അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍: മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ഗുരേസ് സെക്ടറില്‍ ചൊവ്വാഴ്ച രാവിലെ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു വരിച്ചു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു.

നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. എട്ടു പേരാണ് നുഴഞ്ഞുകയറ്റ സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. നിയന്ത്രണ രേഖയില്‍ പൊതുവേ സമാധാന മേഖലയായ ഗുരേസ് സെക്ടര്‍ വഴിയാണ് ഇവര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. തിരച്ചിലിനിടെ ഇവര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

തിങ്കളാഴ്ച രാത്രിമുതല്‍ ഈ മേഖലയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണ് ഇതെന്നാണ് വിലയിരുത്തല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts