ബെംഗലൂരു : കൃതൃമ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന്‍ തെരഞ്ഞെടുപ്പ് മാറ്റി വെച്ച ആര്‍ ആര്‍ അസംബ്ലി മണ്ഡലത്തില്‍ ഇന്ന്‍ കനത്ത പോലീസ് കാവലില്‍ വോട്ടെടുപ്പ് നടന്നു ..ഇതുവരെ മിതമായ നിരക്കിലാണ് പോളിംഗ് ശതമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .. രാവിലെ ഏഴു മണിയോടെ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറു മണിയോടെയാണ് അവസാനിച്ചു …471 പോളിംഗ് സ്റ്റേഷനുകളില്‍ ക്രമീകരിച്ച പോളിംഗ് സംവിധാനം അനിഷ്ട സംഭവങ്ങള്‍ ഒഴിഞ്ഞു വളരെ ശാന്തമായ നിലയിലായിരുന്നുവെന്നും, തുടക്കത്തില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങിയെങ്കിലും ഉച്ചയോടെ പലയിടത്തും തിരക്കുകള്‍ അനുഭവപ്പെട്ടുവെന്നും .., റിട്ടേണിംഗ്…
Read MoreMonth: May 2018
ഏഷ്യാനെറ്റ് ന്യൂസിന് എതിരെ ധാര്‍ഷ്ട്യത്തോടെ പെരുമാറി മുഖ്യമന്ത്രി;പിണറായി വിജയന്‍റെ വാദങ്ങളെ പൊളിച്ചടുക്കി ഏഷ്യാനെറ്റ് ന്യൂസ്.
തിരുവനന്തപുരം:കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റത്തിന് കൃത്യമായ മറുപടി നല്‍കി ഏഷ്യാനെറ്റ് ന്യൂസ്. ചാനൽ പ്രവർത്തകരോട് ഒട്ടും ഇഷ്ടമില്ലാത്ത മുഖ്യമന്ത്രിക്ക് ഇന്ന് കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും ഇന്ന് ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ വച്ചാണ് മുഖ്യമന്ത്രി ഇന്ന് കെവിൻ കേസിലെ പൊലീസ് വീഴ്‌ച്ചയെ കുറിച്ച് വിശദീകരണം നൽകിയത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ പോകാൻ ഉള്ളതു കൊണ്ടാണ് ഗാന്ധിനഗർ എസ്‌ഐ എം എസ് ഷിബുവിന് കെവിന്റെ തട്ടിക്കൊണ്ടുപോകൽ കേസ് ഉടൻ അന്വേഷിക്കാൻ സാധിക്കാതെ പോയത്. ഇക്കാര്യം പൊലീസ് തന്നോട് പറഞ്ഞുവെന്ന് വ്യക്തമാക്കിയത്…
Read Moreമലയാളം മിഷന്റെ നാട്ടറിവ് കളിക്കൂട്ടം ക്യാംപ് സമാപിച്ചു.
ബെംഗളൂരു : നാടൻ അറിവുകളും കളികളും കുട്ടികൾക്ക് പകർന്ന് നൽകി മലയാളം മിഷന്റെ നാട്ടറിവ് കളിക്കൂട്ടം ക്യാംപ് സമാപിച്ചു. സമാപനസമ്മേളനം മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. കണിക്കൊന്ന പരീക്ഷയുടെ ഫലപ്രഖ്യാപനവും നടത്തി. ദാമോദരൻ, ടോമി ആലുങ്കൽ, റോയ് ജോയ്, ശ്രീജേഷ്, രാധ നായർ, രാമൻകുട്ടി, ഹരി, രമേശ്, ഖാദർ, സി.എച്ച്.പത്‌മനാഭൻ എന്നിവർ പങ്കെടുത്തു. ചിത്രകലയിലൂടെ അഭിനയം എന്ന വിഷയത്തിൽ സംവിധായകൻ ടി.ദീപേഷ്, പ്രകൃതിജീവനത്തെ കുറിച്ച് വർഗീസ് വൈദ്യൻ എന്നിവർ ക്ലാസെടുത്തു. അർക്കാവതി പുഴ, ഹെസറഘട്ട ഡാം, ഇന്ത്യൻ ഇൻസിറ്റ്യൂട്ട്…
Read Moreഗതാഗതവകുപ്പ് ലൈസൻസ് റദ്ദാക്കിയതോടെ പ്രവർത്തനം നിർത്തിയ നമ്മ ടൈഗർ ടാക്സിക്ക് വീണ്ടും ജീവന്‍ വക്കാന്‍ സാധ്യത.
