ബെംഗളൂരുവാര്‍ത്തയും ഫ്യുചെര്‍ടെക് മൈഗ്രഷന്‍ ആന്‍ഡ് എഡ്യൂകേഷൻ കൺസൽട്ടൻ സി യും ചേർന്ന് നടത്തുന്ന 2018 റഷ്യൻ ലോകകപ്പ് ഫുട്ബാൾ പ്രവചന മൽസരത്തിന് ലഭിച്ചത് മികച്ച പ്രതികരണമായിരുന്നു എന്ന് അറിയിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ലോകകപ്പ് മൽസരങ്ങൾ തുടങ്ങിയ ജൂൺ 14ന് തുടങ്ങിയ പ്രവചനം രേഖപ്പെടുത്താനുള്ള സമയം അവസാനത്തെ പ്രീ ക്വാർട്ടർ മത്സരം നടന്ന ജൂൺ 28 ന് രാത്രി 12 മണിക്ക് അവസാനിച്ചു. പ്രവചനാതീതമായ മൽസരഫലങ്ങൾ കണ്ട ഈ ടൂർണമെന്റിൽ ചോദ്യങ്ങൾ രണ്ട് എണ്ണമായിരുന്നു. 1) ആരായിരിക്കും ഈ ലോകകപ്പ് നേടുന്നത്? 2) ആരായിരിക്കും…
Read MoreDay: 2 July 2018
ആദ്യം അപേക്ഷിക്കൂ, തത്ക്ഷണ ആധാർബന്ധിത പാൻകാർഡ് നൽകാന്‍ സംവിധാനം
ന്യൂഡൽഹി: പാൻകാർഡിന് ആദ്യമായി അപേക്ഷിക്കുന്നവർക്ക് തത്ക്ഷണ ആധാർബന്ധിത പാൻകാർഡ് നൽകാനുള്ള സംവിധാനത്തിന് തുടക്കം. ആധാറുള്ളവർക്ക് മാത്രമായിരിക്കും ഈ സംവിധാനം ലഭിക്കുന്നത് അതും നിശ്ചിത കാലയളവിലേക്കുമാത്രമായിരിക്കുമെന്ന് ആദായനികുതിവകുപ്പ് അറിയിച്ചു. ആധാറുള്ളവർക്കുമാത്രമാണ് ഇത് ലഭിക്കുക. പാൻകാർഡിനുള്ള അപേക്ഷ കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം അവതരിപ്പിക്കാൻ തീരുമാനിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആദായനികുതി വകുപ്പിന്‍റെ www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പാൻകാർഡിന് അപേക്ഷിക്കേണ്ടത്. അതിന്‍റെ ഭാഗമായി ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള അപേക്ഷകന്‍റെ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി.യുടെ അടിസ്ഥാനത്തിൽ തിരിച്ചറിയൽ നടക്കും. അത് പൂർത്തിയായാൽ തപാൽവഴി പാൻകാർഡ് അപേക്ഷകരുടെ വിലാസത്തിലെത്തും.…
Read Moreവ്യാപാരിയെ വെടിവച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടു വാടക കൊലയാളികൾ അറസ്റ്റിൽ.
ബെംഗളൂരു : ചോള വ്യാപാരിയെ വെടിവച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടു വാടക കൊലയാളികൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ കനയ്യാ ലാലിനെ വധിക്കാൻ ശ്രമിച്ചതിന് ബിഹാറിൽ നിന്നുള്ള സുർജാബാൻ സിങ്, വിഭൂതി കുമാർ സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജൂൺ രണ്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. കോറമംഗലയിലെ കനയ്യ ലാലിന്റെ ഓഫിസിൽ കടന്നു കയറിയ നാലു വാടക കൊലയാളികൾ അദ്ദേഹത്തിനു നേർക്ക് മൂന്നു റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ഇതിൽ ഒരു വെടിയുണ്ട മാത്രമാണ് കനയ്യ ലാലിന്റെ ശരീരത്തിലേറ്റത്. ബാക്കി രണ്ടു പേർക്കായുള്ള തിരച്ചിൽ വ്യാപിപ്പിച്ചതായി പൊലീസ്…
Read Moreമധുവിന്‍റെ സഹോദരി ചന്ദ്രിക ഇന്ന് മുതല്‍ പൊലീസില്‍
തൃശ്ശൂര്‍: അട്ടപ്പാടിയിൽ മോഷണകുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിന്‍റെ സഹോദരി ചന്ദ്രിക ഇന്നുമുതൽ കേരള പൊലീസിൽ. സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് വഴി പൊലീസിലേക്ക് തെരഞ്ഞെടുത്ത ചന്ദ്രിക അടക്കമുള്ള 74 പേർക്ക് മുഖ്യമന്ത്രി ഇന്ന് നിയമന ഉത്തരവ് കൈമാറും. ആദിവാസി യുവതി യുവാക്കളെ സേനയിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് വഴി നിയമനം നടത്താൻ നിയമന ചട്ടങ്ങളിൽ ഭേഗഗതി കൊണ്ടുവന്നിരുന്നു. അഭ്യസ്തവിദ്യരുടേയും കായികക്ഷമതയുള്ളവരുടെയും പട്ടിക കളക്ടര്‍മാർ തയ്യാറാക്കി. അതിൽ നിന്നും അഭിമുഖം നടത്തിയാണ് പി.എസ്.സി 74 പേരെ തെരഞ്ഞെടുത്തത്. വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ പട്ടികയിയില്‍ അഞ്ചാം സ്ഥാനമാണ് ചന്ദ്രിക…
Read Moreഎടിഎമ്മുകളിൽ പണം നിറയ്ക്കാൻ നല്‍കിയ 77 ലക്ഷം രൂപയുമായി ജീവനക്കാർ മുങ്ങി.
