കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളായ കെ. പ്രശാന്ത്, ലോകെൻ മിറ്റോയ് എന്നിവരെ വിദഗ്ധ പരിശീലനത്തിനു ഫിൻലഡിലെ മുൻനിര ക്ലബായ സിയനാ ജുവാൻ ജാൽക്കാപല്ലൊകൊറോ (എസ്ജെകെ) യിലേക്ക് അയച്ചു. ജൂലൈ ഒന്നു വരെ മികച്ച കോച്ചുകളുടെ കീഴിൽ ഇവർ പരിശീലനം നേടും. നാലാം സീസണിലേക്കു ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇരുപതുകാരനായ പ്രശാന്ത് ബ്ലാസ്റ്റേഴ്സിന്റെ വേഗം കൂടിയ വിംഗ് കളിക്കാരനാണ്. ഏതു പൊസിഷനിലും കളിക്കാനുള്ള കഴിവും ഇദ്ദേഹത്തിനുണ്ടെന്നു മാനേജ്മെന്റ് വിലയിരുത്തുന്നു. അണ്ടർ-19 ദേശീയ ടീമിലേക്കും നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണിപ്പുർ സ്വദേശിയായ ലോകെൻ ബ്ലാസ്റ്റേഴ്സിനു വേണ്ടി ബൂട്ടണിഞ്ഞതു…
Read MoreMonth: May 2018
റസ്റ്റോറന്റിൽ വച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ മലയാളി എംഎൽഎയുടെ മകന് ജാമ്യമില്ല.
ബെംഗളൂരു : റസ്‌റ്റോറന്റിൽ വച്ച് യുവാവിനെ മർദ്ദിച്ച് അവശനാക്കിയ കേസിൽ ശാന്തിനഗർ എം എൽ എ യുടെ മകനായ മുഹമ്മദ് ഹാരിസ് നാലാപ്പാടിന് 63 നമ്പർ സിറ്റി സിവിൽ സെഷൻ കോർട്ട് ജാമ്യം നിഷേധിച്ചു. ഈ വർഷം ഫെബ്രുവരി 17 ന് യുബി സിറ്റിയിലെ റസ്റ്റോറൻറിലാണ് കേസിന് ആധാരമായ സംഭവം നടന്നത്.24 വയസുകാരനായ യുവാവിനെ മുഹമ്മദ് ഹാരിസ് നാലാപ്പാട് അതിക്രൂരമായി മർദ്ധിച്ചു എന്നാണ് കേസ്.വധശ്രമത്തിന് ഉള്ള വകുപ്പുകൾ ആണ് ചേർത്തിരിക്കുന്നത്. പോലീസ് പിടിയിലായ പ്രതി ഫെബ്രുവരി 20 മുതൽ പരപ്പന അഗ്രഹാര ജയിലിൽ ആണ്.കഴിഞ്ഞ…
Read Moreനിപാ വൈറസ്: കേരളത്തില്‍ നിന്നു പോയ സൈനികന്‍ കൊല്‍ക്കത്തയില്‍ മരിച്ചു
കൊല്‍ക്കത്ത: നിപാ വൈറസ് ബാധിച്ചുവെന്ന് സംശയിച്ചിരുന്ന മലയാളി സൈനികന്‍ കൊല്‍ക്കത്തയില്‍ മരിച്ചതായി റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും കൊല്‍ക്കത്തയില്‍ എത്തിയ സീനു പ്രസാദാണു മരിച്ചത്. ഫോര്‍ട്ട് വില്യമില്‍ ജോലി ചെയ്തിരുന്ന സീനുവിനെ ഏപ്രില്‍ 20ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച മരിച്ച ഇയാളെ തിങ്കളാഴ്ച തന്നെ സംസ്‌ക്കരിച്ചു. സീനുവിന്‍റെ രക്ത സ്രവ സാമ്പിളുകള്‍ പൂനെയിലെ വൈറോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് പരിശോധനകള്‍ക്കായി അയച്ചു. അവിടെ നിന്നുള്ള റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ സാധിക്കൂ.
Read Moreകർഷക വായ്പകൾ 15 ദിവസത്തിനകം എഴുതിതള്ളും:മുഖ്യമന്ത്രി.
