ബെംഗളൂരു : വാഹനത്തിനു ഫാൻസി നമ്പർ ലഭിക്കാൻ ഓൺലൈൻ വഴിയും ലേലത്തിൽ പങ്കെടുക്കാം. നേരിട്ട് ആർടി ഓഫിസിലേക്ക് പോകുന്നതിനു പകരമാണ് എവിടെയിരുന്നും ലേലം വിളിക്കാനുള്ള അവസരം ഗതാഗതവകുപ്പ് ഒരുക്കുന്നത്. ഗതാഗതവകുപ്പിന്റെ ‘വാഹൻ ഓൺലൈൻ’ വഴിയാണ് ഇതിനുള്ള സംവിധാനം ആരംഭിക്കുന്നത്. ബെംഗളൂരു നഗരജില്ലയ്ക്ക് പുറമെ ബെംഗളൂരു ഗ്രാമജില്ല, ശിവമൊഗ്ഗ എന്നിവിടങ്ങളിലാണ് ഇ ലേല സൗകര്യം ഈ മാസം അവസാനത്തോടെ എത്തുന്നത്.
Read MoreMonth: June 2018
ബൈക്കില്‍ എത്തിയ സംഘം ബിജെപി ചിക്കമഗളൂരു സിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് അൻവറിനെ വെട്ടിക്കൊലപ്പെടുത്തി..
ബെംഗളൂരു : ബിജെപി ചിക്കമഗളൂരു സിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് അൻവർ (40) കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടിൽ നിന്നു മടങ്ങവെ ബൈക്കിലെത്തിയവർ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. പ്രദേശവാസികൾ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രീയ വൈരാഗ്യമാണോ കൊലയ്ക്കു പിന്നിലെന്നു വ്യക്തമായിട്ടില്ല. ഇതിനു മുൻപും രണ്ടുതവണ അൻവറിനു നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ബസവനഹള്ളി പൊലീസ് കേസെടുത്തു. പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന അൻവർ മൈനോരിറ്റി സെൽ പ്രസിഡന്റ് കൂടിയാണ്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ ബിജെപി ഇന്നലെ വൻപ്രതിഷേധം സംഘടിപ്പിച്ചു. ശോഭാ…
Read Moreപുതിയ സർക്കാരിന്റെ ആദ്യ സംയുക്ത സഭാ സമ്മേളനം ജൂലൈ രണ്ടിനാരംഭിക്കും;മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അഞ്ചിനു ബജറ്റ് അവതരിപ്പിക്കും.
ബെംഗളൂരു : പുതിയ സർക്കാരിന്റെ ആദ്യ സംയുക്ത സഭാ സമ്മേളനം ജൂലൈ രണ്ടിനാരംഭിക്കും. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അഞ്ചിനു ബജറ്റ് അവതരിപ്പിക്കും. ജൂലൈ 12 വരെ ബജറ്റ് സമ്മേളനം തുടരുമെന്നു മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച നിയമ പാർലമെന്ററികാര്യ മന്ത്രി കൃഷ്ണബൈരെ ഗൗഡ പറഞ്ഞു. സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ഗവർണർ വാജുഭായി വാല പുതിയ സർക്കാരിന്റെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കും. നിയമ നിർമാണ കൗൺസിൽ പ്രൊടെം ചെയർമാനായി ദൾ നേതാവ് ബസവരാജ് ഹൊറട്ടിയെ ഗവർണർ നിയമിച്ചതായും കൃഷ്ണബൈരെഗൗഡ പറഞ്ഞു. മുൻ ചെയർമാൻ ഡി.എച്ച്.ശങ്കരമൂർത്തിയുടെ കാലാവധി വ്യാഴാഴ്ച അവസാനിച്ചതിനെ…
Read Moreലോകകപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെ പുറത്താവേണ്ടി വന്ന ചാംപ്യന്‍മാരെന്ന നാണക്കേടില്‍ നിന്നും ജര്‍മനി രക്ഷപ്പെട്ടു. സ്വീഡനെ വീഴ്ത്തിയത് 2-1ന്.