ബെംഗളൂരു : നമ്മ ടൈഗർ വെബ്ടാക്സി സർവീസ് സർക്കാർ നിയന്ത്രണത്തിൽ പുനരാരംഭിക്കാൻ വഴിതെളിയുന്നു. ഗതാഗതവകുപ്പ് ലൈസൻസ് റദ്ദാക്കിയതോടെ പ്രവർത്തനം നിർത്തിയ നമ്മ ടൈഗർ ടാക്സി ഡ്രൈവർമാർ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായതോടെ ഏറെ പ്രതീക്ഷയിലാണ്. സർക്കാർ നിയന്ത്രണത്തിൽ വെബ്ടാക്സി കമ്പനി ആരംഭിച്ചാൽ കുത്തക കമ്പനികളുടെ ചൂഷണം ഒരു പരിധിവരെ തടയാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് ഡ്രൈവർമാരുടെ കൂട്ടായ്മയിൽ നമ്മ ടൈഗർ വെബ്ടാക്സി സർവീസ് ആരംഭിച്ചത്. എന്നാൽ പ്രവർത്തനം തുടങ്ങി ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് കാബ് സർവീസിനു ലൈസൻസില്ല എന്നപേരിൽ ഗതാഗതവകുപ്പ് നടപടി തുടങ്ങിയത്. ഇതോടെ നിരത്തുകളിൽനിന്നു…
Read Moreകാര്‍ഷിക വായ്പ എഴുതിതള്ളാന്‍ സഹായിച്ചില്ലെങ്കില്‍ രാജിവക്കാന്‍ തയ്യാര്‍:കുമാരസ്വാമി.
ബെംഗളൂരു : കാർഷികവായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ കോൺഗ്രസുമായുള്ള ചർച്ചയ്ക്ക് ഒരാഴ്ച സമയം തേടി മുഖ്യമന്ത്രി കുമാരസ്വാമി. സർക്കാരുണ്ടാക്കാൻ വലിയ പിന്തുണ നൽകിയ കോൺഗ്രസിന്റെകൂടി അഭിപ്രായം ഇക്കാര്യത്തിൽ തേടേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരാഴ്ചയ്ക്കകം കോൺഗ്രസിനെ അനുനയിപ്പിച്ചു നടപടി സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രിപദം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ വികസനത്തിനുള്ള സാവകാശമാണ് കുമാരസ്വാമി ചോദിക്കുന്ന ഒരാഴ്ചത്തെ സമയം. 37 അംഗങ്ങൾ മാത്രമുള്ള ദളിന് സഖ്യകക്ഷിയായ കോൺഗ്രസിനോടു ചോദിക്കാതെ വലിയ തീരുമാനങ്ങൾ എടുക്കാനാവില്ല. ഏതവസ്ഥയിലും ദൾ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരിക്കുന്നതു പോലെ കാർഷികവായ്പകൾ എഴുതിത്തള്ളിക്കൊണ്ടുള്ള പ്രഖ്യാപനവുമായി ഒരാഴ്ചയ്ക്കകം താൻ രംഗത്തുവരുമെന്നും…
Read Moreആഭ്യന്തര,ധനവകുപ്പുകളുടെ പേരില്‍ തര്‍ക്കം തുടരുന്നു;മന്ത്രിസഭാ രൂപീകരിക്കാന്‍ കഴിയാതെ കുമാരസ്വാമി.
ബെംഗളൂരു : ജനതാദളും കോൺഗ്രസും തമ്മിൽ പ്രധാന വകുപ്പുകൾ വീതം വയ്ക്കുന്നതു സംബന്ധിച്ചു തർക്കം തുടരുന്നതിനാൽ മന്ത്രിസഭാ വികസനം നീണ്ടേക്കും. ഡൽഹിയിൽ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും കോൺഗ്രസ് സംസ്ഥാന നേതൃത്വവും നടത്തിയ ചർച്ചയ്ക്കൊടുവിലും സമവായത്തിലെത്താൻ കഴിഞ്ഞില്ല. രാഹുൽ ഗാന്ധി വിദേശ പര്യടനത്തിന് പോകുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ന് ബെംഗളൂരുവിൽ തിരിച്ചെത്തുന്ന നേതാക്കൾ ചർച്ച തുടരും. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി.പരമേശ്വര, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ, ഡി.കെ.ശിവകുമാർ എന്നിവരാണ്…
Read Moreപ്രണയവിവാഹത്തിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ നവവരന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി.
