ബെംഗളൂരു : കർമലാരാം മൗണ്ട് കാർമൽ പള്ളിയിൽ ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ സഹകരണത്തോടെ ആരംഭിച്ച മലയാളം മിഷൻ ക്ലാസിന്റെ ഉദ്ഘാടനം വികാരി ഫാ.ജോസഫ് വടക്കേൽ നിർവഹിച്ചു. ബിനു ദിവാകരൻ, റോയ് ജോയ്, മഞ്ജിത്ത് സുമൻ, മെറിൻ റെനി, ടി.അർച്ചന, പി.ബിന്ദു, അലക്സാണ്ടർ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 12.30നാണ് ക്ലാസുകൾ ആരംഭിക്കുക.
Read MoreMonth: July 2018
റുവാണ്ടയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം
റുവാണ്ട: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്‍റെ ഭാഗമായി റുവാണ്ടയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമൊരുക്കി രാജ്യം. കിഗലി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിക്ക് റുവാണ്ട പ്രസിഡന്റ് പോള്‍ കഗാമെയുടെ നേതൃത്വത്തിലുള്ള സംഘം വന്‍ വരവേല്‍പ്പാണ് നല്‍കിയത്. Kigali: PM Narendra Modi arrives in Rwanda. He has been received by President of Rwanda Paul Kagame. The PM is on a 5-day visit to Rwanda, Uganda and South Africa. pic.twitter.com/X6SPUZUuFg — ANI (@ANI) July 23, 2018…
Read Moreതീവണ്ടിയില്‍ തൂങ്ങി സഞ്ചരിച്ച 5 വിദ്യാര്‍ഥികള്‍ തൂണിലിടിച്ച് മരിച്ചു
ചെന്നൈ: തീവണ്ടിയിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്ത 5 വിദ്യാര്‍ഥികള്‍ തൂണില്‍ ഇടിച്ച് മരിച്ചു. ഇടിയുടെ ആഘാതത്തില്‍ തീവണ്ടിയിൽനിന്ന് തെറിച്ച് വീണവരില്‍ 4 പേര്‍ തത്ക്ഷണം മരിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ ആശുപത്രിയിലാണ് മരണമടഞ്ഞത്. ഇന്ന് രാവിലെ സെൻറ് തോമസ് മൗണ്ട് റെയിൽവേഷനിലാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവണ്ടിയുടെ ഫുട്ബോർഡിൽ തൂങ്ങി യാത്ര ചെയ്തവരാണ് അപകടത്തിൽപ്പെട്ടത്. ഫ്ളൈഓവറിന്‍റെ തൂണിലിടിച്ചാണ് അപകടമുണ്ടായത്. ചെന്നൈ ബിച്ച് സബര്‍ബന്‍ ട്രെയിന്‍ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടതെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ പാളം മാറി ഓടിയതാണ് അപകടത്തിനു…
Read Moreജസ്‌നയെ തേടി അന്വേഷണസംഘം കുടകില്‍ തെരച്ചില്‍ നടത്തി
ബെംഗളൂരു: കാണാതായ കോളേജ് വിദ്യാര്‍ഥിനി ജസ്‌നയെ തേടി അന്വേഷണസംഘം കര്‍ണാടകയിലെ കുടകില്‍ തെരച്ചില്‍ നടത്തി. പൊലീസ് ശേഖരിച്ച ചില ഫോണ്‍കോളുകളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. കുടക്, മടിച്ചേരി എന്നിവിടങ്ങളിലെ 15 വീടുകളില്‍ പൊലീസ് പരിശോധന നടത്തി. ജെസ്‌ന അവിടെയെത്തിയെന്നതിന് സൂചനയൊന്നും ലഭിച്ചില്ല. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമംഗങ്ങളാണ് കുടകില്‍ എത്തിയിട്ടുള്ളത്. 30ലധികം മൊബൈല്‍ ടവറുകളല്‍നിന്ന് ശേഖരിച്ച ഫോണ്‍കോളുകളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. സംശയകരമായി കണ്ടെത്തിയ ഫോണ്‍കോളുകള്‍ ആരുടേതാണെന്ന് കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് കുടകിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംശയമുണര്‍ത്തുന്ന…
