കലൈഞ്ജർ വിടവാങ്ങി…

ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ചെന്നൈ കാവേരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഈ വർഷം ജൂലൈ 27 ന് അദ്ദേഹം ഡിഎംകെ അധ്യക്ഷസ്ഥാനത്ത് 49 വർഷം പൂർത്തിയാക്കിയിരുന്നു. മരണവേളയിൽ മകനും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിനും കുടുംബാംഗങ്ങളും ഡിഎംകെയുടെ മുതിർന്ന നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു. ശ്വസനം സുഗമമാക്കുന്നതിനായി കഴുത്തിൽ ഘടിപ്പിച്ച ട്രക്കിയസ്റ്റമി ട്യൂബ് മാറ്റി സ്ഥാപിക്കാനുള്ള ശസ്ത്രക്രിയയ്ക്കു അദ്ദേഹത്തെ ജൂലൈ 19 ന് വിധേയനാക്കിയിരുന്നു. ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്നു ശ്വസനം സുഗമമാക്കാനായാണ്…

Read More

സർഗധാരയുടെ”കഥയുടെ കൈവഴികൾ”എന്ന കഥാവലോകന പരിപാടി,പ്രസിഡന്റ് ശാന്താമേനോന്റെ അധ്യക്ഷതയിൽ നടന്നു.

പിച്ച വച്ച് നടക്കുന്ന പ്രായം മുതല്‍ നമ്മളൊക്കെ കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആണെന്നും അവലോകനം ചെയ്യപ്പെട്ട അഞ്ചു കഥകളിലും നിറഞ്ഞു നില്‍ക്കുന്നത് കുടുംബ ബന്ധങ്ങളിലെ ആഴങ്ങളും പ്രാവസികളുടെ ഗൃഹാതുരത്വവും  ആണെന്നും  മുഖ്യാതിഥി  എഴുത്തുകാരിയും ചിത്രകാരിയുമായ ശ്രീദേവി വിജയന്‍ അഭിപ്രായപ്പെട്ടു. ഉത്തരാധുനിക കഥകള്‍ എന്നപേരില്‍ പത്തു പതിനഞ്ച് കൊല്ലം മുന്നേ എഴുതപ്പെട്ട കഥകളൊന്നും ഇന്ന് നിലനില്‍ക്കുന്നില്ലെന്നും സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ലളിതമായ ഭാഷയും ആഖ്യാനവും കഥകളില്‍ വീണ്ടും തിരിച്ചു വന്നിരിക്കുകയാണെന്നും  ആശംസ പ്രസംഗം നടത്തിയ പ്രശസ്ഥ മാധ്യമ പ്രവര്‍ത്തകന്‍ വിഷ്ണു മംഗലം കുമാര്‍ പറഞ്ഞു. രമ പ്രസന്നപിഷാരടി,…

Read More

സിദ്ധരാമയ്യയും കുമാരസ്വാമിയും തമ്മിലുള്ള പടലപ്പിണക്കങ്ങള്‍ തീരുന്നില്ല;തന്റെ ബജറ്റില്‍ സ്വന്തം നാട്ടിലേക്കു പ്രഖ്യാപിച്ച ഫിലിം സിറ്റി അടിച്ചു മാറ്റിയ കുമാരസ്വാമിക്ക് എതിരെ പ്രതിഷേധവുമായി മുന്‍മുഖ്യമന്ത്രി.

ബെംഗളൂരു : കോണ്‍ഗ്രസ്‌ പിന്തുണയോടെ ജെ ഡി എസ്സിന്റെ കുമാരസ്വാമി മുഖ്യമന്ത്രി ആയെങ്കിലും അതിനെ ഉള്ളുകൊണ്ട് എതിര്‍ക്കുന്നത് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് എന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്,ദേവഗൌഡയുടെമക്കള്‍ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചു ആണ് സിദ്ധരാമയ്യ പണ്ട് ജെ ഡി എസ്സില്‍ നിന്ന് രാജി വച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌ ഒന്നിച്ചു ചേര്‍ന്ന് ഉള്ള സര്‍ക്കാര്‍ ആണെങ്കിലും കിട്ടിയ അവസരത്തില്‍ തന്റെ നീരസം പ്രകടിപ്പിക്കാന്‍  സിദ്ധരാമയ്യ ശ്രമിക്കാറുണ്ട്. കോണ്‍ഗ്രസ്‌  സർക്കാരിന്റെ ബജറ്റിൽ മൈസൂരുവിൽ സ്ഥാപിക്കാനായി പ്രഖ്യാപിച്ചിരുന്ന ഫിലിം സിറ്റി പദ്ധതി രാമനഗരയിലേക്കു മാറ്റി സ്ഥാപിച്ചു കൊള്ളാൻ മുഖ്യമന്ത്രി കുമാരസ്വാമിക്ക് കോൺഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യയുടെ കത്ത്. സഖ്യകക്ഷി സർക്കാർ ഏകോപന…

Read More

ഒസാമയുടെ മകന് യുഎസ് ആക്രമണ സൂത്രധാരന്‍റെ മകള്‍ വധു

ലണ്ടന്‍: 2001 സെപ്റ്റംബറില്‍ നടന്ന യുഎസ് ആക്രമണത്തിന്‍റെ സൂത്രധാരന്‍ മുഹമ്മദ് അത്തയുടെ മകളെ മുന്‍ അല്‍ ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ലാദന്‍റെ മകന്‍ ഹംസ ബിന്‍ ലാദന്‍ വിവാഹം ചെയ്തതായി റിപ്പോര്‍ട്ട്. ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാദന്‍റെ അര്‍ധ സഹോദരന്‍മാരായ അഹമ്മദും ഹസനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹംസ ഇപ്പോള്‍ എവിടെയാണെന്ന് കൃത്യമായ വിവരമില്ല. പക്ഷേ ഇയാള്‍ അഫ്ഗാനിസ്ഥാനിലുണ്ടായിരിക്കാമെന്നും ഇവര്‍ പറഞ്ഞു. ഹംസ ഇതിനകം തന്നെ അല്‍ ഖ്വയ്ദ ഉന്നത സ്ഥാനം ഏറ്റെടുത്തെന്നാണ് സൂചനകള്‍. പിതാവിന്‍റെ മരണത്തിനു പ്രതികാരം ചെയ്യുന്നതിനുള്ള ഒരുക്കത്തിലായിരിക്കാം ഇയാളെന്നും…

Read More

അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍: മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ഗുരേസ് സെക്ടറില്‍ ചൊവ്വാഴ്ച രാവിലെ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു വരിച്ചു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. എട്ടു പേരാണ് നുഴഞ്ഞുകയറ്റ സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. നിയന്ത്രണ രേഖയില്‍ പൊതുവേ സമാധാന മേഖലയായ ഗുരേസ് സെക്ടര്‍ വഴിയാണ് ഇവര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. തിരച്ചിലിനിടെ ഇവര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുകയാണ്. തിങ്കളാഴ്ച രാത്രിമുതല്‍ ഈ മേഖലയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണ് ഇതെന്നാണ് വിലയിരുത്തല്‍.

Read More

തീവണ്ടി ചതിച്ചത് കാരണം പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി വീണ്ടും പരീക്ഷ നടത്തും.

ബെംഗളൂരു: തീവണ്ടി വൈകിയതിനെത്തുടർന്ന് പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഹുബ്ബള്ളിയിൽ നിന്നും വടക്കൻ കർണാടകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുമുള്ള മൂവായിരത്തോളം പേർക്കായിരുന്നു കഴിഞ്ഞ ദിവസം തീവണ്ടി വൈകിയതിനാൽ പരീക്ഷ എഴുതാൻ സാധിക്കാതിരുന്നത്. ഞായറാഴ്ച രാവിലെ 10.30-നായിരുന്നു പരീക്ഷ. എന്നാൽ, രാവിലെ 6.25-ന് ബെംഗളൂരുവിൽ എത്തേണ്ട റാണി ചെന്നമ്മ എക്സ്‌പ്രസ് ഉച്ചകഴിഞ്ഞ് മൂന്നിനാണ് എത്തിയത്. പരീക്ഷ എഴുതാൻ പറ്റാത്തത് ഉദ്യോഗാർഥികളുടെ കാരണം കൊണ്ടല്ലാത്തതിനാൽ വീണ്ടും പരീക്ഷ നടത്താമെന്ന് സർക്കാർ അറിയിക്കുകയായിരുന്നു. വടക്കൻ കർണാടകത്തിൽ നിന്നുള്ള ഉദ്യോഗാർഥികളുടെ…

