മന്ദ്സൗര്‍ പീഡന൦: പ്രതികളുടെ തലയറുക്കുന്നവര്‍ക്ക് 5 ലക്ഷ൦.

ഭോപാല്‍: മന്ദ്സൗര്‍ പീഡനവുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തിന് തിരികൊളുത്തി ബിജെപി എംഎല്‍എ.

മന്ദ്സൗര്‍ പീഡനത്തിലെ പ്രതികളുടെ തലയറുക്കുന്നവര്‍ക്ക് 5 ലക്ഷ൦ രൂപ വാഗ്ദാനം ചെയ്ത് മധ്യപ്രദേശില്‍നിന്നുള്ള ബിജെപി എംഎല്‍എ സഞ്ജീവ് മിശ്ര. മധ്യപ്രദേശിലെ മന്ദ്സൗറില്‍ അതിദാരുണമായ പീഡനത്തിനിരായ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചതിന് ബിജെപി എംഎല്‍എ നന്ദി ആവശ്യപ്പെട്ട സംഭവം കെട്ടടങ്ങുന്നതിന് മുന്‍പേ അടുത്ത വിവാദം തലപൊക്കിയിരിക്കുകയാണ്.

പ്രതികള്‍ക്ക് വധശിക്ഷയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ എന്തെങ്കിലും കാരണവശാല്‍ അത് നടപ്പാക്കുന്നതില്‍ നീതിന്യായ വ്യവസ്ഥ പരാജയപ്പെട്ടാല്‍ പ്രതികളുടെ തലയറുക്കുന്നവര്‍ക്ക് 5 ലക്ഷ൦ രൂപ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

12 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമം മധ്യപ്രദേശില്‍ നിലവിലുണ്ട്. ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ ഈ നിയമം പാസ്സാക്കിയിരുന്നു.

അതേസമയം, മന്ദ്സൗറില്‍ അതിദാരുണമായി പെണ്‍കുട്ടി പീഡനത്തിനിരയായതിന് പിന്നാലെ ബിജെപി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങളും വര്‍ധിക്കുകയാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ബിജെപി എംപി സുധീര്‍ ഗുപ്ത സന്ദര്‍ശിച്ചതിന്, പെണ്‍കുട്ടിയുടെ രക്ഷിതാക്കളോട് എംഎല്‍എ നന്ദി പറയാന്‍ ആവശ്യപ്പെട്ട സംഭവം വലിയ വിവാദത്തിന് വഴി തെളിച്ചിരുന്നു.

എന്നാല്‍  സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ്‌ ചെയ്ത പ്രതികളില്‍ ഒരാളായ ആസിഫിന്‍റെ അമ്മ തന്‍റെ മകന്‍ നിരപരാധിയാണെന്നും സംഭവം നടന്ന 26ന് വൈകുന്നേരം വീട്ടില്‍ ഉണ്ടായിരുന്നതായും പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണവും അവര്‍ ആവശ്യപ്പെട്ടു.

അതിദാരുണമായ പീഡനമായിരുന്നു മന്ദ്സൗറില്‍ നടന്നത്. ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ പീഡനകേസുമായാണ് ഡോക്ടര്‍മാര്‍ ഈ സംഭവത്തെ താരതമ്യം ചെയ്തിരിക്കുന്നത്. ഇതേതുടര്‍ന്ന് പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

അതുകൂടാതെ വെള്ളിയാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രതികളെ മരണം വരെ തൂക്കി ക്കൊല്ലണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ജൂണ്‍ 26 നാണ് എട്ട് വയസുള്ള പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും തട്ടികൊണ്ടുപോയി പ്രതികള്‍ പീഡനത്തിനിരയാക്കിയത്. സ്‌കൂള്‍ വിട്ട് അച്ഛനെ കാത്ത് നില്‍ക്കുമ്പോഴാണ് അക്രമികള്‍ കുട്ടിയെ തട്ടി കൊണ്ട് പോകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us