Read Moreമഞ്ഞപ്പടയ്ക്ക് പിന്തുണയുമായി ചാന്റ് സോംഗ്
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവേശം ഒട്ടും ചെറുതല്ലയെന്ന്‍ പറയേണ്ട ആവശ്യമില്ലല്ലോ. ഓരോ മത്സരങ്ങളിലും മഞ്ഞപ്പടയെ പിന്തുണച്ച് മഞ്ഞക്കടല്‍ ആര്‍ത്തിരമ്പുന്ന കരഘോഷത്തോടെ ഗ്യാലറിയില്‍ ടീമിന് നിറ പിന്തുണ അറിയിക്കുന്നവരാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. കഴിഞ്ഞ ഐഎസ്എല്‍ സിസണില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഗ്യാലറിയിലേക്കുള്ള കുത്തൊഴുക്ക് ദേശീയ മാധ്യമങ്ങളില്‍ പോലും ചര്‍ച്ചാ വിഷയമായിരുന്നു. ഓരോ സീസണിലും അത്രക്ക് ആവേശം പകര്‍ന്ന് നല്‍കി കൊണ്ടാണ് ആരാധകര്‍ കളികാണാന്‍ എത്തുന്നത്. എന്നാല്‍, ഇത്തവണ ഐഎസ്എല്ലിന് മുന്നോടിയായി നടക്കുന്ന ലാ ലിഗ മത്സരത്തിനായി ആരാധകര്‍ തയ്യാറെടുത്തു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മത്സരങ്ങളില്‍ സ്റ്റേഡിയത്തിലെ പന്ത്രണ്ടാമനായെത്തുന്ന…
Read Moreമോഹന്‍ലാലിന് എതിരെയുള്ള ഹര്‍ജിയില്‍ താന്‍ ഒപ്പിട്ടിട്ടില്ല എന്ന് പ്രകാശ് രാജ്;കള്ള”ഭീമ”ഹര്‍ജി ഉണ്ടാക്കിയ ഡോ:ബിജുവും സംഘവും പൊതു സമൂഹത്തിന്റെ മുന്‍പില്‍ നാണം കെട്ടു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തകർ നൽകിയ ഭീമ ഹർജിയിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജ്. ഹർജിയിൽ ഒപ്പുവച്ചിട്ടില്ലെന്നും ഇതിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ‘മോഹൻലാൽ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അദ്ദേഹം ഒരു പ്രതിഭയും മുതിർന്ന നടനുമാണ്. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ എനിക്ക് കഴിയില്ല. ആര് ചെയ്താലും ഇത് ശരിയാെണന്ന് വിശ്വസിക്കുന്നുമില്ല.’ ‘അമ്മയിൽ ദിലീപിനെ തിരിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് എനിക്കുള്ള എതിർപ്പ് ഞാൻ നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നു. അതും ഒരു അവാര്‍ഡ്…
Read Moreഗൗരി ലങ്കേഷ് വധം: നേരിട്ട് പങ്കെടുത്തവരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍
ബെംഗളൂരു: മാധ്യമപ്രവർത്തകയും ആക്റ്റിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ വധിച്ച കേസിൽ രണ്ടുപേര്‍ കൂടി അറസ്റ്റിൽ. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരെന്ന് സംശയിക്കുന്ന ഇവര്‍ ഹൂബ്ലിയില്‍ നിന്നാണ് അറസ്റ്റിലാകുന്നത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേര്‍ അറസ്റ്റിലായി. ദക്ഷിണ കന്നഡ സ്വദേശിയായ മോഹൻ നായികിനെ കഴിഞ്ഞ മാസം 20ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കൊലപാതകത്തിൽ ഇയാൾക്കുള്ള പങ്ക് വെളിപ്പെടുത്താൻ പൊലീസ് തയാറായില്ല. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെടുന്നത്.
