സന്തോഷ്‌ ട്രോഫി ഫുട്ബോളില്‍ കേരളം സെമിയില്‍.

കൊല്‍ക്കത്ത: സന്തോഷ്‌ ട്രോഫി ഫുട്ബോളില്‍ കേരളം സെമി ഫൈനലില്‍. കൊല്‍ക്കത്ത ഹൗറ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മഹാരാഷ്ട്രയെ എതിരില്ലാത്ത മൂന്ന്‍ ഗോളുകള്‍ക്ക് കീഴ്പ്പെടുത്തിയാണ് കേരളം സെമി ഉറപ്പിച്ചത്.

കളിയുടെ ആദ്യപകുതിയില്‍ കേരളം 2-0ന് മുന്നിലായിരുന്നു. രാഹുല്‍ രാജ് ഇരുപത്തി മൂന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ആദ്യ ഗോള്‍ നേടുന്നത്. മുപ്പത്തിയെട്ടാം മിനിറ്റില്‍ എം. എസ് ജിതിനും അന്‍പത്തിയേഴാം മിനിറ്റില്‍ കെ. പി രാഹുലുമാണ് കേരളത്തെ സെമിയില്‍ എത്തിച്ചത്. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ ജയമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
  കെഎസ്ആർടിസിയുടെ 'റോഡിലെ കൊട്ടാരം' ഒരുങ്ങി; പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി ​ഗണേഷ് കുമാർ; സവിശേഷതകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us