ബെംഗളൂരു :കർഷക കാർഡിറക്കി സ്കോർ ചെയ്യാനുള്ള യെദിയൂരപ്പയുടെ നീക്കത്തിന് ടെംപ് കാർഡിറക്കി തടയിട്ട്കുമാരസ്വാമി. കര്‍ണാടക തെരഞ്ഞെടുപ്പ് വേളയില്‍ കര്‍ഷകര്‍ക്ക് നല്കിയ വാഗ്ദാനം എച്ച്.ഡി കുമാരസ്വാമി നിറവേറ്റി. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതായി ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച 2018-19 വര്‍ഷത്തെ ബജറ്റില്‍ കുമാരസ്വാമി പ്രഖ്യാപിച്ചു. രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങളാണ് എഴുതി തള്ളുന്നത്. ഇതിലേക്ക് 34,000 കോടി രുപ വകയിരുത്തി. കടക്കെണിയില്‍ പെട്ടവര്‍ക്ക് പുതിയ വായ്പകള്‍ അനുവദിക്കുന്നതിലേക്ക് 6,500 കോടിയും അനുവദിച്ചു. 2017 ഡിസംബര്‍ 31 വരെയുള്ള കുടിശികയുള്ള എല്ലാ കാര്‍ഷിക വായ്പകളും…
Read MoreDay: 5 July 2018
ബെംഗളൂരുവില്‍ അന്തിയുറങ്ങിയാല്‍ സ്ഥാനം നഷ്ട്ടപ്പെടും;ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം മന്ത്രി ദിവസവും സഞ്ചരിക്കുന്നത് 342 കി മി!
ബെംഗളൂരു: ജ്യോതിഷത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന കര്‍ണാടക മന്ത്രി എച്ച്.ഡി.രേവണ്ണ ദിവസവും സഞ്ചരിക്കുന്നത് 342 കിലോമീറ്റര്‍ ദൂരം.ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് അഭ്യൂഹങ്ങള്‍ പരന്നിരിക്കുന്നത്. എന്നാല്‍, തനിക്ക് മതിയായ സൗകര്യങ്ങള്‍ ഔദ്യോഗികവസതിയില്‍ ഇല്ലാത്തതിനാലാണ് ഈ യാത്രയെന്നാണ് രേവണ്ണയുടെ വാദം. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുെട ജ്യേഷ്ഠനുമായ രേവണ്ണ ജ്യോതിഷവിധി പ്രകാരം മാത്രം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നയാളാണ്.അതുകൊണ്ടാണ് നിയമസഭാമന്ദിരത്തിലേക്കെത്താന് ദിവസവും 342 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന കാര്യം ജ്യോതിഷിയുെട നിര്‍ദേശപ്രകാരമാണെന്ന ആരോപണം ഉയര്‍ന്നതും. വിധാന്‍സഭ സ്ഥിതി ചെയ്യുന്ന ബംഗളൂരുവില്‍ നിന്ന് സ്വന്തം മണ്ഡലമായ ഹൊളേനരാസിപുരയിലേക്കാണ് രേവണ്ണ ദിവസവും പോയിവരുന്നത്.…
Read Moreഎഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ല.
കൊച്ചി: പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്ക് തിരിച്ചടി. എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. രാജ്യത്തെ ഏത് പൗരനും തുല്യമാണ് എഡിജിപിയുടെ മകളുമെന്നും ഹൈക്കോടതി പറഞ്ഞു. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും കേസ് സ്റ്റെ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എഡിജിപിയുടെ മകള്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം. ഇതിന്റെ ഭാഗമായി വാഹനരേഖകളില്‍ തിരുത്തല്‍ വരുത്തി. സംഭവദിവസം വാഹനമോടിച്ചത് മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്കറല്ലെന്നും മറ്റൊരാളാണെന്നും…
Read Moreവിദ്യാർഥികളുടെ ഉൾവസ്ത്രത്തിന്റെ നിറവും പാവടയുടെ ഇറക്കവും നിശ്ചയിച്ച സ്കൂളിനെതിരെ പ്രതിഷേധം ശക്തം.
