2014 ലെ ബജറ്റിൽ പ്രഖ്യാപിച്ച മൈസൂരു- ബെംഗളൂരു-തിരുവനന്തപുരം ട്രെയിൻ ഇതുവരെ ഓടിത്തുടങ്ങിയില്ല;വെള്ളിയാഴ്ചകളിൽ നാട്ടിലേക്കും ഞായറാഴ്ചകളിൽ തിരിച്ചും സമയക്രമീകരണം നടത്തിയ ട്രെയിൻ ഇതുവരെ ഓടിത്തുടങ്ങാത്തത് ആരുടെ സമ്മർദ്ദഫലം കൊണ്ട് ?

ബെംഗളൂരു: 2014ലെ ബജറ്റിൽ പ്രഖ്യാപിച്ച തീവണ്ടിിയാണ് ,ഇതു വരെ ഓടിത്തുടങ്ങിയിട്ടില്ല,  മലയാളി യാത്രക്കാർക്ക് ഏറെ ആശ്വാസമായി വാരാന്ത്യങ്ങളിൽ ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രഖ്യാപിച്ച തീവണ്ടി ഇടദിവസങ്ങളിൽ ഓടിക്കാൻ സ്വകാര്യബസുകൾ സമ്മർദം ചെലുത്തുന്നതായി ആരോപണം. നാലുവർഷം മുമ്പ് ബജറ്റിൽ പ്രഖ്യാപിച്ച തീവണ്ടി ഇതുവരെ സർവീസ് തുടങ്ങിയിട്ടില്ല. സ്വകാര്യ ബസ്‌ലോബികളുടെ സമ്മർദത്തെത്തുടർന്നാണ് സർവീസ് ആരംഭിക്കാത്തതെന്നും ആക്ഷേപമുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് ബെംഗളൂരുവിൽനിന്നും ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന രീതിയിലയിരുന്നു പ്രഖ്യാപനം. എന്നാൽ, സ്വകാര്യ ബസ് ലോബികൾ ഇടപെട്ട് ഇടദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന രീതിയിൽ സർവീസ് ക്രമീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് ആരോപണം. ബെംഗളൂരു മലയാളികൾ കൂടുതലും നാട്ടിലേക്കു പോകുന്നത് വാരാന്ത്യങ്ങളിലായതിനാൽ ഇടദിവസങ്ങളിലുള്ള സർവീസ് പ്രയോജനപ്പെടില്ലെന്ന് യാത്രക്കാർ പറയുന്നു.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

തീവണ്ടി ഇടദിവസങ്ങളിൽ സർവീസ് നടത്തുന്നത് സ്വകാര്യ ബസുകളെ സഹായിക്കാൻ വേണ്ടിയാണെന്ന് യാത്രക്കാർ ആരോപിക്കുന്നു. ഉത്സവകാലങ്ങളിൽ കേരളത്തിലേക്ക് അധികസർവീസുകൾ നടത്തണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. ഉത്സവകാലങ്ങളിൽ സ്വകാര്യബസുകൾ ടിക്കറ്റിന് 4,000 രൂപയോളം ഈടാക്കുന്നുണ്ട്. സ്വകാര്യ ബസുകൾ മലയാളി യാത്രക്കാരെ കൊള്ളയടിക്കുന്നത് തടയാൻ അധിക തീവണ്ടികൾ അനുവദിക്കണമെന്നാണ് ആവശ്യം. ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ തീവണ്ടിക്കു വേണ്ടി നാല് വ്യത്യസ്ത സമയങ്ങളാണ് നിർദേശിച്ചിട്ടുള്ളത്. ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനുകളിൽ സൗകര്യങ്ങൾ കുറവാണെങ്കിൽ തീവണ്ടി മൈസൂരുവിലേക്ക് നീട്ടണമെന്നും തിരുവനന്തപുരം ഡിവിഷൻ നിർദേശിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
[masterslider id="10"]

Related posts