മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന യുവരാജ് സിങ് കളി നിര്‍ത്തുന്നതിനെക്കുറിച്ച് സൂചന നല്‍കി. കളിക്കളത്തിലും ജീവിതത്തിലും ഒരുപോലെ പോരാളിയായി മാറിയ യുവിയെപ്പോലെ ആരാധകര്‍ നെഞ്ചിലേറ്റിയ അധികം താരങ്ങളില്ല. ഒരോവറിലെ ആറു പന്തുകളും സിക്‌സറിലേക്കു പറത്തി റെക്കോര്‍ഡിട്ട യുവി പിന്നീട് ജീവനു തന്നെ ഭീഷണിയായ അര്‍ബുദത്തെയും ഗാലറിയിലേക്ക് അടിച്ചുപറത്തി ക്രിക്കറ്റിലേക്ക് തിരിച്ചുവന്നപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ തിരിച്ചുവരവില്‍ തന്റെ പഴയ ഫോമിലേക്ക് ഉയരാന്‍ സാധിക്കാതിരുന്ന യുവിക്ക് ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ വിരമിക്കലിനെക്കുറിച്ചുള്ള…
Read MoreMonth: March 2018
ചലച്ചിത്രമേളക്ക് ഇന്ന് സമാപനം;കുരുന്നു പ്രതിഭയുടെ കഥപറഞ്ഞ മലയാളസിനിമ “ക്ലിന്റ് “ഇന്ന് ഉച്ചക്ക് പ്രദർശിപ്പിക്കും.
ബെംഗളൂരു: പത്തുനാൾ നീണ്ടു നിന്ന ചലച്ചിത്ര മാമാങ്കത്തിന് ഇന്ന് ഉദ്യാന നഗരിയിൽ തിരശീല വീഴും. ഇന്ന് വൈകുന്നേരം ആറു മണിക്ക് ഗവർണർ ശ്രീ വാജുബായി വാല സമാപന പരിപാടി ഉൽഘാടനം ചെയ്യും, വിധാൻ സൗദയിലാണ് ചടങ്ങുകൾ. മൽസരചിത്രങ്ങൾക്കുള്ള അവാർഡുകൾ ചടങ്ങിൽ നൽകും. കന്നഡ ചലച്ചിത്ര താരങ്ങൾ പങ്കെടുക്കുന്ന നൃത്തസന്ധ്യയും ഉണ്ടാകും ,ഏഷ്യൻ, ഇന്ത്യൻ, കന്നഡ, കന്നഡ പോപ്പുലർ എന്റർടെൻമെന്റ് വിഭാഗത്തിലാണ് സമ്മാനങ്ങൾ. അതേ സമയം മേളയുടെ പ്രധാന വേദിയായ ഒറിയോൺ മാൾ പി വി ആർ സിനിമാസിൽ ഇന്ന് ഉച്ചക്ക് 12:20 ന് സി…
Read Moreആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്കിൽ കുതിച്ചുചാട്ടം!
ന്യൂഡൽഹി: നോട്ടുനിരോധനവും ജി.എസ്.ടിയും മൂലം തിരിച്ചടി നേരിട്ട ഇന്ത്യന്‍ സമ്പദ്ഘടന വീണ്ടും വളര്‍ച്ചയുടെ പാതയില്‍. ഡിസംബർ പാദത്തിൽ രാജ്യത്തെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് 7.2 ശതമാനമായി ഉയർന്നു. കഴിഞ്ഞ പാദത്തിൽ 6.1 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്കാണ് ഇത്തവണ 1.1 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയത്. ഉത്പാദന മേഖലയിലുണ്ടായ ഉണർവ് ആഭ്യന്തര വളര്‍ച്ചാ നിരക്കിലും പ്രതിഫലിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ മൂന്നു വർഷത്തിനിടെയുണ്ടായ വലിയ കൂപ്പുകുത്തലാണ് ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്കിലുണ്ടായത്. 5.7 ശതമാനം മാത്രമായിരുന്നു ഇക്കാലയളവിലെ വളര്‍ച്ചാ നിരക്ക്. സെപ്റ്റംബറിൽ 6.5 ശതമാനമായിരുന്നു വളർച്ച.…
Read Moreസുന്നത്ത് പ്രാകൃതമാണെന്ന് ശ്രീലേഖയ്ക്ക് പറയാമോ; കോടതിയിൽ സാക്ഷി പറയാൻ ഞാൻ വരാം : അലി അക്ബർ
കോഴിക്കോട്: സുന്നത്ത് പ്രാകൃതമാണെന്ന് പറയാൻ ജയിൽ ഡിജിപി ആർ ശ്രീലേഖയ്ക്ക് ധൈര്യമുണ്ടോയെന്ന് സംവിധായകൻ അലി അക്ബർ. ബാലാവകാശ കമ്മീഷനിൽ പരാതി നൽകാമോ? പരാതി നൽകിയിൽ കോടതിയിൽ സാക്ഷിയായി താൻ വരാമെന്നും അലി അക്ബർ തന്റെ ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറയുന്നു. അന്ന് എനിക്ക് 5 വയസ്സ്, സഹോദരന്മാർക്ക് 7ഉം 9ഉം. മാർക്ക കല്യാണം എന്ന് കൂട്ടുകാർ പറഞ്ഞു കുറേ സമ്മാനമൊക്കെ കിട്ടുമെന്നും, ഉച്ചവരെ സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു, കിട്ടാൻ പോകുന്ന സമ്മാനങ്ങളെ ഓർത്ത്. പിന്നെ അടുത്ത സുഹൃത്ത് പറഞ്ഞു മാർക്കകല്യാണം എന്ന് പറഞ്ഞാൽ മുട്ട മുറി ആണെന്ന്.…
Read Moreകാര്‍ത്തി ചിദംബരത്തെ ഇന്ന് വീണ്ടും സിബിഐ കോടതിയിൽ ഹാജരാക്കും.
