ആദ്യത്തെ 6 കോച്ച് മെട്രോ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ്‌ ചെയ്തു;ഒരു കോച്ച് വനിതകള്‍ക്ക് മാത്രമായി സംവരണം ചെയ്തു;ഇനി തിരക്ക് കുറയും..

ബെംഗളൂരു : കുറെക്കാലമായുള്ള കാത്തിരിപ്പിനു വിരാമമിട്ട് എത്തിയ ആറ് കോച്ച് മെട്രോ ട്രെയിനിലെ ആദ്യ യാത്ര ആഘോഷമാക്കി നഗരവാസികൾ. ബയ്യപ്പനഹള്ളി സ്റ്റേഷനിൽ ‌വൈകിട്ട് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കേന്ദ്ര നഗരവികസന സഹമന്ത്രി ഹർദീപ് സിങ് പുരി, ഉപമുഖ്യമന്ത്രി ഡോ.ജി.പരമേശ്വര എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഓരോ സ്റ്റേഷനിലും ട്രെയിനിനു വൻ സ്വീകരണമൊരുക്കിയിരുന്നു.

മന്ത്രിസംഘത്തിനൊപ്പം മാധ്യമപ്രവർത്തകരും മെട്രോ ജീവനക്കാരും ആദ്യ സർവീസിൽ മജസ്റ്റിക് സ്റ്റേഷനിലിറങ്ങി. തിരിച്ച് ബയ്യപ്പനഹള്ളിയിലേക്കുള്ള യാത്രയിൽ ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചതിനാൽ തിങ്ങി നിറഞ്ഞായിരുന്നു യാത്ര.

ആദ്യ കോച്ച് വനിതകൾക്കായി സംവരണം ചെയ്തതിലുള്ള ആഹ്ലാദം അറിയിച്ച് താളമേളങ്ങളോടെ യുവതികളുടെ സംഘം ട്രെയിനിനെ വരവേറ്റു. ഇതു സംബന്ധിച്ച് അറിയിപ്പ് ട്രെയിനിൽ അനൗൺസ് ചെയ്യുന്നതിന് പുറമെ എല്ലാ ബോഗികളിലും പ്രദർശിപ്പിച്ചിട്ടുമുണ്ട്. ആറ് കോച്ച് മെട്രോയിൽ കയറാൻ പാകത്തിൽ എല്ലാ സ്റ്റേഷനുകളിലും കൂടുതൽ ബേകളും ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us