ന്യൂഡൽഹി: വിദ്യാർഥികളുടെ ഉൾവസ്ത്രത്തിന്റെ നിറവും പാവടയുടെ ഇറക്കവും നിശ്ചയിച്ചു മാർഗനിർദേശം പുറപ്പെടുവിച്ച സ്കൂളിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുണെയിലെ മായീർ എംഐടി സ്കൂളിലാണു സംഭവം. വസ്ത്രത്തിന്റെ നിറത്തിനുപുറമെ ശുചിമുറി ഉപയോഗത്തിനു നിശ്ചിത സമയവും നിശ്ചയിച്ചിട്ടുണ്ട്. വെള്ളനിറത്തിലോ ചർമത്തിന്റെ നിറത്തിലോ മാത്രമുള്ള ഉൾവസ്ത്രങ്ങൾ ഉപയോഗിക്കാനാണു നിർദേശം. ഇവ കുട്ടികളുടെ സ്കൂൾ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു താഴെ ഒപ്പിട്ടു നൽകാൻ മാതാപിതാക്കളോടു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇവ പാലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും അധികൃതർ നിലപാടെടുക്കുന്നു. എന്നാൽ ഇതിനെതിരെ മാതാപിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. എന്നിട്ടും ഉത്തരവു പിൻവലിക്കാൻ അധികൃതർ തയാറായിട്ടില്ല. മുൻപുണ്ടായ ചില…
Read Moreമലാലയുടെ കഥ: ‘ഗുൽ മകായ്’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
പാകിസ്താനിലെ കുട്ടികളുടെ അവകാശത്തിനായി പോരാടിയ മലാല യൂസഫ് സായിയുടെ ജീവിതം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം ‘ഗുൽ മകായ്’ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. പാകിസ്താനിലെ സ്വാത് താഴ്വരകളിലൂടെ മലാല നടത്തിയ ചരിത്ര സഞ്ചാരത്തിന്റെ ദിനങ്ങളാണ് ‘ഗുൽ മകായ്’ എന്ന ചിത്രത്തിന്റെ പ്രമേയം. അംജദ് ഖാന് സംവിധാനം ചെയ്ത ചിത്രം ഭുജ്, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. റീം ഷെയ്ഖ്, ദിവ്യ ദത്ത, മുകേഷ് ഋഷി, അഭിമന്യൂ സിങ്, അജാസ് ഖാൻ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. താലിബാന്റെ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട മലാല, കുട്ടികളുടെ വിദ്യാഭ്യാസ…
Read Moreഹൈന്ദവ ഭക്ഷണം ഒഴിവാക്കി എമിരേറ്റ്സ്
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിരേറ്റ്സില് ഇനി മുതല്‍ ഹൈന്ദവ ഭക്ഷണം ലഭിക്കില്ല. എമിരേറ്റ്സ് നല്കുന്ന ഭക്ഷണ സേവനങ്ങളുടെ പ്രത്യേക അവലോകനത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്ന് കമ്പനി അറിയിച്ചു. ഹൈന്ദവ ഭക്ഷണം ഒഴിവാക്കിയെങ്കിലും വെജിറ്റേറിയന്‍ ജെയ്ന്‍ മീല്‍, ഇന്ത്യന്‍ വെജിറ്റേറിയന്‍ മീല്‍, നോണ്‍-ബീഫ് നോണ്‍-വെജിറ്റേറിയന്‍ എന്നിവ ഹിന്ദു യാത്രക്കാര്‍ക്ക് ലഭ്യമാകും. As part of our continuous review of the products & services available to customers, Emirates can confirm that it will discontinue the 'Hindu' meal…
Read Moreഗൗരി ലങ്കേഷ് വധത്തിന്റെ മുഖ്യ ആസൂത്രകര്‍ നാല് തീവ്ര ഹിന്ദു സംഘടനാ നേതാക്കള്‍ !
