ബെംഗളൂരു വാർത്തയും മാസ്റ്റർ കോട്ടേജസും ചേർന്ന് നടത്തിയ “ഡബ്സ് മാഷ് ചാലഞ്ചിൽ ” വിധികർത്താക്കളാകാൻ വായനക്കാർക്കും അവസരം.

ബെംഗളൂരു : ബെംഗളൂരു വാർത്തയും മാസ്റ്റർ കോട്ടേജസും ചേർന്ന് നടത്തിയ ഡബ്സ് മാഷ് ചാലഞ്ച് മൽസരത്തിന് ലഭിച്ചത് അഭൂത പൂർവ്വമായ പ്രതികരണമായിരുന്നു, ബെംഗളൂരു മലയാളികൾക്ക് മാത്രമായി സംഘടിപ്പിച്ച ഏറ്റവും നല്ല അഭിനേതാവിനെ കണ്ടെത്താനുള്ള ഓൺലൈൻ മൽസരത്തിൽ പങ്കെടുത്തത് 300ൽ അധികം മൽസരാർത്ഥികൾ ആയിരുന്നു. ഓരോ ഡബ്സ് മാഷും ഒന്നിനൊന്ന് മെച്ചമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ? ടൈമിംഗ്, അഭിനയം, ഭാവം തുടങ്ങിയ പല ഘടകങ്ങളും ഉൾപ്പെടുത്തി ഞങ്ങളുടെ ജഡ്ജിംഗ് കമ്മിറ്റി ആറു പേർ അടങ്ങുന്ന അവസാന ലിസ്റ്റ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനി വായനക്കാരുടെ ഊഴമാണ് അവസാന റൗണ്ടിൽ…

Read More

ഒടിയന്‍റെ ട്രെയിലര്‍ റിലീസ് തീയതി പുറത്തുവിട്ടു

കൊച്ചി: നീണ്ട നാളുകളായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഒടിയന്‍റെ ട്രെയിലര്‍ എത്തുന്നു. കായംകുളം കൊച്ചുണ്ണിയുടെ കൂടെയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിടുന്നത്. ട്രെയിലര്‍ റിലീസുമായി ബന്ധപ്പെട്ട വിവരം സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് പുറത്തുവിട്ടത്. ‘അതേ, ‘ഒടിയന്‍’ ട്രെയിലര്‍ എത്തുകയാണ്, കായംകുളം കൊച്ചുണ്ണി’യ്‌ക്കൊപ്പം ഒക്ടോബര്‍ 11ന്. സ്‌ക്രീനില്‍ കാണുന്നതിനു ഏതാനും മിനുറ്റുകള്‍ക്ക് മുന്‍പ് ലാലേട്ടന്‍റെ പേജിലും ട്രെയിലര്‍ എത്തും’ എന്നായിരുന്നു ശ്രീകുമാര്‍ പറഞ്ഞത്. ചിത്രത്തിന്‍റെ റീലിസ് മുമ്പ് ഒക്ടോബര്‍ 11നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളത്തെ ബാധിച്ച പ്രളയക്കെടുതിയെ തുടര്‍ന്ന് റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. ചിത്രത്തിന്‍റെ റിലീസ്…

Read More

പായ്‌വഞ്ചിയില്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമി

പെര്‍ത്ത്: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ മലയാളി അഭിലാഷ് ടോമിയുടെ പുതിയ സന്ദേശം എത്തി. ഗുരുതരമായ പരുക്കുണ്ടെന്നും ജിപിഎസും അടിയന്തര സന്ദേശത്തിനുള്ള റേഡിയോ ബീക്കണും പ്രവര്‍ത്തനക്ഷമമാണെന്നും സന്ദേശത്തില്‍ പറഞ്ഞു. അഭിലാഷിന്‍റെ പായ് വഞ്ചി കണ്ടെത്താന്‍ വിപുലമായ തിരച്ചില്‍ തുടരുകയാണ്. പായ്‌വഞ്ചിയുടെ തൂണ് തകര്‍ന്ന് മുതുകിന് ഗുരുത പരിക്കേറ്റിട്ടുണ്ടെന്ന് ഇന്നലെ അയച്ച സന്ദേശത്തില്‍ അഭിലാഷ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്‍റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി…

Read More

മലയാളിയ്ക്ക് ഇത് അഭിമാന നിമിഷം; റാഫേല്‍ വിമാനം ആദ്യം പറത്തി രഘുനാഥ് നമ്പ്യാര്‍

ന്യൂഡൽഹി: മലയാളിയ്ക്ക് ഇത് അഭിമാന നിമിഷം. ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷൻ ഇന്ത്യക്കുവേണ്ടി നിർമ്മിച്ച റാഫേല്‍ യുദ്ധവിമാനം ആദ്യം പറത്തിയതു മലയാളിയാണ്. കണ്ണൂർ സ്വദേശിയായ ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ രഘുനാഥ് നമ്പ്യാരാണ്‌ വ്യാഴാഴ്ച ഫ്രാൻസിൽ റഫാൽ വിമാനത്തിൽ പരീക്ഷണപ്പറക്കൽ നടത്തിയത്. വിമാനത്തിന്‍റെ കാര്യക്ഷമത വിലയിരുത്തുന്നതിനുവേണ്ടിയായിരുന്നു പറക്കൽ. റാഫേല്‍ വിമാനങ്ങളുടെ നിർമ്മാണപുരോഗതികൂടി വിലയിരുത്തുന്നതിനാണ്‌ നാലുദിവസം മുമ്പ് അദ്ദേഹം ഫ്രാൻസിലെത്തിയത്. 36 റാഫേല്‍ വിമാനങ്ങളാണ്‌ ദസോൾട്ടിൽനിന്ന് ഇന്ത്യ വാങ്ങുന്നത്. എടക്കാട് സ്വദേശിയായ നമ്പ്യാർ ഷില്ലോങ്ങിൽ കിഴക്കൻ വ്യോമ കമാൻഡിന്‍റെ ചുമതലയുള്ള സീനിയർ…

Read More

ഇണയെ പുള്ളിപ്പുലി കൊന്നതോടെ വിഷാദത്താല്‍ അക്രമാസക്തനായി;വധുവിനെ കണ്ടെത്തി കല്യാണം നടത്തിക്കൊടുത്ത് ഗ്രാമവാസികള്‍.

ബെംഗളൂരു : അനാഥനായ കഴുതയ്ക്ക് ഇണയെ കണ്ടെത്തി വിവാഹം നടത്തിക്കൊടുത്ത് മൈസൂരു നഞ്ചൻഗുഡിലെ ഹുറ ഗ്രാമവാസികൾ. ഒപ്പമുണ്ടായിരുന്ന പെൺകഴുതയെ രണ്ടുമാസം മുൻപു പുള്ളിപ്പുലി കൊന്നതോടെ തനിച്ചായ ആൺകഴുത അക്രമാസക്തനായപ്പോഴാണു ഗ്രാമീണർ പുതിയ ഇണയെ തേടി രംഗത്തിറങ്ങിയത്.  കഴുതയെ വാങ്ങാൻ 23000 രൂപയും ഇവർ പിരിച്ചെടുത്തു. പെൺകഴുതയെ സൗജന്യമായി നൽകാമെന്ന് ഉടമ പറഞ്ഞതോടെയാണു പിരിച്ചെടുത്ത പണം ഉപയോഗിച്ചു ഗംഭീര വിവാഹം നടത്താൻ തീരുമാനിച്ചത്. പുതുവസ്ത്രങ്ങൾ അണിഞ്ഞെത്തിയ ‘വധൂവരൻമാരെ’ മാല അണിയിക്കുകയും പൂജാരിയുടെ കാർമികത്വത്തിൽ വിവാഹച്ചടങ്ങുകൾ നടത്തുകയും ചെയ്തു. മധുരവിതരണവും നടത്തി.

Read More

മുഖ്യമന്ത്രിക്ക് എതിരെയുള്ള പ്രതിഷേധം തെരുവിൽ.

ബെംഗളൂരു: ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പയ്ക്കെതിരേ വിപ്ലവം നടത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്യുമെന്ന മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പരാമർശത്തിനെതിരേ ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു മൈസൂരു ബാങ്ക് സർക്കിളിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കുമാരസ്വാമിക്കും മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയ്ക്കും എതിരേയുള്ള പ്ലക്കാഡുകളും കൈയിലേന്തിയായിരുന്നു പ്രതിഷേധം. കുമാരസ്വാമിയുടെ പരാമർശത്തിനെതിരേ ഗവർണറെ കൂടാതെ ഡി.ജി.പി. നീലാമണി എൻ. രാജുവിനും പരാതി നൽകിയിട്ടുണ്ട്.

Read More

ട്രെയ്‌ലർ: ശരീരത്തില്‍ ഒട്ടി ചേരുമീ സ്മാര്‍ട്ട്‌ ഫോണ്‍!

