ബെംഗളൂരു : കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ മലയാളി ഓല ഡ്രൈവർ റിൻസൻ (22) ന്റെ മൃതദേഹം ഹൊസൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ലഭിച്ചു. ആർ ടി നഗർ കെ ബി സാന്ദ്രയിൽ ശ്രീ സോമന്റെ മകനാണ് റിൻസൺ, കഴിഞ്ഞ ഞായറാഴ്ച ജാലഹള്ളിയിൽ നിന്ന് ട്രിപ്പ് പോയ റിൻസൻ റെ മൊബൈൽ ഫോൺ ഹെബ്ബാളിന് അടുത്തുള്ള ജക്കൂറിൽ വച്ച് സ്വിച്ച് ഓഫ് ആയതായാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. അതേ സമയം റിൺസണെ കാണാതായതിന്റെ അടുത്ത ദിവസം തന്നെ ഹൊസൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്ന്…
Read MoreMonth: March 2018
സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം സെമിയില്‍.
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം സെമി ഫൈനലില്‍. കൊല്‍ക്കത്ത ഹൗറ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മഹാരാഷ്ട്രയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴ്പ്പെടുത്തിയാണ് കേരളം സെമി ഉറപ്പിച്ചത്. കളിയുടെ ആദ്യപകുതിയില്‍ കേരളം 2-0ന് മുന്നിലായിരുന്നു. രാഹുല്‍ രാജ് ഇരുപത്തി മൂന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ആദ്യ ഗോള്‍ നേടുന്നത്. മുപ്പത്തിയെട്ടാം മിനിറ്റില്‍ എം. എസ് ജിതിനും അന്‍പത്തിയേഴാം മിനിറ്റില്‍ കെ. പി രാഹുലുമാണ് കേരളത്തെ സെമിയില്‍ എത്തിച്ചത്. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ ജയമാണ്.
Read Moreനരേന്ദ്ര മോദി ത്രികോണാസനം പരിശീലിപ്പിക്കുന്നതിന്റെ 3ഡി വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി!
ന്യൂഡല്‍ഹി: യോഗയും അതിൻ്റെ പ്രാധാന്യത്തെയും കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതില്‍ എപ്പോഴും മുന്‍പന്തിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ശരിയായ രീതിയില്‍ എങ്ങനെയാണ് ത്രികോണാസനം ചെയ്യുന്നതെന്ന് കാണിച്ചുകൊടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം തന്നെയാണ് മന് കി ബാത്തില്‍ ഈ വീഡിയോയെക്കുറിച്ച് പറഞ്ഞത്. ഞാനൊരു യോഗാ അധ്യാപകനല്ലെന്നും പക്ഷേ, ആരൊക്കെയോ ചിലര്‍ ചേര്‍ന്ന് അവരുടെ സര്‍ഗസൃഷ്ടി ഉപയോഗിച്ച് എന്നെ അധ്യാപകനാക്കിയിരിക്കുകയാണെന്നും ആ 3 ഡി വീഡിയോ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മന് കി ബാത്തില്‍ പറഞ്ഞു. വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്.…
Read Moreസിനിമ സ്റ്റൈലില്‍ ജ്വല്ലറി കവര്‍ച്ച,അവസാനം സിനിമ സ്റ്റൈലില്‍ തന്നെ പിടിയില്‍.
ബെംഗളൂരു : ത്രില്ലർ സിനിമകളെ അനുകരിച്ചു ജ്വല്ലറികളിൽ കവർച്ച പതിവാക്കിയ നാലംഗസംഘം പിടിയിൽ. ഇവരിൽനിന്നു 43 കിലോ സ്വർണവും രണ്ടു കാറും ഒരുകോടി രൂപയ്ക്കുള്ള മറ്റ് മോഷണമുതലുകളും പൊലീസ് കണ്ടെടുത്തു. സാമ്രാട്ട് ശിവമൂർത്തി(ശിവു), സഹോദരൻ ശങ്കർ, കൂട്ടാളികളായ നിവേഷ് കുമാർ, ജഗദീഷ് എന്നിവരാണ് പിടിയിലായത്. റിയൽ എസ്റ്റേറ്റ് വ്യവസായത്തിൽ നഷ്ടം സംഭവിച്ചതിനെ തുടർന്നാണ് ശിവമൂർത്തിയും ശങ്കറും ജ്വല്ലറി ഷോറൂമുകളിൽ കവർച്ച നടത്താൻ തീരുമാനിച്ചതെന്നു സിറ്റി പൊലീസ് കമ്മിഷണർ സുനീൽ കുമാർ പറഞ്ഞു. ഹോളിവുഡ് ക്രൈം സിനിമകളിൽ നിന്നുള്ള ആശയം ഉൾക്കൊണ്ട് ശിവമൂർത്തിയാണ് കവർച്ച ആസൂത്രണം…
Read Moreബെംഗളൂരു ഔട്ടർ റിങ് റോഡ് വികസിപ്പിക്കാൻ പത്തു കോടി രൂപ അനുവദിക്കുമെന്നു കേന്ദ്രം.
