേജയെ മിഡ് വിക്കറ്റില്‍ നജീബുള്ളയുടെ കൈകളിലെത്തിച്ച് റാഷിദ് ഖാന് അഫ്ഗാന് ത്രസിപ്പിക്കുന്ന സമനില സമ്മാനിച്ചപ്പോള്‍ ഇന്ത്യ അവിശ്വസനീയതോടെ നിന്നു. ഓപ്പണര്‍മാരായ ലോകേഷ് രാഹുല്‍ (60), അമ്പാട്ടി റായുഡു (57) എന്നിവരെക്കൂടാതെ ദിനേഷ് കാര്‍ത്തിക് (44) മാത്രമേ ഇന്ത്യന്‍ നിരയില്‍ പൊരുതി നോക്കിയുള്ളൂ. ജഡേജ 25 റണ്‍സ് നേടി. മറ്റുള്ളവരൊന്നും 20 കടന്നില്ല. അഫ്ഗാനു വേണ്ടി റാഷിദ്, അഫ്താബ് ആലം, മുഹമ്മദ് നബി എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. 66 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്സറുമുള്‍പ്പെട്ടതായിരുന്നു രാഹുലിന്റെ ഇന്നിങ്സെങ്കില്‍ റായുഡു 49 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്സറും പായിച്ചു.
116 പന്തില്‍ 11 ബൗണ്ടറികളും ഏഴു സിക്സറുമുള്‍പ്പെട്ടതായിരുന്നു ഷഹ്സാദിന്റെ ഇന്നിങ്സ്. കരിയറിലെ അഞ്ചാമത്തെയും ഇന്ത്യക്കെതിരേ ആദ്യത്തെയും സെഞ്ച്വറിയാണ് ഷഹ്സാദ് നേടിയത്. ഷഹ്സാദിനെക്കൂടാതെ മുഹമ്മദ് നബിയാണ് അഫ്ഗാന്റെ മറ്റൊരു പ്രധാന സ്കോറര്‍. 56 പന്തുകളില്‍ നിന്നും മൂന്നു ബൗണ്ടറികളും നാലു സിക്സറുമുള്‍പ്പെടെ നബി 64 റണ്‍സ് നേടി. നജീബുള്ള സദ്രാനാണ് (20) 20 റണ്‍സ് തികച്ച മറ്റൊരു താരം. ഇന്ത്യക്കു വേണ്ടി രവീന്ദ്ര മൂന്നു വിക്കറ്റെടുത്തേേപ്പാള്‍ കുല്‍ദീപ് യാദവിനു രണ്ടു വിക്കറ്റ് ലഭിച്ചു. ഷഹ്സാദാണ് മാന്‍ ഓഫ് ദി മാച്ച്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.