ബെംഗളൂരു : കർഷക വായ്പകൾ 15 ദിവസത്തിനകം എഴുതിതള്ളുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രഖ്യാപിച്ചു.ഇന്നലെ കർഷക പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാ അറിയിച്ചത്. ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജി പരമേശ്വരയെ ഇതുമായി ബന്ധപ്പെട്ട വിഷയം രാഹുൽ ഗാന്ധിയെ അറിയിച്ച് അനുമതി നേടിയെടുക്കാൻ നിയോഗിച്ചു. വായ്പ എത്ര കോടിയായാലും അത് എഴുതി തളളുന്നതിന് തന്നെയാണ് മുന്തിയ പരിഗണന എന്ന് കുമാരസ്വാമി അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ പൊതുമേഖലാ ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും അവരിൽ നിന്ന് വായ്പയുടെ തുക ആരായുമെന്നും അദ്ദേഹം അറിയിച്ചു.…
Read Moreഗൗരി ലങ്കേഷ് വധക്കേസ്: അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്
ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ കര്‍ണാടക പ്രത്യേകസംഘം നടത്തുന്ന അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്. കേസില്‍ നാല് പേര്‍ കൂടി അറസ്റ്റിലായതായി സൂചനയുണ്ട്. മഹാരാഷ്ട്രയിലെ ഹിന്ദു ജാഗരണ്‍ സമിതി പ്രവര്‍ത്തകന്‍ അമോല്‍ കാലെ, ഗോവയിലെ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ അമിത് ദെഗ്‌വേകര്‍, കര്‍ണാടകയിലെ വിജയാപുര സ്വദേശി മനോഹര്‍ എഡാവെ മംഗലാപുരത്തെ ഹിന്ദു ജാഗരണ്‍ സമിതിക്കാരന്‍ സുജീത് കുമാര്‍ എന്നിവരാണ് പിടിയിലായത്. മാര്‍ച്ചില്‍ കേസില്‍ പിടിയിലായ ഹിന്ദു യുവ സേന പ്രവര്‍ത്തകന്‍ കെ.ടി.നവീന്‍കുമാറുമായി ബന്ധമുണ്ടായിരുന്നവരാണ് ഇവര്‍. തെളിവെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയിലേയും ഗോവയിലേയും മഹാരാഷ്ട്രയിലേയും കേന്ദ്രങ്ങളില്‍ മേയ് 22ന്…
Read Moreബാംഗ്ലൂർ മലയാളി റൈഡേഴ്സിന്റെ ആഭിമുഖ്യത്തിലുള്ള “ദൊഡ്ഡമാക്കളി”യാത്രയിൽ നിങ്ങൾക്കും പങ്കുചേരാം.
ബെംഗളൂരു :നഗരത്തിലെ മലയാളി ബൈക്ക് റൈഡേഴ്സിന്റെ കൂട്ടായ്മയായ ബെംഗളൂരു മലയാളി റൈഡേഴ്സ് വീണ്ടും ഒരു റൈഡ് സംഘടിപ്പിക്കുന്നു. വേനലിന്റെ തീക്ഷണത ഏറെ കുറെ അടങ്ങി വർഷത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് ബാംഗ്ലൂർ ഇപ്പൊ ചെറു കുളിര്കാറ്റിനും ഇളം വെയിലിനും തണുത്ത പ്രഭാതത്തിനും തുടക്കം കുറിച്ച് യാത്രികർക്ക് നല്ലൊരു കാലാവസ്ഥ ഒരുക്കികൊണ്ടിരിക്കുന്നു. “യാത്രകളെ സ്നേഹിക്കുന്ന ഒരുപാട് സഹയാത്രികർ നമ്മുക്കിടയിൽ ഉണ്ട്, സമൂഹമാധ്യമങ്ങളിലൂടെ നമ്മൾ നേടിയെടുത്ത നമ്മുടെ സൗഹൃദം അതിനപ്പുറം ഒരു യാത്രയിലൂടെ ഊട്ടി ഉറപ്പിക്കാനുള്ള ഒരു സാഹചര്യം ആണ് യാത്രകൾ. യാത്രകളിലൂടെ നേടിയെടുക്കുന്ന ബന്ധങ്ങളുടെ വില നേരിട്ട്…
Read Moreശുചിത്വത്തില്‍ നമ്മബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷന്‍ പത്താം സ്ഥാനത്ത്.
ബെംഗളൂരു : ശുചിത്വത്തിൽ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനു പത്താം സ്ഥാനം. രാജ്യത്തെ 75 മുൻനിര റെയിൽവേ സ്റ്റേഷനുകളിൽ വിശാഖപട്ടണമാണ് ശുചിത്വത്തിൽ ഒന്നാമത്. സെക്കന്ദരാബാദ് (തെലങ്കാന), ജമ്മുതാവി (ജമ്മു കശ്മീർ), വിജയവാഡ (ആന്ധ്ര), ആനന്ദ്‌വിഹാർ (ന്യൂഡൽഹി), ലക്‌നൗ (യുപി), അഹമ്മദാബാദ് (ഗുജറാത്ത്), ജയ്പുർ (രാജസ്ഥാൻ), പുനെ (മഹാരാഷ്ട്ര) എന്നിവയാണ് രണ്ടു മുതൽ ഒൻപതു വരെ സ്ഥാനങ്ങളിൽ. 16 റെയിൽവേ സോണുകളിൽ ബെംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ–പശ്ചിമ റെയിൽവേ ആറാം സ്ഥാനത്താണ്. ശുചിത്വം, മാലിന്യ സംസ്കരണം, യാത്രക്കാരുടെ പ്രതികരണം എന്നിവയെ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്.
Read Moreബിഎംഎഫിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ നിങ്ങൾക്കും ഭാഗമാകാം;നിർധനരായ വിദ്യാർത്ഥികൾക്ക് ഉള്ള പഠനോപകരണ വിതരണത്തിൽ പങ്കാളിയാകാൻ നിങ്ങളെയും ക്ഷണിക്കുന്നു….
ബെംഗളൂരു :നിരവധിയായ സാമൂഹ്യ സേവന പ്രവർത്തനങ്ങളാൽ ഉദ്യാന നഗരിയിൽ പുതിയ ഒരു സേവന സംസ്കാരത്തിന് തിരിതെളിച്ച മലയാളി സൗഹൃദ കൂട്ടായ്മയാണ് ബാംഗ്ലൂർ മലയാളി ഫ്രൻസ് (ബിഎംഎഫ്). കഴിഞ്ഞ കുറെ വർഷമായി നിർധനരും ആലംബഹീനരുമായ നിരവധി ആളുകളുടെ കണ്ണീരൊപ്പാൻ ബിഎംഎഫിന് കഴിഞ്ഞു.വർഷം തോറും തണുപ്പുകാലത്ത് നടത്താറുള്ള പുതപ്പ് വിതരണം, സ്കൂളുകളിൽ നടത്താറുള്ള ” നാപ്കിൻ വിതരണം”, പഠനോപകരണ വിതരണം എന്നിവയെല്ലാം അവയിൽ ചിലതാണ്. ഈ അദ്ധ്യായന വർഷവും ബിഎംഎഫ് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു, ഈ ഉദ്യമത്തിലേക്ക് നിങ്ങൾക്കും സഹായം നൽകാൻ കഴിയും. ഒരു…
Read Moreഅഞ്ജലി മേനോന്‍-പൃഥ്വിരാജ് ചിത്രത്തിന്‍റെ റിലീസ് ജൂലൈ 6ന്
പൃഥ്വിരാജിനെ നായനാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്‍ത ചിത്രം ജൂലൈ ആറിന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അഞ്ജലി മേനോൻ തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. പാര്‍വതി നായികയായെത്തുന്ന ചിത്രത്തില്‍ ഒരിടവേളയ്‍ക്ക് ശേഷം നസ്രിയ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പൃഥ്വിരാജിന്‍റെ സഹോദരിയായാണ് നസ്രിയ അഭിനയിക്കുന്നത്. അതേസമയം രണ്ട് വ്യത്യസ്‍ത ലുക്കിലാണ് പൃഥ്വിരാജ് അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. സംവിധായകന്‍ രഞ്ജിത്ത്, മാല പാര്‍വതി എന്നിവരാണ് പൃഥ്വിരാജിന്‍റെ മാതാപിതാക്കളായെത്തുന്നത്. അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാര്‍ഥ് മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിത വിഷ്വൽ മീഡിയ, ലിറ്റിൽ ഫിലിംസ്…
Read Moreനഗരത്തില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ഡബിള്‍ ഡെക്കര്‍ പകല്‍ ട്രെയിന്‍ ജൂണ്‍ 10 മുതല്‍ ഓടിത്തുടങ്ങും..
ബെംഗളൂരു : നഗരത്തില്‍ നിന്നുള്ള രണ്ടാമത്തെ എസി ഡബിൾ ഡെക്കർ ട്രെയിനായ ബെംഗളൂരു–കോയമ്പത്തൂർ ‘ഉദയ്’ എക്സ്പ്രസ് (22665–66) ജൂൺ 10 മുതൽ. കോയമ്പത്തൂരിൽ നടക്കുന്ന ചടങ്ങിൽ റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്‌ൻ ഫ്ലാഗ് ഓഫ് ചെയ്യും. താമ്പരം–തിരുനെൽവേലി അന്ത്യോദയ സൂപ്പർഫാസ്റ്റ് (16191–92) ട്രെയിനും ഇതിനൊപ്പം ഫ്ലാഗ് ഓഫ് ചെയ്യും. ബെംഗളൂരു–ചെന്നൈ ഡബിൾ ഡെക്കർ (22626) പോലെ ഉത്കൃഷ്ട് ഡബിൾ ഡെക്കർ എയർകണ്ടീഷൻഡ് യാത്രി (ഉദയ്) എക്സ്പ്രസും പകലാണ് സർവീസ് നടത്തുക. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 5.45നു കോയമ്പത്തൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്കു…
Read More