ബെംഗളൂരു : നഗരത്തിലെ എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കരാറുള്ള ഏജൻസിയിലെ ജീവനക്കാർ 77 ലക്ഷം രൂപയുമായി കടന്നുകളഞ്ഞതായി പരാതി. തമിഴ്നാട് സ്വദേശികളായ കിരൺകുമാർ, ഇ.ജവാഹർ എന്നിവർക്കെതിരെയാണ് കമ്പനി മഡിവാള പൊലീസിൽ പരാതി നൽകിയത്. എടിഎം മെഷീനുകൾ തുറന്നു പണം നിക്ഷേപിക്കാനുള്ള രഹസ്യകോഡ് അറിയാവുന്ന ഇവർ ബെംഗളൂരുവിലെ പല എടിഎമ്മുകളിൽനിന്നായി 7772800 രൂപയാണ് തട്ടിയെടുത്തത്. ഏജൻസി നൽകുന്ന പണം എടിഎം മെഷീനുകളിൽ നിക്ഷേപിക്കുന്ന ഇരുവരും പിന്നീട് രഹസ്യകോഡ് ഉപയോഗിച്ച് മെഷീൻ തുറന്നു പണം കൈക്കലാക്കുകയായിരുന്നു. ബാങ്കിന്റെ പ്രതിമാസ കണക്കെടുപ്പിലാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ്…
Read Moreസൗജന്യറേഷന്‍ മൂന്ന്‍ മാസം തുടര്‍ച്ചയായി വാങ്ങിയില്ലെങ്കില്‍ റദ്ദാക്കും- കേന്ദ്രസര്‍ക്കാര്‍
മുന്‍ഗണന പട്ടികക്കാര്‍ മൂന്നുമാസം തുടര്‍ച്ചയായി സൗജന്യറേഷന്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അര്‍ഹര്‍ക്ക് സൗജന്യറേഷന്‍ നിഷേധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് റേഷന്‍ റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുന്‍ഗണനാപട്ടികയില്‍ ഉണ്ടായിട്ടും തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരെ ഒഴിവാക്കുമെന്നും പിറകിലുള്ളവര്‍ പട്ടികയിലെത്തുമെന്നും കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ച് സംസ്ഥാനത്ത് 1,54,80,042 പേര്‍ക്കാണ് സൗജന്യറേഷന് അര്‍ഹതയെങ്കിലും കേരളം തയാറാക്കിയ മുന്‍ഗണനാപട്ടികയില്‍ ലക്ഷക്കണക്കിന് അനര്‍ഹരാണ് കടന്നു കൂടിയിരിക്കുന്നത്. ഇവരെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്‍റെ കണക്കുകള്‍ പ്രകാരം…
Read Moreനൻമ മലയാളീ കൾചറൽ അസോസിയേഷന്റെ സ്കൂൾ കിറ്റ് വിതരണം രണ്ട് ഘട്ടങ്ങളിലായി നടന്നു.
