ബെംഗളൂരു: നഗരത്തിൽ മാലപൊട്ടിക്കൽ പതിവാക്കിയിരുന്ന അച്യുത് കുമാറിനെ പോലീസ് സാഹസികമായി പിടികൂടി. ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം അച്യുത് കുമാറിനെ വെടിവെച്ച് പിടികൂടുകയായിരുന്നു. പിടികൂടാനെത്തിയ പോലീസിനെ ആക്രമിച്ചശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച അച്യുതിന്റെ കാലിന് പോലീസ് വെടിയുതിർക്കുകയായിരുന്നു. പിടികൂടാനുള്ള ശ്രമത്തിനിടെ ചന്ദ്രശേഖറിനും പരിക്കേറ്റു. ദിവസേന നാലുപേരുടെയെങ്കിലും മാലകൾ ഇയാൾ പൊട്ടിച്ചിരുന്നതായി പോലീസ് പറഞ്ഞു. കാലിന് പരിക്കേറ്റ അച്യുതിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പിടികൂടുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പോലീസ് പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞത് ദിവസവും നാല് ക്രിമിനല്‍ പ്രവൃത്തികളില്‍ എങ്കിലും ഈ…
Read MoreMonth: June 2018
പെറു ഗോളടിച്ചാല്‍ പലതും കാണേണ്ടിവരും;മേല്‍വസ്ത്രം അഴിക്കാന്‍ തയ്യാറായി മോഡല്‍ നിസു;മുന്‍പ് ഒരു മത്സരത്തില്‍ പൂര്‍ണനഗ്നയായ ചരിത്രമുള്ള മോഡലില്‍ പ്രതീക്ഷ അര്‍പ്പിച്ച് പ്രാര്‍ത്ഥനയോടെ ആരാധകരും.
ലോകകപ്പിൽ പെറു ടീം സെൻസേഷനൽ ഒന്നും അല്ല. മികച്ച കളിയുടെ കെട്ടഴിക്കുമെന്ന പ്രതീക്ഷയുളള താരങ്ങൾ ഉണ്ടെങ്കിലും പൊതുവെ ആരാധകർക്ക് വലിയ മമതയില്ലാത്ത ടീമുകളിൽ ഒന്നാണ് പെറു. എന്നാൽ ഈ ലോകകപ്പിൽ പെറു ഒരു ഗോളടിക്കണേയെന്ന പ്രാർഥനയിലാണ് വേറൊരുകൂട്ടം ആരാധകർ. നിസു കോട്ടിയ എന്ന സൂപ്പർ മോഡലാണ് ലോകകപ്പിൽ പെറുവിന്റെ മാർക്കറ്റ് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഒരാൾ. പെറു ടീമിന്റെ കാമുകിയെന്ന് സ്വയം വിശേഷിപ്പിച്ച നിസു കോട്ടിയ, ലോകകപ്പിൽ പെറു ഗോളടിച്ചാൽ മേൽവസ്ത്രം അഴിച്ചു മാറ്റുമെന്ന പ്രഖ്യാപനം നടത്തിയാണ് ആരാധകരെ ഞെട്ടിച്ചത്. വെനസ്വേലയുമായി നടന്ന ലോകകപ്പ്…
Read Moreവനിതകൾക്ക് മദ്യപിക്കാൻ അവസരം നൽകുന്ന ബാറുകൾക്കും പബ്ലുകൾക്കുമെതിരെ സംഘപരിവാർ സംഘടനകൾ.
