ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെ പുറത്താവേണ്ടി വന്ന ചാംപ്യന്‍മാരെന്ന നാണക്കേടില്‍ നിന്നും ജര്‍മനി രക്ഷപ്പെട്ടു. സ്വീഡനെ വീഴ്ത്തിയത് 2-1ന്.

ഗ്രൂപ്പ് എഫിലെ ത്രില്ലറില്‍ സ്വീഡനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ജര്‍മനി മറികടക്കുകയായിരുന്നു. മല്‍സരം 1-1ന്റെ സമനിലയുറപ്പിച്ചു നില്‍ക്കവെയാണ് ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ ജര്‍മനിയുടെ വിജയമുഹൂര്‍ത്തം പിറന്നത്. ബോക്‌സിന് തൊട്ടരികില്‍ വച്ച് ടോണി ക്രൂസിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് വലയില്‍ പറന്നിറങ്ങിയപ്പോള്‍ സ്്‌റ്റേഡിയത്തിലെ ജര്‍മന്‍ ആരാധകര്‍ അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മല്‍സരം സമനിലയില്‍ പിരിഞ്ഞാല്‍ പോലും ജര്‍മനിയുടെ നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ക്കു മങ്ങലേല്‍ക്കുമായിരുന്നു.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

ജര്‍മനിയെ സ്തബ്ധരാക്കി 35ാം മിനിറ്റില്‍ ഒലാ ടൊയ്‌വാനെനിലൂടെ സ്വീഡനാണ് ആദ്യം മുന്നിലെത്തിയത്. ഈ ലീഡ് ഒന്നാംപകുതിയില്‍ നിലനിര്‍ത്താനും സ്വീഡന് സാധിച്ചു. എന്നാല്‍ രണ്ടാംപകുതിയില്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയ ജര്‍മനി 48ാം മിനിറ്റില്‍ മാര്‍ക്കോ റ്യൂസിലൂടെ സമനില പിടിച്ചുവാങ്ങി. വിജയഗോളിനായി നിരവധി അവസരങ്ങളാണ് ജര്‍മനിക്കു ലഭിച്ചത്. എന്നാല്‍ ഗോളിയുടെ മിടുക്കും സ്വീഡിഷ് പ്രതിരോധനിരയുടെ പ്രകടനവും ഫിനിഷിങിലെ പിഴവുകളുമെല്ലാം ജര്‍മനിക്കു തിരിച്ചടിയാവുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
[masterslider id="10"]

Related posts