കൊല്‍ക്കട്ട : മുറിവേറ്റ സിംഹങ്ങള്‍ക്ക് മുന്‍പില്‍ ഒടുവില്‍ അടിയറവു പറഞ്ഞു കൊല്‍ക്കട്ടയുടെ യോദ്ധാക്കള്‍ …രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കട്ടയെ പതിമൂന്ന്‍ റണ്‍സിനു തകര്‍ത്ത് ഹൈദരാബാദ് ഫൈനല്‍ ബെര്‍ത്തിനുള്ള യോഗ്യത നേടി …ബാറ്റും കൊണ്ടും പന്തു കൊണ്ടും മായാജാലം തീര്‍ത്ത അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ ആണ്‍ ഹൈദരാബാദിന്റെ വിജയ ശില്‍പ്പി ..ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അവര്‍ ചെന്നൈയിനെ നേരിടും ..
സ്കോര്‍ : ഹൈദരാബാദ് 20 ഓവറില്‍ 7 വിക്കറ്റിനു 174,
കൊല്‍ക്കട്ട 20 ഓവറില്‍ 9 വിക്കറ്റിനു 160
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനേ അക്ഷരാര്‍ത്ഥത്തില്‍ പന്ത് കൊണ്ട് ചുരുട്ടി കെട്ടുകയായിരുന്നു കൊല്‍ക്കത്ത …ഓപ്പണിംഗ് വിക്കറ്റില്‍ സാഹ -ധവാന്‍ സഖ്യം അന്‍പതു റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും സ്പിന്നര്‍ കുല്‍ദീപ്, ധവാനെ വിക്കറ്റിനു മുന്‍പില്‍ കുടുക്കി കൂട്ടുകെട്ട് പൊളിച്ചു ….പിന്നീട് വന്ന റണ്‍ വേട്ടക്കാരനും നായകനുമായ വില്യംസണെയും നിലയുറപ്പിക്കാന്‍ അദ്ദേഹം സമ്മതിച്ചില്ല …വെറും മൂന്നു റണ്‍സ് ആയിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം ..മനീഷ് പാണ്ടേയ്ക്ക് പകരം ദീപക് ഹൂഡയ്ക്ക് അവസരം നല്‍കിയാണ് സണ്‍ റൈസേഴ്സ് മധ്യ നിര കെട്ടിയുയര്‍ത്തിയത് ..എന്നാല്‍ ഷക്കീബുമായി ചേര്‍ന്ന്‍ വിക്കറ്റ് കാത്തു മുന്നോട്ട് പോയതല്ലാതെ റണ്‍ റേറ്റ് ഉയര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല …പതിനേഴ് ഓവറില്‍ 6 വിക്കറ്റിനു 134 റണ്‍സുമായി പതറിയ ഹൈദരാബാദിന്റെ രക്ഷകനായി അവതരിച്ചറ്റ് ഒടുവില്‍ റാഷിദ് ഖാന്‍ ആയിരുന്നു ..പ്രസിദ് കൃഷ്ണ എറിഞ്ഞ അവസാന ഓവറില്‍ രണ്ടു സിക്സറുകള്‍ ഉള്‍പ്പടെ 24 റണ്‍സ് അടിച്ചു കൂട്ടി അദ്ദേഹം ടീമിനെ മികച്ച ടോട്ടലില്‍ എത്തിച്ചു … പത്തു പന്തുകളില്‍ നിന്നും നാലു സിക്സും രണ്ടു ഫോറും ഉള്‍പ്പടെ 34 റണ്‍സ് ആണ് റാഷിദ് നേടിയത് ….!
തരക്കേടില്ലാത്ത ചെസിംഗ് ടോട്ടല്‍ ആയിരുന്നുവെങ്കിലും കൊല്‍ക്കത്ത ശക്തമായ ബാറ്റിംഗ് നിരയ്ക്ക് അത് അപ്രാപ്യമെന്നു ഒരിക്കലും തോന്നിച്ചില്ല ..പവര്‍ പ്ലേ യില്‍ അവരുടെ റണ്‍ മെഷീനും ഓപ്പണറുമായ കരീബിയന്‍ കരുത്ത് സുനില്‍ നരൈന്‍ നാലു ഫോറുകളും സിക്സറുമായി മുന്നേറിയെങ്കിലും സിദ്ധാര്‍ത്ഥ കൌള്‍ അയാളെ പറഞ്ഞയച്ചു …തുടര്‍ന്ന്‍ വന്ന റാണയെ മികച്ചൊരു ത്രോയില്‍ റാഷിദ് ഖാന്‍ റണ്‍ ഔട്ടു ആക്കിയതോടെ റണ്‍ റേറ്റിംഗിനു കടിഞ്ഞാണ്‍ വീണു ….ആദ്യ പത്തോവറില്‍ പത്തിന് മീതെ റണ്‍ നിരക്ക് ഉണ്ടായിരുന്ന നൈറ്റ് റൈഡേഴ്സ് തുടര്‍ന്ന്‍ റാഷിദിന്റെ ‘മാജിക് സ്പിന്‍ ‘ വരവോടെ 118 നു 6 വിക്കറ്റ് എന്ന നിലയില്‍ കൂപ്പു കുത്തി ..വെടിക്കെട്ട് താരങ്ങളായ ഉത്തപ്പയെയും , റസ്സലിനെയും വീഴ്ത്തിയ ഖാന്റെ ബോളിംഗ് മികവ് തന്നെയാണ് യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് വിജയം ഒരുക്കിയത് ..ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിനെ ഷക്കീബും പറഞ്ഞയച്ചതോടെ കൊല്‍ക്കത്ത തോല്‍വി മണത്തു ….എങ്കിലും അണ്ടര്‍ 19 താരം ഗില്ല് ക്രീസില്‍ നില്‍ക്കുമ്പോള്‍ പ്രതീക്ഷ തീര്‍ത്തും നഷ്ടമായി എന്ന് പറയാന്‍ കഴിയില്ലായിരുന്നു …ബ്രാത്ത് വെയിറ്റ് എറിഞ്ഞ അവസാന ഓവറുകളില്‍ 19 വേണ്ടിയിരുന്നു കൊല്‍ക്കത്തയ്ക്ക് ..പക്ഷെ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ചു ഗില്ലും കീഴടങ്ങിയതോടെ ഈ സീസണില്‍ മികച്ച പ്രകടനം നടത്തിയ ഒരു ടീമിന്റെ പതനത്തിനു അവരുടെ ഹോം ഗ്രൌണ്ട് തന്നെ സാക്ഷിയായി ..