ഗ്രൂപ്പ് എഫിലെ ത്രില്ലറില്‍ സ്വീഡനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ജര്‍മനി മറികടക്കുകയായിരുന്നു. മല്‍സരം 1-1ന്റെ സമനിലയുറപ്പിച്ചു നില്‍ക്കവെയാണ് ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ ജര്‍മനിയുടെ വിജയമുഹൂര്‍ത്തം പിറന്നത്. ബോക്‌സിന് തൊട്ടരികില്‍ വച്ച് ടോണി ക്രൂസിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് വലയില്‍ പറന്നിറങ്ങിയപ്പോള്‍ സ്്‌റ്റേഡിയത്തിലെ ജര്‍മന്‍ ആരാധകര്‍ അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മല്‍സരം സമനിലയില്‍ പിരിഞ്ഞാല്‍ പോലും ജര്‍മനിയുടെ നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ക്കു മങ്ങലേല്‍ക്കുമായിരുന്നു. ജര്‍മനിയെ സ്തബ്ധരാക്കി 35ാം മിനിറ്റില്‍ ഒലാ ടൊയ്‌വാനെനിലൂടെ സ്വീഡനാണ് ആദ്യം മുന്നിലെത്തിയത്. ഈ ലീഡ് ഒന്നാംപകുതിയില്‍ നിലനിര്‍ത്താനും സ്വീഡന് സാധിച്ചു. എന്നാല്‍ രണ്ടാംപകുതിയില്‍ രണ്ടും…
Read Moreകാര്‍ഷിക വായ്പ അനുവദിക്കുന്നതിന് പകരമായി ബാങ്ക് മാനേജര്‍ ആവശ്യപ്പെട്ടത് “സഹകരണം”;വീട്ടമ്മ പരാതി നല്‍കി.
മുംബൈ: കാർഷിക വായ്പ അനുവദിക്കുന്നതിനു പകരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ബാങ്ക് മാനേജർ ആവശ്യപ്പെട്ടതായി വീട്ടമ്മയുടെ പരാതി. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മാനേജർ രാജേഷ് ഹിവാസിനെതിരെയാണു വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്. വ്യാഴാഴ്ച രാവിലെയാണു വീട്ടമ്മ കർഷകനായ ഭർത്താവുമൊത്ത് കാർഷിക വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു ബാങ്കിൽ എത്തിയത്. വായ്പാ നടപടികളുടെ ഭാഗമായി വീട്ടമ്മയുടെ ഫോൺ നമ്പർ രാജേഷ് വാങ്ങിച്ചു. അതിനു ശേഷം അശ്ലീല സന്ദേശങ്ങൾ അയക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയുമായിരുന്നു. വെള്ളിയാഴ്ച ബാങ്കിലെ പ്യൂണിനെ വീട്ടമ്മയുടെ വീട്ടിലേക്ക് അയയ്ക്കുകയും…
Read Moreമെക്‌സിക്കന്‍ തിരമാലയില്‍ കൊറിയയും മുങ്ങി… മെക്‌സിക്കോ പ്രീക്വാട്ടറിലേക്ക്…
റോസ്‌തോവ് ഓണ്‍ ഡോണ്‍: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മെക്‌സിക്കോ ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ട് റൗണ്ടിലേക്കു കുതിച്ചു. ഗ്രൂപ്പ് എഫില്‍ ഏഷ്യന്‍ ടീമായ ദക്ഷിണ കൊറിയയെ മെക്‌സിക്കോ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു. രണ്ടു മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റായി അവർക്ക്. തുടർച്ചയായ രണ്ട് തോൽവികൾ ഏറ്റുവാങ്ങിയ ദക്ഷിണ കൊറിയ ലോകകപ്പിൽ നിന്ന് പുറത്തായി. 26-ാം മിനിറ്റില്‍ കാര്‍ലോസ് വെലയുടെ പെനാല്‍റ്റിയിലൂടെ ലീഡ് നേടിയ മെക്‌സിക്കോ 66-ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ ഹാവിയര്‍ ഹെര്‍ണാണ്ടസായിരുന്നു ഗോള്‍ സ്‌കോറര്‍. ലൊസാനൊ നല്‍കിയ പാസ്സില്‍ രണ്ട്…
Read Moreഇരട്ട വസന്തം വിരിയിച്ച് ലുക്കാകു; ടുണിഷ്യയ്ക്കെതിരെ ബല്‍ജിയത്തിന് തകര്‍പ്പന്‍ ജയം
മോസ്കോ: പാനമയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ബല്‍ജിയത്തിന് ടുണിഷ്യയ്ക്കെതിരെ പൊന്നും ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബെല്‍ജിയം ജയിച്ചത്. സ്ട്രൈക്കര്‍ റൊമേലു ലുക്കാകു, എഡന്‍ ഹസാര്‍ഡ് എന്നിവരുടെ ഇരട്ടഗോളുകളാണ് ബല്‍ജിയത്തിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ബല്‍ജിയം പ്രീക്വാര്‍ട്ടറില്‍ കടന്നു. അഞ്ച് ഗോളുകള്‍ നേടിയ ബല്‍ജിയത്തിന് അഞ്ചാം ഗോള്‍ സമ്മാനിച്ചത് മിച്ചി ബാത്ഷുവായി ആണ്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ഇരട്ട ഗോള്‍ നേടി ലുക്കാകു, റഷ്യന്‍ ലോകകപ്പിലെ ടോപ് സ്കോറര്‍മാരില്‍ പോര്‍ച്ചുഗലിന്‍റെ ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്കൊപ്പമെത്തി. അഞ്ച് ഗോള്‍ വഴങ്ങിയെങ്കിലും ടുണിഷ്യയുടേതും മികച്ച…
Read Moreഎട്ടാം ക്ലാസ്സുകാരന്‍ തന്നെ ഉന്നത വിദ്യാഭ്യസമന്ത്രിയായി തുടരാം;വകുപ്പ് മാറ്റത്തിന് സാധ്യത ഇല്ല.
