ബെംഗളൂരു : സ്ത്രീകൾക്കു സുരക്ഷിതയാത്ര ഒരുക്കാൻ ആറു കോച്ചുള്ള കൂടുതൽ മെട്രോ ട്രെയിനുകൾ ഇറക്കണമെന്നു സംസ്ഥാന വനിതാ കമ്മിഷൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) അധികൃതരോട് ആവശ്യപ്പെട്ടു. ഈ ആഴ്ച സർവീസ് തുടങ്ങിയ ആറു കോച്ച് മെട്രോ ട്രെയിനിന്റെ മുന്നിലത്തെ കോച്ച് സ്ത്രീകൾക്കു സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ ശേഷിച്ച മൂന്നുകോച്ച് ട്രെയിനുകളിൽ ഈ സൗകര്യമില്ല.
കഴിഞ്ഞ ദിവസം നമ്മ മെട്രോയിൽ മിന്നൽ സന്ദർശനം നടത്തിയ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ നാഗലക്ഷ്മി ബായ്, സ്ത്രീ യാത്രികരുടെ അഭിപ്രായം തേടി. തിരക്കേറിയ സമയങ്ങളിൽ മൂന്നുകോച്ച് ട്രെയിനിലെ യാത്ര ദുരിതം നിറഞ്ഞതാണെന്നായിരുന്നു ഭൂരിഭാഗം സ്ത്രീകളുടെയും പരാതി. നിലവിൽ സർവീസ് നടത്തുന്ന 50 ട്രെയിനുകളിൽ ഒരെണ്ണത്തിനു മാത്രമേ ആറു കോച്ച് ഉള്ളു. ഇതാകട്ടെ എല്ലാ ദിവസവും സർവീസ് നടത്തുന്നുമില്ല. ബിഇഎംഎൽ പുതിയ കോച്ചുകൾ നിർമിച്ചു നൽകുന്നതനുസരിച്ച് ശേഷിച്ചവ ഘട്ടംഘട്ടമായി ആറുകോച്ച് ട്രെയിനുകളാക്കും. ഇതനുസരിച്ച് അടുത്ത ആറു കോച്ച് ട്രെയിൻ ഓഗസ്റ്റിൽ മാത്രമെ ഇറക്കാനാകൂ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.