രോഗികളുടെമേല്‍ കൊള്ളലാഭം കൊയ്യുന്ന ആശുപത്രികള്‍ക്ക് പൂട്ടിടാനുള്ള നീക്കവുമായി കേന്ദ്രം. രോഗികളുടെ അവകാശ സംരക്ഷണം ലക്ഷ്യംവെയ്ക്കുന്ന അവകാശപത്രിക പ്രാബല്യത്തിലാകുന്നതോടെയാണ് അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന ആശുപത്രികള്‍ക്ക് പൂട്ട് വീഴുന്നത്. പത്രികയിലെ കരടിലെ 11-ാം വ്യവസ്ഥയനുസരിച്ച് മരുന്നു വാങ്ങാനും പരിശോധന നടത്താനും രോഗിക്ക് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാം. ആശുപത്രികൾക്ക് പുറമേ കൊള്ളലാഭം കൊയ്യുന്ന ഫാർമസികൾ, ലാബുകൾ എന്നിവയെക്കൂടി നിയന്ത്രിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് വ്യവസ്ഥ പ്രാബല്യത്തിലാക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനുവേണ്ടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ രോഗികളുടെ അവകാശപത്രികയുടെ കരട് പുറത്തിറക്കി. ഡോക്ടർമാർക്കോ ആശുപത്രിയധികൃതർക്കോ ഫാർമസികളെയും ലാബുകളെയും ശുപാർശ ചെയ്യാനോ മരുന്നും പരിശോധനയും…
Read MoreDay: 11 September 2018
ഹരിശ്രീ അശോകന്റെ ആദ്യ സംവിധാന സംരംഭമായ”ഏൻ ഇന്റർ നാഷണൽ ലോക്കൽ സ്റ്റോറി”ചിത്രീകരണം ആരംഭിച്ചു;നായിക ബെംഗളൂരു മലയാളിയായ സുരഭി.
മലയാള സിനിമയിലെ കോമഡിയുടെ രാജാവിന് ഇനി ഒരു പൊൻതൂവൽ കൂടി. എസ്.സ്‌ക്വയർ സിനിമാസിന്റെ ബാനറിൽ എം.ഷിജിത്, ഷഹീർ ഖാൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’ എന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് പ്രമുഖ ചലച്ചിത്ര താരം ഹരിശ്രീ അശോകൻ ആണ്..32 വർഷമായി മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അശോകൻ പുതിയ മേഖലയിലേക്ക് ചുവടു വെയ്ക്കുന്നത് കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകം. ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ തുടങ്ങി ‘തേനീച്ചയും പീരങ്കി പടയും’ എന്ന ചിത്രത്തിൽ എത്തി നിൽക്കുന്നു അദ്ദേഹത്തിന്റെ അഭിനയ ജീവിതം.…
Read Moreവീഡിയോ: ആദ്യം തോക്ക് കൈവിട്ടു പോയി, പിന്നീട് പാന്‍റും!
കൊളറാഡോ: തോക്കുമായി ഒരു മോഷ്ടാവ് വന്നാല്‍ ആരായാലും കയ്യിലുള്ളതെല്ലാം കൊടുത്തു പോകും. ഒരുപക്ഷെ മോഷ്ട്ടിക്കാന്‍ വരുന്ന കള്ളന്‍റെ തോക്ക് കൈവിട്ടു പോയാല്‍ എന്താകും അവസ്ഥ? ഒന്നുകില്‍ ആളുകള്‍ അയാളെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കും. അല്ലെങ്കില്‍ ജീവനും കൊണ്ട് കള്ളന്‍ ഓടി രക്ഷപ്പെടും. അടുത്തിടെ, അമേരിക്കന്‍ പോലീസ് ഇത്തരത്തിലൊരു വീഡിയോ പുറത്തുവിട്ടു. കവര്‍ച്ച നടത്താനായി കള്ളന്‍ തോക്കുമായെത്തുന്നതും ആ തോക്ക് തന്നെ കള്ളന് പണിയായി മാറുന്നതുമാണ് വീഡിയോ. അറോറയിലെ സിഗരറ്റ് കടയില്‍ തൊപ്പിയും കണ്ണടയും ഒക്കെ വെച്ച് സൂപ്പര്‍ ലുക്കിലാണ് കള്ളനെത്തിയത്. കടയുടെ മുന്‍പിലൂടെ അങ്ങോട്ടും…
Read Moreമോമോ ഗയിം: ജാഗ്രതയുമായി കേന്ദ്ര മന്ത്രാലയം.. കുട്ടികളെ ബോധവത്കരിക്കൂ.. വാട്‌സാപ്, ഫേസ്ബുക്ക്, യൂട്യുബ് എന്നിവ വഴി മോമോ ഗയിം പ്രചരിക്കുന്നു.
