ആദ്യമായി ചന്ദ്രനില്‍ കാല് കുത്തിയ ആള്‍ എന്ന് ആലോചിക്കുമ്പോള്‍ നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഓടിയെത്തുന്നത് നീല്‍ ആംസ്‌ട്രോങിന്‍റെ പേര് തന്നെയെന്ന് സംശയമില്ല. അദ്ദേഹത്തിന്‍റെ ജീവിതകഥ പറയുന്ന ‘ഫസ്റ്റ് മാന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ആംസ്‌ട്രോങിന്‍റെ വേഷത്തില്‍ എത്തുന്നത് റയാന്‍ ഗോസ്‌ലിങ് ആണ്. ലാ ലാ ലാന്‍ഡിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ സ്വന്തമാക്കിയ ഡാമിയന്‍ ചസല്ലെയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജേസണ്‍ ക്ലാര്‍ക്, ക്ലയര്‍ ഫോയ്, കെയ്‌ലി ചാന്‍ഡ്‌ലെര്‍, ലുകാസ് ഹാസ് എന്നിവര്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു. സ്റ്റീവെന്‍ സ്പീല്‍ബെര്‍ഗ് ആണ് സഹനിര്‍മാതാവ്. ജയിംസ് ആര്‍. ഹന്‍സെന്‍ എഴുതിയ ‘ഫസ്റ്റ്…
Read MoreDay: 2 September 2018
കുടകിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു.
ബെംഗളൂരു: പ്രളയക്കെടുതി നേരിടുന്ന കുടകിലേക്ക് ഈ മാസം ഒൻപതുവരെ വിനോദ സഞ്ചാരികൾക്കു പ്രവേശനം നിരോധിച്ചു. ഇവിടെ ഹോട്ടലുകളിലും ഹോം സ്റ്റേകളിലുമെല്ലാം തങ്ങുന്നതിനും കലക്ടർ പി.ഐ.ശ്രീവിദ്യ നിരോധനം ഏർപ്പെടുത്തി. ഇതു ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
Read Moreതെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 10 വയസ്സുകാരന് ഗുരുതര പരുക്ക്; ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.
ബെംഗളൂരു: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 10 വയസ്സുകാരന് ഗുരുതര പരുക്കേറ്റ സംഭവത്തിൽ രണ്ട് ബിബിഎംപി ഉദ്യോഗസ്ഥരടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസം മുൻപാണ് വിഭൂതിപുരയിൽ താമസിക്കുന്ന മനോജ്-മുരുകമ്മ ദമ്പതികളുടെ മകൻ പ്രവീണിനെ തെരുവുനായ്ക്കൾ കടിച്ചുകീറിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവീൺ അപകടനില തരണം ചെയ്തിട്ടില്ല. ബിബിഎംപി മഹാദേവപുര സോൺ അസിസ്റ്റന്റ് ഡയറക്ടർ ശ്രീറാം, മൃഗസംരക്ഷണ വിഭാഗം സീനിയർ ഇൻസ്പെക്ടർ അരുൺ മുത്തലിക്ക് ദേശായ്, കോൺട്രാക്ടർ രവിശങ്കർ എന്നിവരെയാണ് എച്ച്എഎൽ പൊലീസ് അറസ്റ്റ് ചെയ്തത്. തെരുവുനായ ശല്യം രൂക്ഷമായ വിഭൂതിപുരയിൽ ഇതു സംബന്ധിച്ചുള്ള പരാതികൾ തുടർച്ചയായി അവഗണിച്ചതിനെ തുടർന്നാണ് ബിബിഎംപി…
Read Moreറൂട്ട് മാറ്റിയ കേരള ആർടിസി വോൾവോ ബസുകൾ ബെംഗളൂരു മലയാളികളെ വലയ്ക്കുന്നു.
ബെംഗളൂരു: യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനിടെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോ ഏറ്റെടുത്ത കോട്ടയം, കൊട്ടാരക്കര, പത്തനംതിട്ട എസി മൾട്ടി ആക്സിൽ ബസുകളാണു ബെംഗളൂരുവിൽ നാലുമണിക്കൂറിലേറെ വൈകിയെത്തുന്നത്. ഇന്ധനച്ചെലവും യാത്രാസമയവുമെല്ലാം കൂടുമെന്നറിഞ്ഞിട്ടും എന്തിനാണ് ഈ ബസുകൾ തിരുവനന്തപുരത്തേക്കു മാറ്റിയതെന്ന് അറിയില്ലെന്നു ജീവനക്കാരിൽ ചിലരും പറയുന്നു. അറ്റകുറ്റപ്പണി, സ്പെയർ ബസ് സൗകര്യങ്ങൾ ഉള്ളതിനാലാണു ബസുകൾ ഏറ്റെടുക്കുന്നതെന്നാണു സെൻട്രൽ ഡിപ്പോയിലെ അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞത്. പക്ഷേ ഈ ഉറപ്പ് പാഴ്‌വാക്കാണെന്നു പിറ്റേന്നുതന്നെ തെളിഞ്ഞു. നിറയെ യാത്രക്കാരുണ്ടായിരുന്ന കോട്ടയം–ബെംഗളൂരു വോൾവോ വ്യക്തമായ കാരണമില്ലാതെ അവസാന നിമിഷം റദ്ദാക്കി. ഇതെ തുടർന്നു നാൽപതോളം യാത്രക്കാർ പെരുവഴിയിലാവുകയും ചെയ്തു. ബസ് എന്തിനാണു റദ്ദാക്കിയതെന്ന ചോദ്യത്തിന്…
Read Moreഅച്ഛനും അമ്മയും വല്യപ്പച്ചനും വല്യമ്മച്ചിയും അപകടത്തില്‍ വിട്ടുപിരിഞ്ഞത് അറിയാതെ മൂന്നര വയസ്സുകാരന്‍ ഈദൻ നൊമ്പരക്കഴ്ചയായി.
സേലം : തിരുവാകൗണ്ടന്നൂർ സെന്റ് മേരീസ് ദേവാലയമുറ്റത്ത് നാലു മൃതദേഹങ്ങൾക്ക് ഒപ്പീസു ചൊല്ലുമ്പോൾ ഇതൊന്നുമറിയാതെ മൂന്നരവയസ്സുകാരൻ ഈദൻ തൊട്ടടുത്ത ഹോളി ഫാമിലി കോൺവന്റിലെ സിസ്റ്റർമാരുടെ തോളിലുറങ്ങുകയായിരു.ബസപകടത്തിൽ മരിച്ച അവന്റെ അച്ഛനും അമ്മയും വല്യപ്പച്ചനും വല്യമ്മച്ചിയുമാണ് ആംബുലൻസിലുള്ളത്. ഒരു നേരം പോലും ഇവരെ പിരിഞ്ഞിരിക്കാത്ത ഈദനറിയില്ല അവന്റെ പ്രിയപ്പെട്ടവർ ഉണരാത്ത ഉറക്കത്തിലാണെന്ന് ബെംഗളൂരുവിൽ സ്ഥിരതാമസക്കാരായ ആലപ്പുഴ എടത്വ കാട്ടാമ്പള്ളി വീട്ടിൽ ജോർജ് ജോസഫും ഭാര്യ അൽഫോൺസയും മകൾ ഡിനു മേരി ജോസഫും മരുമകൻ സിജി വിൻസെന്റും അപകടത്തിൽ മരിച്ചതോടെ ഈദനൊപ്പം അനാഥയായ മറ്റൊരാൾ കൂടിയുണ്ടായിരുന്നു കരഞ്ഞു തളർന്ന് പള്ളിമുറ്റത്ത്.…
Read Moreവളരെ വേഗത്തില്‍ വിധി പറയാനും ശിക്ഷ നല്‍കാനും നമ്മുടെ കോടതികള്‍ക്ക് കഴിയും;ബിബിഎംപി ഉദ്യോഗസ്ഥരെ കയ്യേറ്റംചെയ്ത കേസിൽ എട്ടുപേർക്കു രണ്ടുവർഷം ജയിൽശിക്ഷ.
ബെംഗളൂരു : ഹൈക്കോടതി ഉത്തരവിനെ തുടർന്നു ഫ്ലെക്സ് ബോർഡുകൾ നീക്കാനെത്തിയ മഹാനഗരസഭ (ബിബിഎംപി) ഉദ്യോഗസ്ഥരെ കയ്യേറ്റംചെയ്ത കേസിൽ എട്ടുപേർക്കു രണ്ടുവർഷം ജയിൽശിക്ഷ. ഇവരെല്ലാം 5000 രൂപ വീതം പിഴയൊടുക്കാനും 10–ാം അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി വിധിച്ചു. കഴിഞ്ഞ മാസം രണ്ടിനു കെആർപുരം ടിൻ ഫാക്ടറിക്കു സമീപം അനധികൃത ബാനറുകൾ നീക്കാനെത്തിയ ബിബിഎംപി അസി. റവന്യു ഓഫിസർ ഭദ്രാചറിനെയും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയുമാണ് ഒരുസംഘം ആളുകൾ ആക്രമിച്ചത്. സംഭവത്തിൽ ഇടപെട്ട ഹൈക്കോടതി സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ചുവരുത്തുകയും നാലുദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ…
Read Moreസേലത്തിനടുത്ത് ബസപകടത്തില്‍ മരിച്ചവര്‍ ഇവരാണ്.