ബെംഗളൂരു: ബെംഗളൂരു ഔട്ടർ റിങ് റോഡ് വികസിപ്പിക്കാൻ പത്തു കോടി രൂപ അനുവദിക്കുമെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് ലഭിക്കുന്നത്. മെട്രോയുടെ രണ്ടാംഘട്ടം ഔട്ടർ റിങ് റോഡിലൂടെ കടന്നുപോകുന്നതിനാൽ ഭാവിയിൽ ഈ റോഡ് വികസിപ്പിക്കാതെ മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് പാതയുടെ നിർമാണം ഏപ്രിലിൽ ആരംഭിക്കും. കാർവാർ തുറമുഖ വികസനത്തിന് മൂന്ന് കോടിരൂപ…
Read Moreഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പുറത്ത് ;വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവച്ചു.
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. ഡേവിഡ് വാര്‍ണര്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും രാജിവച്ചു. രാജി വിവരം ക്രിക്കറ്റ് ഓസ്ട്രേലിയ സ്ഥിരീകരിച്ചു. കേപ് ടൗണ്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ചത് വിവാദമായിരുന്നു.സ്മിത്തിന്റെ രാജി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ടിം പെയ്ന് ആയിരിക്കും താല്‍ക്കാലിക ക്യാപ്റ്റന്‍. സംഭവത്തെക്കുറിച്ച് ഉടന്‍ അന്വേഷണം നടത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. ഓസ്ട്രേലിയയുടെ കാമറൂണ്‍ ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മത്സര ശേഷം മാധ്യമങ്ങളെ കണ്ട ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബോളില്‍ കൃത്രിമം കാണിച്ചത് തുറന്ന് സമ്മതിച്ചു. ബോളില്‍ കാമറൂണ്‍…
Read Moreലിംഗായത്ത് സമുദായത്തിനു ന്യൂനപക്ഷ മതപദവി നൽകാനുള്ള ശുപാർശ നടപ്പാക്കിയില്ലെങ്കിൽ കേന്ദ്രത്തിനെതിരെ വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു ജാഗതിക ലിംഗായത്ത് മഹാസഭ
ബെംഗളൂരു : ലിംഗായത്ത് സമുദായത്തിനു ന്യൂനപക്ഷ മതപദവി നൽകാനുള്ള ശുപാർശ നടപ്പാക്കിയില്ലെങ്കിൽ കേന്ദ്രത്തിനെതിരെ വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു ജാഗതിക ലിംഗായത്ത് മഹാസഭയുടെ മുന്നറിയിപ്പ്. ബസവേശ്വര തത്വത്തിൽ മാത്രം വിശ്വസിക്കുന്ന ലിംഗായത്തിനു ന്യൂനപക്ഷ മതപദവി നൽകണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രം ഉടനടി തുടർനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ലിംഗായത്ത് മഹാസഭ രംഗത്തെത്തിയത്. വീരശൈവ–ലിംഗായത്ത് സമുദായങ്ങൾ ഒന്നാണെന്നും പുതിയ മതത്തിൽ വീരശൈവരെയും ഉൾപ്പെടുത്തണമെന്നും കഴിഞ്ഞ ദിവസം അഖിലഭാരത വീരശൈവ മഹാസഭ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലിംഗായത്തും വീരശൈവരും തമ്മിൽ യാതൊരു…
Read Moreഒരേ ദിവസം ഇലക്ട്രോണിക് സിറ്റി മേല്പാലത്തില് ഉണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു;ഇരു ചക്രവഹനങ്ങള്‍ നിരോധിക്കണമെന്ന ആവശ്യത്തിന് പിന്തുണഏറുന്നു.
ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി മേൽപാലത്തിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് ഐടി ജീവനക്കാർ മരിച്ചു. മേൽപാലത്തിന്റെ ഭിത്തിയിൽ ബൈക്ക് ഇടിച്ചു താഴേക്ക് മറിഞ്ഞ് ഇൻഫോസിസ് ജീവനക്കാരൻ ശരത്കുമാർ റെഡ്ഡി(29)യും കാർ മീഡിയനിലിടിച്ചുണ്ടായ അപകടത്തിൽ മറ്റൊരു ഐടി കമ്പനി ജീവനക്കാരൻ രാജേഷ് ജേക്കബും (38) ആണ് മരിച്ചത്. വലിയ വാഹനങ്ങൾ അമിതവേഗത്തിൽ സഞ്ചരിക്കുന്ന മേൽപാലത്തിൽ ഇരുചക്രവാഹനങ്ങൾ നിരോധിക്കണമെന്ന് ട്രാഫിക് പൊലീസ് പലവട്ടം ആവശ്യപ്പെട്ടെങ്കിലും നടപ്പായിട്ടില്ല. കഴിഞ്ഞ ഒക്ടോബറിൽ മേൽപാലത്തിലൂടെ പോയ ബൈക്കിനു പിന്നിൽ കാറിടിച്ച് രണ്ടുപേർ മേൽപാലത്തിൽ നിന്നു താഴെ വീണു മരിച്ചിരുന്നു. 2016ലും സമാനമായ…
Read Moreമമ്മൂട്ടിയുടെ തെലുങ്ക് ചിത്രത്തിന് 30 കോടി ….! ആന്ധ്രാ മുന്‍ മുഖ്യന് വൈ എസ് ആറിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ട് മെയില്‍ ആരംഭിക്കും
ആന്ധ്രാ മുന്‍ മുഖ്യന് വൈ എസ് രാജാ ശേഖരറെഡ്ഡിയുടെ ജീവിത കഥ പറയുന്ന തെലുങ്ക് ചിത്രത്തില്‍ മലയാളത്തിന്റെ മഹാ നടന് അഭിനയിക്കുമെന്ന കാര്യം ഏകദേശം ഉറപ്പായി ..! ചിത്രത്തിനെ ഷൂട്ട് മേയില്‍ ആരംഭിക്കുമെന്ന് സംവിധായകന് മഹി വി രാഘവ് ട്വിറ്ററില്‍ കുറിച്ചു .. മുപ്പത് കോടിയാണു ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ് …! 20 വര്‍ഷത്തിനു ശേഷമാണു മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത് ..!വൈ എസ് ആറിന്റെ ജീവിതത്തിലൂടെ ഒരു യാത്രയാണ് ചിത്രം ..!രണ്ടു തവണ ആന്ധ്രാ പ്രദേശ് മുഖ്യ മന്ത്രിയും .അഞ്ചു തവണ…
Read More‘കാല കരികാലനിലെ’ തലൈവരുടെ ആക്ഷന്‍ രംഗങ്ങള്‍ എത്രയുണ്ടെന്ന് അറിയണ്ടേ ..? വിവരങ്ങള്‍ വെളിപ്പെടുത്തി സ്റ്റണ്ട് മാസ്റ്റര്‍ ദിലീപ് സുബ്ബരായന്‍ ..!
രജനി ആരാധകര്‍ ആവേശ പൂര്‍വ്വം കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ..’കാല കരികാലന് ‘..! ആഴ്ചകള്‍ക്ക് മുന്‍പ് ഇറങ്ങിയ തീസറിനു വന്‍ വരവേല്‍പ്പ് ആയിരുന്നു ലഭിച്ചത് ..! ഉദ്വേഗജനകമായ സംഘടന രംഗങ്ങള്‍ തീസറില്‍ ആവോളമുണ്ടായിരുന്നു ..ഇപ്പോഴിതാ ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോ ഗ്രാഫര്‍ ദിലീപ് സുബ്ബരയന്‍ ആരാധകര്‍ക്ക് അടുത്ത പ്രതീക്ഷയും നല്കി കഴിഞ്ഞു ..ചിത്രത്തില്‍ ആറു സഘടനങ്ങളാണു ഉള്‍പ്പെടുത്തിയിരിക്കുന്നത് …ഈ പ്രായത്തിലും നിറഞ്ഞ വീര്യത്തില്‍ ഇത്തരം രംഗങ്ങള്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ കൈകാര്യം ചെയ്യുന്ന തലൈവരുടെ മികവ് തന്നെ അത്ഭുതപ്പെടുത്തിയെന്നു അദ്ദേഹം വ്യക്തമാക്കി ….ചെന്നയില്‍ ഒരു സ്വകാര്യ…
Read More