ന്യൂഡല്‍ഹി: മോമോ ചലഞ്ചിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. കളിക്കുന്നവരെ മാനസികാഘാതത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന ഈ ഗെയിം കുട്ടികള്‍ക്കിടയില്‍ പ്രചരിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്ന് മന്ത്രാലയം സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടു. സ്‌കൂളുകളിലും കോളേജുകളിലും ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നോട്ടീസ് ഇറക്കണം. യു.ജി.സി, സിബിഎസ്ഇ, എ.ഐ.സി.ടി.ഇ എന്നിവിടങ്ങളില്‍ നോട്ടീസ് പുറപ്പെടുവിക്കും. വാട്സാപ്പ് വഴിയാണ് ഗെയിം പ്രധാനമായും പ്രചരിക്കുന്നത്. എന്നിങ്ങനെ ഗെയിമിന്‍റെ അപകട സാധ്യത വ്യക്തമാക്കിക്കൊണ്ട് ഐ.ടി മന്ത്രാലയം നേരത്തെ മാനവശേഷി മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ബ്ലൂവെയിലിന് സമാനമായ വെല്ലുവിളികളാണ് മോമോയിലുമുള്ളത്. ഗെയിം കളിക്കാന്‍ ക്ഷണിച്ചുകൊണ്ടു…
Read Moreനഗരത്തിൽ അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങളിൽ താരമായി കാളവണ്ടികൾ
ബെംഗളൂരു: നഗരത്തിൽ അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങളിൽ താരമായത് കാളവണ്ടികൾ. കോൺഗ്രസിനും ജെഡിഎസിനും പുറമെ കന്നഡ അനുകൂല സംഘടനകളും കാളവണ്ടിയിലാണ് പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്. കർണാടക പിസിസിയുടെ നേതൃത്വത്തിൽ മൈസൂർ ബാങ്ക് സർക്കിൾ, ടൗൺ ഹാൾ, കോർപറേഷൻ സർക്കിൾ എന്നിവിടങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയത്.
Read Moreഗതാഗതക്കുരുക്കില്ലാത്ത ബെംഗളൂരു നഗരത്തിന്റെ ട്രാഫിക് മാപ്പ് പങ്കുവച്ച് എസിപി!
ബെംഗളൂരു: ബന്ദ് ദിനത്തിൽ ഗതാഗതക്കുരുക്കില്ലാത്ത ബെംഗളൂരു നഗരത്തിന്റെ ട്രാഫിക് മാപ്പ് പങ്കുവച്ച് എസിപി ആർ.ഹിതേന്ദ്ര. 99% റോഡുകളിലും ഗതാഗതം സുഗമമാണെന്നു വ്യക്തമാക്കുന്ന മാപ്പ് ആണ് ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തത്. വാഹനങ്ങളുടെ മെല്ലെപ്പോക്കിനു പേരുകേട്ട ബെംഗളൂരുവിൽ തിങ്കളാഴ്ചയാണ് വാഹനക്കുരുക്ക് രൂക്ഷമാകാറുള്ളത്. എന്നാൽ ഇന്നലെ രാവിലെ 10.18ന് എടുത്ത മാപ്പിൽ വാഹന തടസ്സം രേഖപ്പെടുത്തുന്ന ചുവന്ന വരകൾ തീരെ കുറവായിരുന്നു. എല്ലാ ദിവസവും റോഡുകൾ ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന മറുപടിയോടെയാണ് പലരും ട്രാഫിക് എസിപിയുടെ പോസ്റ്റിനെ വരവേറ്റത്.
Read Moreവൈദ്യുതി ഡംപ് ട്രക്ക് പുറത്തിറക്കി ബെമല്‍.
ബെംഗളൂരു: പൊതുമേഖലാ സ്ഥാപനമായ ബെമൽ വൈദ്യുതി ഡംപ് ട്രക്ക് പുറത്തിറക്കി. പ്രധാനമന്ത്രിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന്റെ ഭാഗമായിട്ടാണ് ഖനന മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന ട്രക്ക് പുറത്തിറക്കിയത്. മൈസൂരുവിൽ നടന്ന ചടങ്ങിൽ ബെമൽ സി.എം.ഡി. ദീപക് കുമാർ ഹോത്ത, നോർത്തേൺ കോൾഫീൽഡ്‌സ് ലിമിറ്റഡ് സി.എം.ഡി. പി.കെ. സിൻഹ എന്നിവർ ചേർന്ന് വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. മറ്റു ട്രക്കുകളെ പോലെ പരിസ്ഥിതിമലിനീകരണം ഉണ്ടാകില്ല എന്നതാണ് വൈദ്യുതി ട്രക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. രാജ്യത്ത് ആദ്യമായിട്ടാണ് വൈദ്യുതി ഡംപ് ട്രക്ക് പുറത്തിറക്കുന്നത്.
Read Moreസഞ്ചാരികൾക്ക് കുടകിലേക്കു ഏർപ്പെടുത്തിയ യാത്രാവിലക്ക‌് നിബന്ധനകളോടെ പിൻവലിച്ചു
മടിക്കേരി: സഞ്ചാരികൾക്ക് കുടകിലേക്കു ഏർപ്പെടുത്തിയ യാത്രാവിലക്ക‌് നിബന്ധനകളോടെ പിൻവലിച്ചു. ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും റോഡുകളും പാലങ്ങളും തകർന്നതിനാൽ ഒന്നരമാസമായി കുടകിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നില്ല. അബി വെള്ളച്ചാട്ട മേഖലകൾ ഉൾപ്പെടെയുള്ള ചില വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക‌് പ്രവേശനമില്ലെന്ന നിബന്ധനയിലാണ‌് വിലക്കു നീക്കിയത‌്. കുടകിലെത്തുന്നവരുടെ സുരക്ഷ മാനിച്ചും യാത്രാക്ലേശം പരിഗണിച്ചുമാണ‌് ജില്ലാ ഭരണകേന്ദ്രം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചത‌്. തകർന്ന റോഡുകളും പാലങ്ങളും താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയാണ‌് പലയിടത്തും ചെറിയ വണ്ടികളെങ്കിലും കടന്നുപോകാൻ പാകപ്പെടുത്തിയത‌്. നിബന്ധനകൾ പാലിച്ചു വേണം ടൂറിസ‌്റ്റുകൾ കുടകിലെത്താനെന്ന‌് കുടക‌് ഡപ്യൂട്ടി കമ്മിഷണർ(കലക്ടർ) പി.ഐ.ശ്രീവിദ്യ അറിയിച്ചു.
Read Moreഗണപതി വിഗ്രഹം കള്ളമാർ മോഷ്ടിച്ചു;സ്വന്തം കയ്യില്‍ നിന്ന് കാശെടുത്ത് ഗണേശ ക്ഷേത്രമുണ്ടാക്കി മുസ്ലിം യുവാവ്
മൈസൂരു: കർണാടകയിൽ ഗൗരി-ഗണേശ ഉത്സവത്തിന് 2 ദിവസം മാത്രം ബാക്കി നിൽക്കെ ആഘോഷങ്ങളുടെ തിരക്കിലാണ് ടി റഹ്മാൻ. ഗണേശ ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി ഒരു പുത്തൻ ഗണപതി ക്ഷേത്രമാണ് റഹ്മാൻ പണിയുന്നത്. മൈസൂരിലെ ചാമരാജ് നഗർ ജില്ലാ ആസ്ഥാനത്തുനിന്നും 14 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം. ജലസേചന വകുപ്പിലെ ജീവനക്കാരനായിരുന്നു റഹ്മാൻ. കഴിഞ്ഞ വർഷം ചിക്കഹോൾ ജലസംഭരണി പ്രദേശത്തുനിന്നും ഗണപതി വിഗ്രഹം കള്ളമാർ മോഷ്ടിച്ചിരുന്നു. അത് തന്നെ ഏറെ അസ്വസ്ഥനാക്കി. അന്ന് മുതൽ ഒരു ഗണപതി ക്ഷേത്രം പണിയണമെന്ന അതിയായ ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്ന് റഹ്മാൻ…
Read Moreകിട്ടിയ അവസരം മുതലാക്കി ഓട്ടോറിക്ഷക്കാരും ടാക്സികളും;ഇന്നലെ ഈടാക്കിയത് “കഴുത്തറപ്പന്‍”നിരക്ക്.
ബെംഗളൂരു: ബന്ദിനെത്തുടർന്ന് ഭൂരിഭാഗം ടാക്സികളും നിരത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും സർവീസ് നടത്തിയ ടാക്സികൾ യാത്രക്കാരിൽനിന്ന് കഴുത്തറപ്പൻ നിരക്കാണ് ഈടാക്കിയത്. ഓൺലൈൻ ടാക്സികൾ രണ്ടു കിലോമീറ്റർ ദൂരത്തിന് 150 രൂപയ്ക്കടുത്ത് യാത്രക്കാരിൽനിന്ന് വാങ്ങി. ഓട്ടോറിക്ഷകളും അധിക നിരക്ക് ഈടാക്കി. ബി.എം.ടി.സി., കർണാടക ആർ.ടി.സി. ബസുകൾ സർവീസ് നടത്താതിരുന്നതിനാൽ മറ്റുമാർഗങ്ങളില്ലാതെ യാത്രക്കാർ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുകയായിരുന്നു. ചില ഓട്ടോറിക്ഷാ ഡ്രൈവർമാർ രണ്ടിരട്ടി നിരക്കുവരെ ഈടാക്കിയതായി യാത്രക്കാർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ മറ്റു സ്ഥലങ്ങളിൽ നിന്ന് നഗരത്തിലെ ബസ് സ്റ്റാൻഡുകളിലെത്തിയ യാത്രക്കാരാണ് കുടുങ്ങിപ്പോയത്. പലർക്കും ബസ് സ്റ്റാൻഡുകളിൽ ഏറെ നേരം നിന്ന…
Read More