ഇരുപത്തിനാല് മണിക്കൂറും ഫോണ്‍ കയ്യില്‍  കൊണ്ട് നടക്കുന്ന ശീലമുള്ളവരാണ് ഇന്നത്തെ തലമുറ. അത് കുറച്ച് സൗകര്യപ്രദമാക്കാന്‍ തയാറെടുക്കുകയാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ നൂബിയ. സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട് വാച്ച് എല്ലാവര്‍ക്കും ഏറെ സുപരിചിതമാണ്. അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് നൂബിയ പുതിയ ഇനം സ്മാര്‍ട്ട്‌ ഫോണുമായി എത്തിയിരിക്കുന്നത്. ആല്‍ഫ എന്ന് പേരിട്ടിരിക്കുന്ന ഫോണിന്‍റെ സവിശേഷതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍, ക്യാമറ, സ്പീക്കര്‍, വെര്‍ട്ടിക്കല്‍ ഡിസ്പ്‌ളേ തുടങ്ങിയ സംവിധാനങ്ങളാണ് ഫോണിലുള്ളതെന്ന് പുറത്തിറക്കിയ ട്രയിലര്‍ വീഡിയോയില്‍ നിന്ന് മനസ്സിലാക്കാം. ഇതോടൊപ്പം…

Read More

ഡിസ്‍ലൈക്കുകള്‍ വാരിക്കൂട്ടി പ്രിയയും കൂട്ടരും!

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാറ് ലവ്വിലെ പുതിയ ഗാനത്തിന് നാല് മണിക്കൂറിനുള്ളില്‍ ലഭിച്ചത് 220കെ ഡിസ്‍ലൈക്കുകള്‍.  ”ഫ്രീക്ക് പെണ്ണേ” എന്ന് തുടങ്ങുന്ന പുതിയ ഗാനം 1.3 മില്യണ്‍ ആളുകളാണ്ഇതുവരെ കണ്ടത്. ചിത്രത്തിന്‍റെ ഡിസ്ലൈക്കിന് നന്ദി പറയുകയാണ് അഡാറ് ലവ് ടീം. ഡിസ്‍ലൈക്ക് ആണെങ്കിലും ഗാനത്തോട് പ്രതികരിച്ചതിന് നന്ദിയറിയിക്കുകയാണെന്ന് സംവിധായകന്‍ ഒമര്‍ ലുലുവും കൂട്ടരും ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ‘ഫസ്റ്റ് ടൈം ഈസ് ബോറിംഗ്, നെസ്റ്റ് ടൈം വില്‍ ഗെറ്റ് ദ ഫീലിംഗ്’ എന്ന ഗാനത്തിലെ വരി തന്നെയാണ് ഗാനത്തിന്‍റെ കാര്യത്തിലും അണിയറ പ്രവര്‍ത്തകര്‍…

Read More

തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും എതിരാളികളെ ഇന്ത്യ നിഷ്പ്രഭരാക്കി.

ദുബായ്: തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും എതിരാളികളെ ഇന്ത്യ നിഷ്പ്രഭരാക്കി. ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യ എട്ടു വിക്കറ്റിനു നിസ്സഹായരാക്കിയിരുന്നു. തകര്‍പ്പന്‍ പ്രകടനവുമായി ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ബൗളിങിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങിലും കത്തിക്കയറിയപ്പോള്‍ കടുവാക്കൂട്ടം വിരണ്ടോടി. ടോസിനു ശേഷം ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിന് അയക്കുകയായിരുന്നു. അഞ്ചു പന്ത് ബാക്കിനില്‍ക്കെ ബംഗ്ലാദേശിനെ 173 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. മറുപടിയില്‍ രോഹിത് (83*) മുന്നില്‍ നിന്നു നയിച്ചപ്പോള്‍ 36.2 ഓവറില്‍ മൂന്നു…

Read More

ട്രെയിനിലെ ചായക്കും കാപ്പിക്കും വില വര്‍ധിച്ചു

നിങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ ഈ വാര്‍ത്ത ശ്രദ്ധിക്കുക. ട്രെയിനിലെ ചായക്കും കാപ്പിക്കും ഐആര്‍സിടിസി വില വര്‍ധിപ്പിച്ചു. നിലവിലെ ഏഴു രൂപയില്‍നിന്ന് പത്ത് രൂപയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും വിലകൂട്ടും. വിലകൂട്ടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് റെയില്‍വെ ബോര്‍ഡിന് കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കി. നിലവില്‍ 350 തീവണ്ടികളിലാണ് ഐആര്‍സിടിസിയുടെ പാന്‍ട്രി കാറുള്ളത്. ചായയ്ക്കും കാപ്പിക്കും ഏഴുരൂപയാണെങ്കിലും ഇപ്പോള്‍തന്നെ പത്തുരൂപ ഈടാക്കുന്നുണ്ടെന്ന് നേരത്തെതന്നെ ആരോപണമുണ്ട്. റെയില്‍വെ യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അഞ്ചുരൂപയുടെ ഗുണിതങ്ങളായി വിലനിശ്ചയിക്കാന്‍ അനുവദിക്കണമെന്ന് കോര്‍പ്പറേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഊണ്, കുപ്പിവെള്ളം, ചായ,…

Read More
Click Here to Follow Us