Read Moreമഞ്ജു വാര്യരും അമിതാഭ് ബച്ചനുമൊന്നിച്ച ജുവലറി പരസ്യം പിന്‍വലിച്ചു
നടി മഞ്ജു വാര്യരും അമിതാഭ് ബച്ചനുമൊന്നിച്ച കല്യാണ്‍ ജൂവലേഴ്സ് പരസ്യം പിന്‍വലിച്ചു. ഏറ്റവും അവസാനമായി പുറത്തുവന്ന കല്യാണിന്‍റെ ജുവലറി പരസ്യമാണ് പിന്‍വലിച്ചത്. ബാങ്ക് ജീവനക്കാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യാ ബാങ്കേഴ്‌സ് കോണ്‍ഫെഡറേഷന്‍ രംഗത്തുവന്നതിനെ തുടര്‍ന്നാണ് പരസ്യം പിന്‍വലിച്ചത്. പരസ്യത്തിലൂടെ ബാങ്ക് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കുകയായിരുന്നു. ഇന്ത്യയിലെ തന്നെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ കല്യാണിന്‍റെ ഈ പരസ്യത്തില്‍ അച്ഛനും മകളുമായാണ് അമിതാഭ് ബച്ചനും മഞ്ജു വാര്യരും അഭിനയിച്ചത്. ഇതില്‍ മാപ്പ് പറഞ്ഞ് ബന്ധപ്പെട്ടവര്‍ രംഗത്തെത്തിയെങ്കിലും നിയമനടപടിക്ക്…
Read Moreഎട്ട് വയസുകാരിയുടെ തലയില്‍ 100 നാടവിര മുട്ടകള്‍
ന്യൂഡല്‍ഹി: കഠിനമായ തലവേദനയും അപസ്മാരവും പിടിപ്പെട്ടതിനെ തുടര്‍ന്ന് ഫോര്‍ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എട്ട് വയസുകാരിയുടെ തലയില്‍ നിന്ന് 100 നാടവിര മുട്ടകള്‍ കണ്ടെടുത്തു. സംശയം തോന്നി ഡോക്ടര്‍ നടത്തിയ വിശദപരിശോധനയിലാണ് നാടവിര മുട്ടകള്‍ കണ്ടെത്തിയത്. വയറില്‍ നിന്നും പടര്‍ന്ന വിര തലച്ചോറിനെയും ബാധിച്ചതോടെയാണ് തലവേദനയും അപസ്മാരവും ഉണ്ടായത്. നൂറോളം മുട്ടകള്‍ വ്യാപിച്ചിരിക്കുന്നതിനാല്‍ തലച്ചോറിന് നീരുണ്ടെന്നും സ്റ്റിറോയിഡുകൾ നല്‍കുകയാണെന്നും ഡോക്ടര്‍ സൂചിപ്പിച്ചു. സ്റ്റിറോയിഡുകൾ നല്‍കുന്നതിനാല്‍ കുട്ടിക്ക് 20 കിലോ വരെ ശരീരഭാരം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. നടക്കാനോ കൃത്യമായി ശ്വാസോശ്വാസം നടത്താനോ കുട്ടിക്ക് സാധിക്കാത്ത അവസ്ഥയാണ്. ‘വൃത്തിയാക്കാത്ത…
Read Moreകര്‍ഷകരുടെ കണ്ണീര്‍ തീരുന്നില്ല;ഒരാള്‍ കൂടി ജീവനൊടുക്കി.
മൈസൂരു : ഹുൻസൂരിലെ അങ്കട്ടഹള്ളിയിൽ കടബാധ്യതയെ തുടർന്നു കർഷകൻ ജീവനൊടുക്കി. പുകയില കർഷകനായ ടി.എസ്.വസന്തയെയാണ് (40) ഞായറാഴ്ച രാത്രി അങ്കട്ടഹള്ളി ഗേറ്റിനു സമീപത്തെ കൃഷിയിടത്തിൽ കീടനാശിനി കഴിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ ചേർന്നു സമീപത്തെ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നരയേക്കറിൽ കൃഷി നടത്തിയിരുന്ന വസന്ത നാലുലക്ഷം രൂപ ബാങ്കുവായ്പ എടുത്തിരുന്നു. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതിനെ തുടർന്നു വസന്ത കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നെന്നു കുടുംബാംഗങ്ങൾ പൊലീസിനോടു പറഞ്ഞു.
Read More