ബെംഗലൂരു : കൃതൃമ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന്‍ തെരഞ്ഞെടുപ്പ് മാറ്റി വെച്ച ആര്‍ ആര്‍ അസംബ്ലി മണ്ഡലത്തില്‍ ഇന്ന്‍ കനത്ത പോലീസ് കാവലില്‍ വോട്ടെടുപ്പ് നടന്നു ..ഇതുവരെ മിതമായ നിരക്കിലാണ് പോളിംഗ് ശതമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ..
രാവിലെ ഏഴു മണിയോടെ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറു മണിയോടെയാണ് അവസാനിച്ചു …471 പോളിംഗ് സ്റ്റേഷനുകളില്‍ ക്രമീകരിച്ച പോളിംഗ് സംവിധാനം അനിഷ്ട സംഭവങ്ങള്‍ ഒഴിഞ്ഞു വളരെ ശാന്തമായ നിലയിലായിരുന്നുവെന്നും, തുടക്കത്തില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങിയെങ്കിലും ഉച്ചയോടെ പലയിടത്തും തിരക്കുകള്‍ അനുഭവപ്പെട്ടുവെന്നും .., റിട്ടേണിംഗ് ഓഫീസര്‍ അഭിപ്രായപ്പെട്ടു ..
ഇലക്ഷന്‍ നടക്കാനിരുന്ന മേയ് 12 നു ദിവസങ്ങള്‍ക്ക് മുന്പ് ആയിരുന്നു ആര്‍ ആര്‍ നഗറിലെ റസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്നും പതിനായിരത്തോളം കൃതൃമ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെടുക്കുന്നത് ..തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മണ്ഡലത്തിലെ വോട്ടിംഗ് അസാധുവാക്കുകയായിരുന്നു ..പതിനാലോളം സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ നിന്നും വിവിധ പാര്‍ട്ടികളുടെ പ്രതിനിധികളായി ജനവിധി തേടുന്നത് …മേയ് 31 നു ആണ് ഫലം പുറത്തു വരുന്നത് ..!