പോ​ള​ണ്ടി​നെ അ​​ട്ടി​​മ​​റി​ച്ച് സെ​ന​ഗ​ൽ ആഫ്രിക്കയുടെ അഭിമാനമായി…

യൂറോപ്യന്‍ ടീമായ പോളണ്ട് ആഫ്രിക്കയില്‍ നിന്നുള്ള സെനഗലിനോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോറ്റു. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ കൊ​​ളം​​ബി​​യ​​യ്ക്കെ​​തി​​രേ ജ​​പ്പാ​​ൻ നേ​​ടി​യ ആ​​വേ​​ശ ജ​​യ​​ത്തി​​ന്‍റെ ചു​​വ​​ട് പി​​ടി​​ച്ച് സെ​​ന​​ഗ​​ലും ത​​ക​​ർ​​ത്തു​​ക​​ളി​​ച്ച​​തോ​​ടെ പോ​​ള​​ണ്ട് 2-1നു ​​തോ​​റ്റു.

റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​ൽ ജ​​യി​​ക്കു​​ന്ന ആ​​ദ്യ​​ത്തെ ആ​​ഫ്രി​​ക്ക​​ൻ ടീ​​മാ​​ണ് സെ​​ന​​ഗ​​ൽ. 2002 ലോ​​ക​​ക​​പ്പി​​ൽ ഫ്രാ​​ൻ​​സി​​നെ തോ​​ൽ​​പ്പി​​ച്ചു​​കൊ​​ണ്ട് ആ​​ദ്യ മ​​ത്സ​​രം തു​​ട​​ങ്ങി​​യ സെ​​ന​​ഗ​​ൽ അ​​ന്ന് ക്വാ​​ർ​​ട്ട​​ർ വ​​രെ​​യെ​​ത്തി. അതി​​നു​​ശേ​​ഷം ഇത്തവണയാ​​ണ് സെ​​ന​​ഗ​​ൽ ലോകകപ്പിന് എത്തു​​ന്ന​​ത്. 2002 സെ​​ന​​ഗ​​ലി​​നെ ക്വാ​​ർ​​ട്ട​​ർ വ​​രെ ന​​യി​​ച്ച അ​​ലി​​യോ സി​​സെ​​യാ​​ണ് സെ​​ന​​ഗ​​ൽ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക​​ൻ. ആ​​ഫ്രി​​ക്ക​​ൻ ടീ​​മി​​ന്‍റെ ര​​ണ്ടാം ഗോ​​ളി​​ൽ​ വി​​വാ​​ദ​​മു​​ണ്ടാ​​യി​​രു​​ന്നു.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

ആദ്യം പിറന്നത് ഒരു സെല്‍ഫ് ഗോളായിരുന്നു. തിയോഗോ ക്ലോനെക്കിന്റെ ഡിഫ്‌ളക്ഷനില്‍ 37ാം മിനിറ്റില്‍ തന്നെ സെനഗല്‍ ഒരു ഗോളിന് മുന്നിലെത്തി. 61ാം മിനിറ്റില്‍ എംബായെ നിയാങിലൂടെ ലീഡ് സെനഗല്‍ രണ്ടായി ഉയര്‍ത്തി.പോളണ്ട് പ്രതിരോധത്തില്‍ വന്ന പിഴവുകളില്‍ നിന്നു തന്നെയായിരുന്നു രണ്ടു ഗോളുകളും പിറന്നത്. കാമില്‍ ഗ്രോസിക്കിയുടെ ഫ്രീകിക്കില്‍ ക്രെയ്‌ച്ചോവിയാക്കിന്റെ ഹെഡ്ഡറില്‍ നിന്നായിരുന്നു പോളണ്ടിന്റെ ആശ്വാസഗോള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
[masterslider id="10"]

Related posts