Read More

കടലമ്മ കനിഞ്ഞു; ഒരു മീനിന് കിട്ടിയത് അഞ്ചര ലക്ഷം രൂപ

മുംബൈ: മീൻ പിടിക്കാൻ കടലിൽ പോകുമ്പോൾ മഹേഷ് മെഹറും സഹോദരൻ ഭരതും ഒരിക്കലും ഇത്രമാത്രം കരുതിയിരിക്കില്ല, തങ്ങള്‍ക്കുവേണ്ടി ഇത്രമാത്രം വലിയൊരു ഭാഗ്യമാണ് കടലമ്മ കരുതിവച്ചിരിക്കുന്നത് എന്ന്. കടലിൽ മീൻ പിടിക്കാൻ പോയ ഇവരുടെ വലയില്‍ കുടുങ്ങിയ പ്രത്യേക തരം മീനാണ് ഇവരെ നിമിഷങ്ങള്‍ക്കകം ലക്ഷാധിപതികളാക്കിയത്. ഈ സഹോദരങ്ങള്‍ക്ക്‌ കിട്ടിയത് ഘോൽ എന്നറിയപ്പെടുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മീനാണ്‌. സഹോദരങ്ങൾക്ക് ഘോൽ മത്സ്യം ലഭിച്ചെന്ന വാർത്ത പരന്നതോടെ തീരത്ത് വ്യാപാരികൾ ലക്ഷങ്ങളുമായാണ് ഇവരെ കാത്തുനിന്നത്. തുടർന്ന് നടന്ന ലേലത്തിനൊടുവിൽ മീൻ വിറ്റു പോയത് 5.5 ലക്ഷം രൂപയ്ക്ക്.…

Read More

കുട്ടികളെ ബലാല്‍സംഗം ചെയ്താല്‍ ഇനി വധശിക്ഷ ഉറപ്പ്

ന്യൂഡല്‍ഹി: 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി. ശബ്ദവോട്ടോടെയാണ് ഇന്നലെ രാജ്യസഭ ബില്‍ പാസാക്കിയത്. ഈ ബില്‍ നമ്മുടെ രാജ്യത്തെ പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. ഇനിയെങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ പോകുന്നതിന് മുന്‍പ് ഒന്ന് ആലോചിക്കട്ടെ. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ കര്‍ശനമാക്കാനും ബില്‍ ലക്ഷ്യമിടുന്നുവെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ബില്‍ ജൂലായ് 30 ന് ലോക്‌സഭ പാസാക്കിയിരുന്നു. കഠുവ, ഉന്നാവോ ബലാത്സംഗങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ്…

Read More

പണിമുടക്കിനെ തുടര്‍ന്ന് കേരള.ആര്‍.ടി.സിയുടെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി;പണി മുടക്കില്‍ പങ്കെടുക്കില്ല എന്നറിയിച്ച് ബുക്കിംഗ് തുടര്‍ന്ന് കര്‍ണാടക.ആര്‍.ടി.സി.

ബെംഗളൂരു: പണിമുടക്കിനെ തുടർന്നു കേരള ആർടിസി ബെംഗളൂരുവിൽനിന്ന് ഇന്നലെ വൈകിട്ട് ആറിനു ശേഷമുള്ള സർവീസുകൾ റദ്ദാക്കി. പകൽ പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം സ്കാനിയ ഉൾപ്പെടെ ഇവിടെനിന്നുള്ള വോൾവോ–സ്കാനിയ ബസുകളും നിരത്തിലിറങ്ങിയില്ല. ഇന്നു വൈകിട്ട് നാലുവരെ ബെംഗളൂരുവിൽനിന്നുള്ള സർവീസുകൾ ഉണ്ടായിരിക്കില്ലെന്നു കെഎസ്ആർടിസി ഇൻസ്പെക്ടർ ഇൻ ചാർജ് ബാബു അറിയിച്ചു. അതിനുശേഷം സാഹചര്യം കണക്കിലെടുത്ത്, ലഭ്യമായ ബസുകൾ ഉപയോഗിച്ചായിരിക്കും സർവീസ് നടത്തുക. തിരുവനന്തപുരത്തിനു പുറമെ കൊട്ടാരക്കര, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവയാണു റദ്ദാക്കിയ മറ്റ് എസി സർവീസുകൾ. റദ്ദാക്കിയ ബസുകളിൽ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവർക്കു മുഴുവൻ…

Read More

മുനമ്പം തീരത്ത് നിന്ന് മീന്‍ പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ചു,മൂന്നു പേര്‍ മരിച്ചു, അഞ്ച് പേരെ കാണാനില്ല.

മുനമ്പം: മുനമ്പം തീരത്ത് നിന്ന് മീന്‍ പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ച് ദുരന്തം. മൂന്നു പേര്‍ മരിച്ചു, അഞ്ച് പേരെ കാണാനില്ല. കടലില്‍ ഒഴുകി നടന്ന 12 പേരെ മറ്റ് ബോട്ടിലെത്തിയവര്‍ രക്ഷപെടുത്തി. ഓഷ്യാന എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. കുളച്ചല്‍ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. അപകടമുണ്ടാക്കിയ കപ്പലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. പതിനഞ്ച് പേര്‍ ബോട്ടിലുണ്ടായതായാണ് വിവരം.

Read More
Click Here to Follow Us