ബെംഗളൂരു : അനേക്കൽ നൻമ മലയാളീ കൾചറൽ അസോസിയേഷന്റെ പഠനോപകരണ വിതരണം ശനി, ഞായർ ദിവസങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി നടന്നു. 30.06 ന് ശനിയാഴ്ച്ച മരസുർ ഗവൺമെന്റ് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജിൻസ് അരവിന്ദ്, ജോയിന്റ് ട്രഷറർ ജിതേഷ് അമ്പാടി എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി വിശ്വസ് ,വൈസ് പ്രസിഡന്റ് ബൈജു അംഗങ്ങളായ ഷാജി, പ്രവീൺ, ജെറ്റസ് ,രതീഷ് തുടങ്ങിയവർ പങ്കെടുത്തു. രണ്ടാം ഘട്ടം ഇന്നലെ (01.07.18) ന് മാഗഡി റോഡിലുള്ള ശ്രീ ശ്രേയസ് ഓൾഡ് ഏജ് ഹോം ആന്റ്…
Read Moreറിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്ന് വഞ്ചിക്കപ്പെട്ടു;വിധാന്‍ സൌധക്ക് ,മുന്‍പില്‍ ആത്മഹത്യാ ശ്രമം.
ബെംഗളൂരു : വിധാൻസൗധയ്ക്കു മുന്നിൽ യുവാവിന്റെ ആത്മഹത്യാശ്രമം. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ ബെംഗളൂരു നിവാസി വഞ്ചിച്ചുവെന്നാരോപിച്ച് ഗൗരിബിദനൂർ നിവാസി ഗംഗാധർ (40) ആണ് വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചത്. വിഷമടങ്ങിയ ബോട്ടിൽ തട്ടിത്തെറിപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ ശിവപ്പ തന്റെ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തുവെന്നും ഇയാളെ ഒരു എംഎൽഎ സംരക്ഷിക്കുകയാണെന്നും ഗംഗാധർ പറഞ്ഞതായി പൊലീസ് അറിയിച്ചു.
Read Moreമൈസൂർ സിൽക്ക് സാരി ഇനി വെറും 4500 രൂപക്ക്.
മൈസൂരു: മൈസൂർ സിൽക്ക് സാരി ഇനി 4500 രൂപ മുതൽ ലഭിക്കും. ഓഗസ്റ്റിലെ വരമഹാലക്ഷ്മി ഉൽസവത്തിനു മുന്നോടിയായി കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപറേഷന്റെ (കെഎസ്ഐസി) ഷോറൂമുകളിലൂടെ മാത്രമാണ് വിലകുറഞ്ഞ പട്ടുസാരികൾ വിൽപന നടത്തുകയെന്ന് കർണാടക സെറികൾച്ചർ മന്ത്രി എസ്.ആർ.മഹേഷ് പറഞ്ഞു. ഒരാൾക്ക് ഒരു സാരി മാത്രമാണ് വാങ്ങാനാവുക. നിലവിൽ 15,000 രൂപ മുതൽ മൂന്നു ലക്ഷം രൂപവരെയുള്ള സാരികളാണ് മൈസൂർ സിൽക്ക് ബ്രാൻഡിൽ വിപണിയിലുള്ളത്. പ്രമുഖ ഹോട്ടലുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും കെഎസ്ഐസി ഷോറൂമുകൾ തുടങ്ങും. കർണാടക ടൂറിസം വികസന കോർപറേഷനുമായി സഹകരിച്ചാണ് സംരംഭം. വ്യാജ പേരുകളിൽ…
Read More‘എന്നെ ചികിത്സിക്കൂ… അല്ലെങ്കില്‍ കൊന്നുകളയൂ…’ ഉറക്കെ കരഞ്ഞ് മന്ദ്സൗര്‍ പെണ്‍കുട്ടി
ഇന്‍ഡോര്‍: അതിദാരുണമായ പീഡനത്തിനിരായ മന്ദ്സൗറിലെ എട്ട് വയസുകാരി പെണ്‍കുട്ടി, തനിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ തീവ്ര വേദനയാല്‍ ഇന്‍ഡോറിലെ എം.വൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. തന്‍റെ കണ്‍വെട്ടത്ത് നിന്ന് മറയാതിരിക്കാന്‍വേണ്ടി അമ്മയുടെ കൈയില്‍ മുറുകെ പിടിച്ചിരിക്കുകയാണ് ഈ പെണ്‍കുട്ടി. ഇടയ്ക്ക് അവള്‍ വേദനകൊണ്ട് പുളയും. കൂട്ടബലാത്സംഗത്തിനിരയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴുവയസുകാരിയുടെ ഇപ്പോഴത്തെ അവസ്ഥയാണിത്. കുട്ടിയ്ക്ക് വേദന കലശലാകുമ്പോള്‍ ‘ഒന്നുകില്‍ എന്നെ ചികിത്സിക്കൂ… അല്ലെങ്കില്‍ കൊന്നുകളയൂ’ എന്ന് പറഞ്ഞ് ഉറക്കെ കരയുകയാണെന്ന് ഒപ്പമുള്ള ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലേക്ക്…
Read More