മംഗളൂരു : വനിതകൾക്കു മദ്യപിക്കാൻ സൗകര്യം ഒരുക്കുന്ന ബാറുകൾ, പബ്ബുകൾ, ലൈവ് ബാൻഡുകൾ, മസാജ് സെന്ററുകൾ എന്നിവയ്ക്കെതിരെ ഭീഷണിയുമായി സംഘ്പരിവാർ സംഘടനകൾ.അധികൃതർ നടപടിയെടുത്തില്ലെങ്കിൽ കുപ്രസിദ്ധമായ പബ് അക്രമ മാതൃകയിൽ തങ്ങൾ ആക്രമണം നടത്തുമെന്നും ഭീഷണിയുണ്ട്. യുവാക്കളെ വഴിതെറ്റിക്കുകയും സാമൂഹികവിരുദ്ധരാക്കി മാറ്റുകയും ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്ന് വിശ്വഹിന്ദു പരിഷത് മഹിളാ പ്രമുഖ് ആശ ജഗദീഷ്, വിഎച്ച്പി ജില്ലാ പ്രസിഡന്റ് ജഗദീഷ് ഷെനാവ, ബജ്റങ്ദൾ ജില്ലാ കൺവീനർ പ്രവീൺ കുത്താർ, ഭുജംഗ കുലാൽ, പ്രദീപ് പമ്പുവെൽ എന്നിവർ പറഞ്ഞു. മുൻപ് പബ്ബ് ആക്രമിച്ചതിന്റെ പേരിൽ…
Read Moreഅസംതൃപ്തർ അകന്നുപോകാതിരിക്കാൻ വീണ്ടും മന്ത്രിസഭാ വികസനം;മലയാളി എംഎൽഎ എൻഎ ഹാരിസിനും സാദ്ധ്യത.
ബെംഗളൂരു: മന്ത്രിസഭയിൽ ഇടംകിട്ടാത്തതിനെ ചൊല്ലിയുള്ള കോൺഗ്രസ് എംഎൽഎമാരുടെ അതൃപ്തി അവസാനിപ്പിക്കുന്നതു ലക്ഷ്യമിട്ടു രണ്ടാംഘട്ട മന്ത്രിസഭാവികസനം ഉടനുണ്ടായേക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ ഇടപെട്ടുവെന്നാണു സൂചന. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്കു പിന്നാലെ കോൺഗ്രസിലെ ലിംഗായത്ത് നേതാവ് എച്ച്.കെ പാട്ടീലും തിങ്കളാഴ്ച രാഹുലിനെ സന്ദർശിച്ചു ചർച്ച നടത്തിയിരുന്നു. കോൺഗ്രസിനു ബാക്കിയുള്ള ആറു മന്ത്രിസ്ഥാനങ്ങളിൽ നാലു ബർത്തുകൾ നിറയ്ക്കുന്നതിനു പുറമെ, ബോർഡുകളിലേക്കും കോർപറേഷനുകളിലേക്കും കുറഞ്ഞത് 20 എംഎൽഎമാരെയെങ്കിലും നിയോഗിക്കാനാണു നീക്കം. അതേസമയം സംസ്ഥാനത്തുനിന്നുള്ള മറ്റു അതൃപ്ത നേതാക്കൾക്ക് രാഹുൽ സന്ദർശനാനുമതി നൽകിയില്ലെന്നും ആക്ഷേപമുണ്ട്. മന്ത്രിസഭാ വികസന കാര്യത്തിൽ സംസ്ഥാന…
Read Moreഈജിപ്തിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകർത്ത് റഷ്യ തുടര്‍ച്ചയായ രണ്ടാം ജയവും പ്രീക്വാര്‍ട്ടര്‍ ബര്‍ത്തും സ്വന്തമാക്കി.
കളിച്ച രണ്ട് മത്സരങ്ങളിലും ആധികാരികമായി തന്നെ ജയിച്ച ആതിഥേയര്‍ പ്രീക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കുന്ന ആദ്യ ടീമായി മാറി. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഈജിപ്തിനെ 3-1നു തോല്പിച്ചാണ് റഷ്യ പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീമായത്. ആതിഥേയരായതു കൊണ്ട് മാത്രം ഇക്കുറി ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടിയ ടീമാണ് റഷ്യ. സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സല പരിക്കില്‍നിന്ന് മുക്തനായി തിരിച്ചെത്തിയതില്‍ വലിയ പ്രതീക്ഷയിലായിരുന്നു ഈജിപ്ത്. എണ്ണമറ്റ അവസരങ്ങളാണ് സലയ്ക്കും കൂട്ടുകാരന്‍ ട്രസഗെയ്ക്കും ലഭിച്ചത്. വീണു കിട്ടിയ അസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ, അവര്‍ റഷ്യയെ മലര്‍ത്തിയടിച്ചാല്‍ പോലും അത്ഭുതപ്പെടാനില്ലായിരുന്നു.