ബെംഗളൂരു : വകുപ്പിനെ ചൊല്ലി അതൃപ്തനായിരുന്ന മന്ത്രി ജി.ടി.ദേവെഗൗഡ ഒടുവിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള ദേവെഗൗഡയ്ക്ക് ഉന്നത വിദ്യാഭ്യാസം നൽകിയതിനെ ചിലർ ചോദ്യം ചെയ്തിരുന്നു. ഗതാഗതം ഉൾപ്പെടെയുള്ള മറ്റു വകുപ്പുകളിൽ നോട്ടമിട്ടിരുന്ന ദേവെഗൗഡയും അതൃപ്തനായിരുന്നു. പ്രധാന വകുപ്പുകൾ നൽകണം എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികൾ മൈസൂരുവിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. എന്നാൽ ബിഎസ്‌സി ബിരുദം മാത്രമുള്ള താൻ മുഖ്യമന്ത്രിയുടെ ജോലി നിർവഹിക്കുന്നില്ലേ എന്നായിരുന്നു വിവാദങ്ങളോട് കുമാരസ്വാമിയുടെ പ്രതികരണം. മുഖ്യമന്ത്രി തന്നിൽ അർപ്പിച്ച വിശ്വാസമനുസരിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തതെന്നും ഭാവിയിൽ…
Read Moreകഴിഞ്ഞ അധ്യയന വര്‍ഷത്തെക്കാള്‍ 8% വര്‍ധന മാത്രം;മെഡിക്കൽ, എൻജിനീയറിങ്, ഡെന്റൽ സീറ്റുകളിൽ, ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചതിലും കൂടുതൽ ഫീസ് ഈടാക്കുന്ന കോളജുകൾക്കെതിരെ കർശന നടപടി
ബെംഗളൂരു : കർണാടകയിലെ മെഡിക്കൽ, എൻജിനീയറിങ്, ഡെന്റൽ സീറ്റുകളിൽ, ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചതിലും കൂടുതൽ ഫീസ് ഈടാക്കുന്ന കോളജുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു കമ്മിറ്റി അധ്യക്ഷൻ റിട്ട. ജസ്റ്റിസ് വി.ശൈലേന്ദ്രകുമാർ മുന്നറിയിപ്പു നൽകി. കഴിഞ്ഞ അധ്യയന വർഷത്തെ ഫീസിനേക്കാൾ പരമാവധി എട്ടുശതമാനം വർധനയേ ഇത്തവണ പാടുള്ളു. ഇതിലധികം പണം ചോദിക്കുന്ന മാനേജുമെന്റുകൾക്കെതിരെ വിദ്യാർഥികൾക്കോ മറ്റുള്ളവർക്കോ പരാതി നൽകാം. ഇതുസംബന്ധിച്ചു പേരു വെളിപ്പെടുത്താതെ ലഭിക്കുന്ന പരാതികൾപോലും സമിതി പരിശോധിക്കും. പരാതി സത്യമെന്നു ബോധ്യപ്പെട്ടാൽ കോളജുകളിൽനിന്നു 10 ലക്ഷം രൂപ വരെ പിഴയീടാക്കുകയും ചെയ്യും.സ്വകാര്യ കോളജുകളുമായി…
Read Moreബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ വനിതാ ഡോക്ടറെ ആശുപത്രിയിലെത്തിച്ച് കേരള ആർടിസി ജീവനക്കാർ മാതൃകയായി.
ബെംഗളൂരു :കെ എസ് ആര്‍ ടി സി ജീവനക്കാരുടെ നല്ല പെരുമാറ്റത്തിന് ഒരു ഉദാഹരണം കൂടി, ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ വനിതാ ഡോക്ടറെ ആശുപത്രിയിലെത്തിച്ച് കേരള ആർടിസി ജീവനക്കാർ മാതൃകയായി. ജൂൺ മൂന്നിന് എറണാകുളത്തുനിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന വോൾവോ എസി ബസിലാണ് തൃശൂർ സ്വദേശിനിയായ വനിതാ ഡോക്ടർ കുഴഞ്ഞുവീണത്. പുലർച്ചെ 4.30നു ബസ് ഹൊസൂരിലെത്തിയപ്പോഴാണ് സംഭവം. സഹയാത്രികർ വിവരമറിയിച്ചതിനെ തുടർന്നു ബസ് ജീവനക്കാരായ എറണാകുളം ഡിപ്പൊയിലെ വി. ബൈജുവും വി.ബി. ഗിരീഷും ചേർന്നു ബസിൽ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ മുൻകൂറായി നൽകേണ്ട…
Read More