ബെംഗലൂരു : വിസ നിയമം ലഘിച്ചു അനധികൃതമായി രാജ്യത്തു തങ്ങിയ വിദേശി പൌരന്മാര്‍ നഗരത്തില്‍ പിടിയിലായി ….സ്റ്റുഡന്‍ന്റ് വിസയില്‍ ഇന്ത്യയിലെത്തി തുടര്‍ന്ന് ബംഗലൂരുവില്‍ താമസമാക്കിയ നൈജീരിയന്‍ ,ആഫ്രിക്കന്‍ സ്വദേശികളെയാണ് ഡെപ്യൂട്ടി കമ്മീഷണര്‍ അബ്ദുള്‍ അഹദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത് ..ഫോറിനേഴ്സ് റീജണല്‍ രെജിസ്ട്രേഷന്‍ ഓഫീസ് (FRRO), ബെംഗലൂരു പോലീസിനു രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത് ..
നഗരത്തില്‍ വിദേശികള്‍ വാടകയ്ക്ക് നല്‍കിയ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യം പോലീസ് അന്വേഷണത്തിനു തുടക്കമിട്ടത് …ആദ്യ പടിയെന്നോണം ഇവരുടെ പാസ്പോര്‍ട്ട് ,വിസ കോപ്പി എന്നിവ അടുത്തുള്ള ലോക്കല്‍ പോലീസില്‍ ഹാജരാക്കാനുള്ള നിര്‍ദ്ദേശം നല്‍കി ….ഇവയില്‍ നിന്നുമാണ് നിയമ ലഘനം നടത്തിയവരെ തിരിച്ചറിഞ്ഞത് ….ബെംഗളൂരുവില്‍ വസിക്കുന്ന ഭൂരിഭാഗം വിദേശികളും , നൈജീരിയ ,ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നും സ്ടുഡന്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയവരാണ് ….മാത്രമല്ല ഗ്യാങ്ങുകള്‍ കേന്ദ്രീകരിച്ചു മയക്കുമരുന്നുകളുടെ ഉപഭോഗവും മറ്റു സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ടും ചിലരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് …..പിടിയിലായ പൌരന്മാരെ തിരികെ അവരുടെ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ വേഗത്തില്‍ ആരംഭിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി …