ബെംഗളൂരു ഔട്ടർ റിങ് റോഡ് വികസിപ്പിക്കാൻ പത്തു കോടി രൂപ അനുവദിക്കുമെന്നു കേന്ദ്രം.

ബെംഗളൂരു: ബെംഗളൂരു ഔട്ടർ റിങ് റോഡ് വികസിപ്പിക്കാൻ പത്തു കോടി രൂപ അനുവദിക്കുമെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് ലഭിക്കുന്നത്. മെട്രോയുടെ രണ്ടാംഘട്ടം ഔട്ടർ റിങ് റോഡിലൂടെ കടന്നുപോകുന്നതിനാൽ ഭാവിയിൽ ഈ റോഡ് വികസിപ്പിക്കാതെ മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് പാതയുടെ നിർമാണം ഏപ്രിലിൽ ആരംഭ‌ിക്കും.

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ

കാർവാർ തുറമുഖ വികസനത്തിന് മൂന്ന് കോടിരൂപ കേന്ദ്രം അനുവദിക്കും. രാജ്യത്ത് ദേശീയപാത വികസന അതോറിറ്റിയുടെ കീഴിൽ 28 കിലോമീറ്റർ ദൂരത്തിലാണു പ്രതിദിനം റോഡ് നിർമിക്കുന്നത്. ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ രണ്ടു ലക്ഷം കിലോമീറ്റർ ദേശീയപാതയും 12 എക്സ്പ്രസ് ഹൈവേകളുമാണു പുതുതായി നിർമിച്ചതെന്നും ഗഡ്കരി പറഞ്ഞു. ചടങ്ങിൽ സിഐഐ ചെയർമാൻ വിക്രം കിർലോസ്കർ, എച്ച്എഎൽ ചെയർമാൻ സുവർണ രാജു എന്നിവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
[masterslider id="10"]

Related posts