ബെംഗളൂരു : തീവ്രഹിന്ദു സംഘടനകളുടെ നേതാക്കളായ നാലു പേരാണ് ഗൗരി ലങ്കേഷ് വധത്തിന്റെ മുഖ്യ ആസൂത്രകരെന്ന് പ്രത്യേക അന്വേഷണ സംഘം ( എസ്ഐടി). ഇവരിൽ കരസേനയിൽനിന്നു വിരമിച്ച കേണലും ഉൾപ്പെടുന്നതായി സൂചനയുണ്ട്. കസ്റ്റഡിയിലുള്ള സനാതൻ സംസ്ത, ഹിന്ദു ജനജാഗൃതി സമിതി, ശ്രീരാമ സേന, ഹിന്ദു യുവ സേന പ്രവർത്തകരും കേസിലെ മുഖ്യപ്രതികളുമായ ആറു പേരെ ചോദ്യം ചെയ്തതിൽനിന്നാണ് തലപ്പത്തുള്ളവരുടെ പേരുകൾ പുറത്തുവന്നത്. പുണെ സ്വദേശി അമോൽ കാലെയെ ദൗത്യം ഏൽപിച്ച ഇവർക്കായി വലവിരിച്ചിട്ടുണ്ടെന്നും എസ്ഐടി പറഞ്ഞു. ഗൗരിയെ കൂടാതെ പുരോഗമനവാദികളായ 36 പേരെ വധിക്കാൻ…
Read Moreക്യാന്‍സറിന്റെ പിടിയില്‍ ബോളിവുഡ് സൂപ്പര്‍ നായിക
മുംബൈ: ബോളിവുഡ് നടി സോണാലി ബെന്ദ്രെയ്ക്ക് അര്‍ബുദ രോഗബാധ സ്ഥിരീകരിച്ചു. സൊണാലി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ രോഗവിവരം വെളിപ്പെടുത്തിയത്. ചെറിയ വേദന തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താന്‍ അര്‍ബുദ രോഗിയാണെന്ന വിവരം തിരിച്ചറിഞ്ഞതെന്നും നിലവില്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണെന്നും സോണാലി പറഞ്ഞു. പിന്തുണയുമായി കുടുംബവും അടുത്ത സുഹൃത്തുക്കളും എല്ലാവരും ഒപ്പമുണ്ടെന്നും ഇനിയുള്ള ഓരോ ചുവടുവെയ്പ്പിലും അര്‍ബുദത്തിനെതിരെ പൊരുതാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സൊണാലി വ്യക്തമാക്കി. അര്‍ബുദത്തെ കീഴടക്കുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്നും സൊണാലി അറിയിച്ചു. pic.twitter.com/KK2blEEz6L — Sonali Bendre Behl (@iamsonalibendre) July 4, 2018 1994ല്‍…
Read Moreമോദിയ്ക്ക് താടിയുണ്ട്, ബിജെപി മുസ്ലിം വിരുദ്ധരല്ല! വിചിത്രവാദവുമായി യുപി മന്ത്രി
ലക്നോ: ബിജെപി മുസ്ലിം വിരുദ്ധ പാര്‍ട്ടിയല്ലെന്ന് ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയെ ഉദാഹരിച്ച് ഉത്തര്‍പ്രദേശ് മന്ത്രി. സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രി മൊഹ്സിന്‍ റാസയാണ് വിചിത്രമായ കണ്ടുപിടിത്തം നടത്തിയത്. ‘ബിജെപി മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന് വലിയ പ്രചരണമുണ്ട്. ഇത് ശരിയല്ല, ബിജെപി ഒരു മുസ്ലിം വിരുദ്ധ പാര്‍ട്ടിയായിരുന്നെങ്കില്‍ പ്രധാനമന്ത്രി മോദി താടി വെക്കുമായിരുന്നില്ല. താടി വളര്‍ത്തുന്നത് ഇസ്ലാമിനെ സംബന്ധിച്ച് പുണ്യത്തിന്റെ പ്രതീകമാണ്’. മൊഹ്സിന്‍ അഭിപ്രായപ്പെട്ടു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ഹജ്ജ്-വഖഫ് വകുപ്പും കൈകാര്യം ചെയ്യുന്നത് മൊഹ്സിന്‍ റാസയാണ്. യോഗി മന്ത്രിസഭയിലെ ഏക മുസ്ലിം…
Read Moreരാഷ്ട്രീയ പാരമ്പര്യത്തിന്റെ കരുത്തുമായി ദിനേഷ് ഗുണ്ടുറാവു.
ബെംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായിരുന്ന ദിനേശ് ഗുണ്ടുറാവു വിനെ പ്രസിഡന്റ് ആയി നിയമിച്ചു. കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് പ്രായം കുറഞ്ഞവർ വേണമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ താത്പര്യമാണ് ദിനേഷ് ഗുണ്ടുറാവുവിന് അനുകൂലമായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളിലും കേന്ദ്ര നേതൃത്വത്തിന് തൃപ്തിയുണ്ടായിരുന്നു. സഖ്യ സർക്കാർ രൂപവത്കരിച്ചപ്പോൾ ദിനേഷ് ഗുണ്ടുറാവുവിനെ ഡൽഹിക്ക് വിളിപ്പിച്ച് രാഹുൽഗാന്ധി ചർച്ച നടത്തിയപ്പോൾ അധ്യക്ഷസ്ഥാനം ദിനേഷ്ഗുണ്ടുറാവുവിന് ലഭിക്കുമെന്നുറപ്പായിരുന്നു. എന്നാൽ മന്ത്രിസ്ഥാനം ലഭിക്കാത്ത മുതിർന്ന നേതാക്കളായ എച്ച്.കെ. പാട്ടീൽ, എം.ബി. പാട്ടിൽ, ഡി.കെ.ശിവകുമാർ എന്നിവർ…
Read More