ബെംഗളൂരു : ഇന്നലെ സേലത്തിനു അടുത്ത് മാമാങ്കത്ത് നടന്ന ബസ്സപകടത്തില്‍ മരിച്ചവര്‍ ഇവരാണ്: ബെംഗളൂരു എസ്ജി പാളയ ബാലാജി നഗറിൽ താമസിക്കുന്ന ആലപ്പുഴ എടത്വ കാട്ടാംപള്ളി വീട്ടിൽ ജോർജ് ജോസഫ് (മോൻസി-65 ), ഭാര്യ വിതയത്തിൽ കുടുംബാംഗം അൽഫോൻസ (60), മകൾ ഡിനു മേരി ജോസഫ് (32), ഭർത്താവ് ഇരിങ്ങാലക്കുട എടക്കുളം പുന്നാംപറമ്പിൽ ഊക്കൻസ് വീട്ടിൽ വിൻസന്റിന്റെയും റോസിന്റെയും മകൻ സിജി വിൻസന്റ് (35), എടത്വ സെന്റ് അലോഷ്യസ് കോളജ് കൊമേഴ്സ് വിഭാഗം റിട്ട. അധ്യാപകൻ എടത്വ പച്ച ചെക്കിടിക്കാട് നന്നാട്ടുമാലിൽ കരിക്കംപള്ളിൽ ജിം ജേക്കബ്…
Read Moreഇത് കള്ളന്മാരുടെ ബെംഗളൂരു സ്റ്റൈല്‍!ബസ്സല്ല ബസ് സ്റ്റോപ്പ് തന്നെ അടിച്ചുമാറ്റുന്ന വൈദഗ്ദ്യം ഇവിടത്തെ കള്ളന്മാര്‍ക്ക് മാത്രം.
ബെംഗളൂരു : കവർച്ചകൾ പതിവായ നഗരത്തിൽ ബസ് സ്റ്റോപ്പ് പൊക്കിക്കൊണ്ടുപോയ മോഷ്ടാക്കളെ തിരഞ്ഞ് പൊലീസ്. ന്യൂ ബിഇഎൽ റോഡിലെ ബിബിഎംപിയുടെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് കഴിഞ്ഞ ദിവസം രാത്രി കാറിലെത്തിയ സംഘം പൊളിച്ചുകൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് പേരുടെ മുഖം വ്യക്തമായിട്ടുണ്ട്. ബിബിഎംപിയുടെ പുതിയ ബസ് സ്റ്റോപ്പിനോടു ചേർന്നുള്ള പഴയ കാത്തിരുപ്പ് കേന്ദ്രമാണ് ഇരുമ്പ് തൂണും മേൽക്കൂരയും അടക്കം മോഷ്ടിച്ചത്. രണ്ടു മാസം മുൻപ് നന്ദിനി ലേഔട്ടിലെ ബസ് സ്റ്റോപ്പും സമാനരീതിയിൽ കവർന്നിരുന്നെങ്കിലും പ്രതികളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മുന്‍പ് എ ടി എം മെഷീന്‍ ആണെന്ന് കരുതി ബാങ്കില്‍ സ്ഥാപിച്ച…
Read Moreമണ്ണിടിച്ചിലിനെത്തുടർന്ന് ബെംഗളൂരുവിൽനിന്ന് കാർവാർ വഴി കണ്ണൂരിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ സർവീസുകൾ കുറച്ചു ദിവസത്തേക്ക് റദ്ദാക്കി.
ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേ മൈസൂരു ഡിവിഷന്റെകീഴിൽ വരുന്ന സക്ലേശ്പുർ- സുബ്രഹ്മണ്യറോഡ് മേഖലകളിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ബെംഗളൂരുവിൽനിന്ന് കാർവാർ വഴി കണ്ണൂരിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. ഈ മാസം 15 വരെ ഇതുവഴിയുള്ള തീവണ്ടികൾ സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. ഇതോടെ ഈ തീവണ്ടിയിൽ നാട്ടിൽ പോകാനിരുന്ന മലയാളികൾ മറ്റു മാർഗങ്ങൾ തേടേണ്ടിവരും. 16517/16523-ാം നമ്പർ കെ.എസ്.ആർ. ബെംഗളൂരു – കണ്ണൂർ/കാർവാർ എക്സ്പ്രസ് സെപ്റ്റംബർ രണ്ട്, മൂന്ന്, നാല്, ഒമ്പത്, പത്ത്, പതിനൊന്ന് തീയതികളിലെ സർവീസുകളും 16511/16513-ാം നമ്പർ കെ.എസ്.ആർ. ബെംഗളൂരു – കണ്ണൂർ/കാർവാർ എക്സ്പ്രസ് സെപ്റ്റംബർ…
Read More