ബെംഗളൂരു: പതിനായിരത്തോളം വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതിനെ തുടർന്ന് രാജരാജേശ്വരി നഗറിലെ തിരഞ്ഞെടുപ്പു മാറ്റിവച്ച തിരഞ്ഞെടുപ്പു കമ്മിഷൻ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മുനിരത്ന വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് 28ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. വോട്ടെണ്ണൽ 31ന്.
രാജരാജേശ്വരി നഗറിലെ തിരഞ്ഞെടുപ്പു മാറ്റിവച്ച തിരഞ്ഞെടുപ്പു കമ്മിഷൻ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.
