കൊച്ചി: കാലവര്‍ഷം ദുരന്തം വിതച്ച സംസ്ഥാനത്തിന് മഴക്കെടുതി നേരിടാന്‍ 100 കോടിയുടെ അടിയന്തര സഹായം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളം നേരിടുന്നത് 1924ന് ശേഷമുള്ള എറ്റവും വലിയ പ്രളയമെന്ന് നിരീക്ഷിച്ച അദ്ദേഹം, സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നും സൂചിപ്പിച്ചു.
ആദ്യഘട്ടത്തില്‍ അനുവദിച്ച തുകയ്ക്ക് പുറമെയാണ് 100 കോടി രൂപ അധികമായി അനുവദിക്കുന്നത്.
എന്നാല്‍ പ്രളയക്കെടുതികള്‍ നേരിടാന്‍ അടിയന്തര സഹായമായി 1220 കോടി രൂപയാണ് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
8316 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായതെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രാജ്നാഥ് സിംഗിന് സമര്‍പ്പിച്ച നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക അപര്യാപ്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
കേരളത്തിന് വേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.