ബെംഗലൂരു : രാജ്യം ഉറ്റു നോക്കുന്ന ‘കന്നഡ വിധി ‘ക്ക് നാളെ തീര്‍പ്പ് കല്‍പ്പിക്കുന്ന വേളയില്‍ സംസ്ഥാനത്തെ 38 ഓളം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ അക്രമ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത് …ഇതില്‍ അഞ്ച് കേന്ദ്രങ്ങള്‍ ബെംഗളൂരുവില്‍ തന്നെയാണ് …ഈ കേന്ദ്രങ്ങളില്‍ ആഘോഷങ്ങളും കരിമരുന്നു പ്രകടനവുമൊക്കെ പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട് ..!
ദ്രുത കര്‍മ്മ സേനയടക്കം കനത്ത പോലീസ് കാവലില്‍ തന്നെയാണ് കേന്ദ്രങ്ങളെന്നും ,വോട്ടിംഗ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളിലടക്കം മികച്ച സുരക്ഷയാണ് നല്കിയിരുക്കുന്നതെന്നും എ ഡി ജി പി കമല്‍ പന്ത് അഭിപ്രായപ്പെട്ടു ..പാരാ മിലിട്ടറി ഫോഴ്സും ,സംസ്ഥാനത്തെ റിസര്‍വ് പോലീസും ക്രമസമാധാന പാലനത്തിന് മുന്നിലുണ്ടാവുമെന്നു അദ്ദേഹം പറഞ്ഞു …
ബെംഗലൂരു പോലീസ് കമ്മീഷണര്‍ ടി സുശീല്‍ കുമാര്‍ നഗരപരിധിയിലെ അഞ്ചു ‘ഇ വിം എം’ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളില്‍ പ്രത്യേക പരിശോധന നടത്തി ..ഓരോയിടതും നൂറു പോലീസുകാരെ വീതം വിന്യസിച്ചിട്ടുണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു ..ഫലം വന്നതിനു ശേഷമുള്ള മണിക്കൂറുകളില്‍ നഗരത്തില്‍ പ്രത്യേക നിരീക്ഷണ സംവിധാനം അദ്ദേഹം ഉറപ്പു വരുത്തി ..!