Read Moreപോളണ്ടിനെ അട്ടിമറിച്ച് സെനഗൽ ആഫ്രിക്കയുടെ അഭിമാനമായി…
യൂറോപ്യന്‍ ടീമായ പോളണ്ട് ആഫ്രിക്കയില്‍ നിന്നുള്ള സെനഗലിനോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോറ്റു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കൊളംബിയയ്ക്കെതിരേ ജപ്പാൻ നേടിയ ആവേശ ജയത്തിന്റെ ചുവട് പിടിച്ച് സെനഗലും തകർത്തുകളിച്ചതോടെ പോളണ്ട് 2-1നു തോറ്റു. റഷ്യൻ ലോകകപ്പിൽ ജയിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ ടീമാണ് സെനഗൽ. 2002 ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ചുകൊണ്ട് ആദ്യ മത്സരം തുടങ്ങിയ സെനഗൽ അന്ന് ക്വാർട്ടർ വരെയെത്തി. അതിനുശേഷം ഇത്തവണയാണ് സെനഗൽ ലോകകപ്പിന് എത്തുന്നത്. 2002 സെനഗലിനെ ക്വാർട്ടർ വരെ നയിച്ച അലിയോ സിസെയാണ് സെനഗൽ ടീമിന്റെ പരിശീലകൻ. ആഫ്രിക്കൻ ടീമിന്റെ രണ്ടാം…
Read Moreഒരു ജപ്പാന്‍ വീരഗാഥ; കൊളംബിയയ്ക്കെതിരെ പൊന്നും വിജയം നേടിയ ജപ്പാന്‍ ലോകകപ്പ് ചരിത്രത്തില്‍ പുതുചരിത്രമെഴുതി.
മോസ്കോ: കൊളംബിയയെ റഷ്യ ലോകകപ്പിലെ ആറാം ദിനത്തില്‍ ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയയെ ജപ്പാന്‍ പരാജയപ്പെടുത്തി. ആദ്യമായാണ് ഒരു ലാറ്റിനമേരിക്കന്‍ ടീമിനെ ലോകകപ്പില്‍ ഏഷ്യന്‍ രാജ്യം പരാജയപ്പെടുത്തുന്നത്. കളിയുടെ തുടക്കത്തില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയ ഷിന്‍ജി കവാഗെ ജപ്പാനെ മുന്നിലെത്തിച്ചെങ്കിലും 39-ാം മിനിറ്റില്‍ കൊളംബിയുടെ മെക്സോക്കോ സമനില ഗോള്‍ നേടി. തുടര്‍ന്ന്‍ 73-ാം മിനിറ്റില്‍ യൂയ ഒസാകൊയുടെ അനായാസ ഗോളിലൂടെ ജപ്പാന്‍ മുന്നിലെത്തി. കൊളംബിയയ്ക്കെതിരെ പൊന്നും വിജയം നേടിയ ജപ്പാന്‍ ലോകകപ്പ് ചരിത്രത്തില്‍ പുതുചരിത്രമെഴുതുകയായിരുന്നു.
