പുതിയ സർക്കാരിന്റെ ആദ്യ സംയുക്ത സഭാ സമ്മേളനം ജൂലൈ രണ്ടിനാരംഭിക്കും;മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അഞ്ചിനു ബജറ്റ് അവതരിപ്പിക്കും.

ബെംഗളൂരു : പുതിയ സർക്കാരിന്റെ ആദ്യ സംയുക്ത സഭാ സമ്മേളനം ജൂലൈ രണ്ടിനാരംഭിക്കും. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അഞ്ചിനു ബജറ്റ് അവതരിപ്പിക്കും. ജൂലൈ 12 വരെ ബജറ്റ് സമ്മേളനം തുടരുമെന്നു മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച നിയമ പാർലമെന്ററികാര്യ മന്ത്രി കൃഷ്ണബൈരെ ഗൗഡ പറഞ്ഞു.

സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ഗവർണർ വാജുഭായി വാല പുതിയ സർക്കാരിന്റെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കും. നിയമ നിർമാണ കൗൺസിൽ പ്രൊടെം ചെയർമാനായി ദൾ നേതാവ് ബസവരാജ് ഹൊറട്ടിയെ ഗവർണർ നിയമിച്ചതായും കൃഷ്ണബൈരെഗൗഡ പറഞ്ഞു. മുൻ ചെയർമാൻ ഡി.എച്ച്.ശങ്കരമൂർത്തിയുടെ കാലാവധി വ്യാഴാഴ്ച അവസാനിച്ചതിനെ തുടർന്നാണിത്.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

കോൺഗ്രസ്–ജനതാദൾ (എസ്) സഖ്യസർക്കാരിന്റെ ആദ്യ സമ്പൂർണ മന്ത്രിസഭാ യോഗമാണ് ഇന്നലെ ചേർന്നത്. സംസ്ഥാനത്തെ ആയിരക്കണക്കിനു കർഷകർക്കു പ്രയോജനം ലഭിക്കുന്ന പ്രധാനമന്ത്രി ഫസൽ ഭീമ യോജന ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള സർക്കാരിന്റെ വിഹിതമായ 655 കോടി രൂപ നടപ്പുസാമ്പത്തിക വർഷം അനുവദിക്കാൻ യോഗം തീരുമാനിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ചു; ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ച അറസ്റ്റിൽ
[masterslider id="10"]

Related posts