കോട്ടയം : പ്രണയവിവാഹത്തിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശിയായ നവവരന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ടിൽ കെവിൻ പി. ജോസഫിന്റെ (23) മൃതദേഹമാണ് തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ ഇന്നു പുലർച്ചെ കണ്ടത്. കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്നാണു നിഗമനം. വധു കൊല്ലം തെന്മല ഒറ്റക്കൽ സാനുഭവനിൽ നീനു ചാക്കോ(20)യുടെ പരാതിയിൽ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ ഗാന്ധിനഗർ പൊലീസ് േകസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ഡിവൈഎസ്പി ഷാജിമോൻ…
Read Moreകോൺഗ്രസ് എംഎൽഎ വാഹനാപകടത്തിൽ മരിച്ചു.
ബെംഗളുരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ വാഹനാപകടത്തിൽ മരിച്ചു. സിദ്ദു നിയാംഗൗഡയാണ് ഗോവയിൽ നിന്നു ബാഗൽകോട്ടിലേക്കു കാറിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപെട്ടത്. അപകടം നടന്ന ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അടുത്ത് നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജാംഗണ്ഡിയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിലാണ് സിദ്ദു തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയിലെ ശ്രീകാന്ത് കുല്‍ക്കർണിയെയാണു പരാജയപ്പെടുത്തിയത്. 2500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു ജയം.
Read Moreഅപ്പാർട്ട്‌മെന്റിൽനിന്ന് തിരിച്ചറിയൽകാർഡുകൾ പിടിച്ചെടുത്തതിനെത്തുടർന്നായിരുന്നു ആർ.ആർ. നഗറിലെ തിരഞ്ഞെടുപ്പ് ഇന്ന്.
ബെംഗളൂരു: കർണാടക രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആർ.ആർ. നഗറിലെ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യമില്ലാത്തതിനാൽ ശക്തമായത്രികോണമത്സരത്തിനാകും ആർ.ആർ. നഗർ സാക്ഷ്യംവഹിക്കുക. കോൺഗ്രസിലെ സിറ്റിങ് എം.എൽ.എ. എൻ. മുനിരത്നയും ജെ.ഡി.എസിലെ ജി.എച്ച്. രാമചന്ദ്രയും ബി.ജെ.പി.യിലെ പി. മുനിരാജു ഗൗഡയുമാണ് മത്സരരംഗത്തുള്ളത്. തിരഞ്ഞെടുപ്പുഫലം മൂന്നുപാർട്ടികൾക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ബുധനാഴ്ചയാണ് വോട്ടെണ്ണൽ. ജാലഹള്ളിയിലെ അപ്പാർട്ട്‌മെന്റിൽനിന്ന് തിരിച്ചറിയൽകാർഡുകൾ പിടിച്ചെടുത്തതിനെത്തുടർന്നായിരുന്നു ആർ.ആർ. നഗറിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. തിരിച്ചറിയൽകാർഡുകൾ പിടിച്ചെടുത്തതിനെത്തുടർന്നായിരുന്നു ആർ.ആർ. നഗറിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. തിരിച്ചറിയൽകാർഡുകൾ പിടിച്ചെടുത്ത സംഭവം മുനിരത്നയുടെ വിജയത്തെ ബാധിക്കില്ലെന്നാണ്.കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. കാർഡുകൾ പിടിച്ചെടുത്ത അപ്പാർട്ട്‌മെന്റിൽ മുനിരത്നയുടെ ചിത്രമുള്ള സ്റ്റിക്കർ…
Read Moreമികച്ച പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി ടി.സി.എസ്. വേൾഡ് മാരത്തൺ
ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന 10 കിലോമീറ്റർ ടി.സി.എസ്. വേൾഡ് മാരത്തൺ മികച്ച പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഇന്ത്യയിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമുള്ള നൂറുകണക്കിന് പേർ മാരത്തണിൽ പങ്കെടുത്തു. രാജ്യാന്തര എലൈറ്റ് മെൻ വിഭാഗത്തിൽ കെനിയക്കാരൻ ജിയോഫെറി കാംവറർ ഒന്നാം സ്ഥാനം നേടി. എത്യോപ്യക്കാരായ ബിർഹാനു ലെഗെസെ രണ്ടാം സ്ഥാനവും മൊസിനെറ്റ് ജെറെമെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാവിഭാഗത്തിൽ കെനിയയിലെ ആഗ്നസ് ടിറോപ് ഒന്നാം സ്ഥാനവും എത്യോപ്യയിലെ സെൻബെരെ ടെഫരി രണ്ടാം സ്ഥാനവും കെനിയയിലെ കരോളിൻ മൂന്നാം സ്ഥാനവും നേടി. ദേശീയ എലൈറ്റ് മെൻ വിഭാഗത്തിൽ സുരേഷ് കുമാർ ഒന്നാം സ്ഥാനവും…
Read More