Read Moreക്രിക്കറ്റിലെ ലോകചാമ്പ്യന്മാര്‍ക്ക് ഇത് തിരിച്ചടികളുടെ കാലം
ക്രിക്കറ്റിലെ ലോകചാമ്പ്യന്മാര്‍ക്ക് ഇപ്പോള്‍ നല്ല സമയമല്ല എന്നുതന്നെ പറയാം. ഇംഗ്ലണ്ടിലെ ആദ്യ രണ്ട് ഏകദിന മത്സരത്തിലും പരാജയം നേരിട്ട ഓസിസ് നിര ഐസിസി റാങ്കിംഗിലും പിന്നില്‍. അഞ്ച് തവണ ലേകകപ്പില്‍ മുത്തമിട്ടിട്ട ഓസിസ് പട നിലവില്‍ മൂന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം റാങ്കിംഗിലാണ്. ഐസിസി അവസാനം പുറത്തിറക്കിയ ഏകദിന റാങ്കിംഗ് പട്ടികയില്‍ കംഗാരുപ്പട ആറാം സ്ഥാനത്തേയ്ക്ക് നിലംപതിച്ചു. ഇതിന് മുമ്പ് 1984ലാണ് ഓസ്‌ട്രേലിയ ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയത്. പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സമിത്തും വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാര്‍ണറും പുറത്തായതോടെ…
Read Moreസില്‍ക്ക് ബോര്‍ഡ് ട്രാഫിക്കിനെ ഇനി ഭയപ്പെടേണ്ട;നമ്മ മെട്രോ കെആർ പുരം–സിൽക്ബോർഡ് പാത പദ്ധതിയുടെ സ്ഥലമേറ്റെടുക്കൽ അവസാനഘട്ടത്തിലേക്ക്.
ബെംഗളൂരു : നമ്മ മെട്രോ കെആർ പുരം–സിൽക്ബോർഡ് പാത പദ്ധതിയുടെ സ്ഥലമേറ്റെടുക്കൽ അവസാനഘട്ടത്തിലേക്ക്. 17 കിലോമീറ്റർ പാതയുടെ നിർമാണത്തിനായി ഇതിനകം കണ്ടെത്തിയ സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ചു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) പ്രാഥമിക വിജ്ഞാപനമിറക്കി. നമ്മ മെട്രോ നിർമാണത്തിന് ഏറ്റവും കുറച്ചു സ്ഥലം വേണ്ടിവരുന്ന പാതയാണിത്. ആകെ 36782 ചതുരശ്ര മീറ്റർ സ്ഥലമാണ് ഇതുവരെ കണ്ടെത്തിയത്. 17 കിലോമീറ്റർ മേൽപ്പാത ആയതിനാൽ തൂണുകൾ സ്ഥാപിക്കാനും ചിലയിടത്തു സ്റ്റേഷൻ നിർമാണത്തിനുമേ സ്വകാര്യ ഭൂമി ആവശ്യമുള്ളൂ. ആകെ 400 കോടി രൂപ സ്ഥലം ഏറ്റെടുക്കാൻ വേണ്ടിവരും.…
Read Moreകേരളത്തിലേക്കുള്ള യാത്രാ നിയന്ത്രണം നീക്കി യുഎഇ
ദുബായ്: കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപാ വൈറസ് ബാധയെത്തുടര്‍ന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യു.എ.ഇ. നീക്കം ചെയ്തു. കേരളം നിപാ വൈറസ് ബാധയെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഈ നടപടി. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം നിപാ വൈറസ് ബാധ ശമിച്ചുവെന്ന് ഉറപ്പായതിനെത്തുടര്‍ന്നാണ് തീരുമാനമെടുത്തതെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. അതുകൂടാതെ കേരളത്തിലേക്കുള്ള യാത്ര വിലക്കിയിരുന്നില്ലെന്നും പകര്‍ച്ചവ്യാധികള്‍ നിലനില്‍ക്കുന്ന ലോകത്തെ ഏത് പ്രദേശത്ത് പോകുമ്പോള്‍ ഉള്ളതുപോലെ മുന്‍കരുതല്‍ എടുക്കണമെന്ന നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു. നിപാ വൈറസ്…
Read More