ന്യൂഡല്‍ഹി: ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ ഇന്ന് വീണ്ടും സിബിഐ കോടതിയിൽ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിന് കാര്‍ത്തിയെ 15 ദിവസത്ത കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടും. ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഒരു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ഐഎൻ.എക്സ് മീഡിയ കമ്പനിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണം ധനമന്ത്രിയായിരുന്ന പി ചിദംബരത്തെ സ്വാധീനിച്ച് അട്ടിമറിക്കാൻ 10 ലക്ഷംരൂപ കോഴ വാങ്ങിയെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരായ കേസ്. അതേസമയം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും കാര്‍ത്തി ചിദംബരം കോടതിയിൽ വാദിക്കും.
Read Moreഹോളി ആഘോഷം പൊടിപൊടിക്കും മുൻപ്, മുടിയും ചര്‍മ്മവും സംരക്ഷിക്കാനുള്ള ചില വിദ്യകള്‍ ഇതാ.
ബെംഗളൂരു മലയാളികൾ തങ്ങളുടെ സുഹൃത്തുക്കളോടൊപ്പം ഹോളി ആഘോഷിക്കുന്നത് പതിവാണ്. എന്നാൽ ചര്‍മ്മവും മുടിയും കേടാവാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സമയമാണ് ഹോളി. ഈ സമയത്ത് ഉപയോഗിക്കുന്ന കൃത്രിമ നിറങ്ങള്‍ ആരോഗ്യപരമായും ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഒപ്പം സൂര്യരശ്മികളും കൂടിയാവുമ്പോള്‍ പിന്നെ പറയാനുമില്ല. ഹോളിക്കും മുന്‍പും പിന്‍പും ചര്‍മ്മവും മുടിയും സംരക്ഷിക്കാനുള്ള ചില വിദ്യകള്‍ ഇതാ. ഹോളി ആഘോഷം തുടങ്ങുന്നതിനു മുൻപ് ചെയ്യേണ്ട കാര്യങ്ങൾ. – തണുപ്പ് മാറി ചൂടു തുടങ്ങുന്ന സമയമായതിനാൽ, വെയിലേറ്റു ചര്‍മ്മത്തിന്‍റെ നിറം മാറും. പുറത്തിറങ്ങും മുന്‍പേ എസ്പിഎഫ് 20 എങ്കിലും ഉള്ള സണ്‍സ്ക്രീന്‍…
Read Moreബിജെപിയുടെ അട്ടിമറി മോഹങ്ങള്‍ തകര്‍ത്ത് കോണ്‍ഗ്രസിന് വിജയം.
ഭോപ്പാല്‍: ബിജെപിയുടെ അട്ടിമറി മോഹങ്ങള്‍ തകര്‍ത്ത് കോണ്‍ഗ്രസിന് വിജയം. മധ്യപ്രദേശിലെ മംഗൗളി, കോലാറസ് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സീറ്റ് നിലനിറുത്തി. മംഗൗളിയിൽ കോണ്‍ഗ്രസ് സ്ഥാനാർഥി ബ്രിജേന്ദ്ര സിംഗ് യാദവ് 2,107 വോട്ടുകൾക്ക് ബിജെപിയുടെ ഭായി സാഹബ് യാദവിനെ പരാജയപ്പെടുത്തി. കോലാറസിൽ മഹേന്ദ്ര സിംഗ് യാദവ് ബിജെപിയുടെ ദേവേന്ദ്ര ജയ്നിനെതിരെ വിജയം നേടി. കോണ്‍ഗ്രസ് എംഎൽഎമാരായ മഹേന്ദ്ര സിംഗ് കലുകേദ, റാം സിംഗ് യാദവ് എന്നിവരുടെ മരണത്തെ തുടർന്നാണ് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ 24നായിരുന്നു ഇരുമണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് നേതാവ്…
Read Moreസിപിഐ സംസ്ഥാനസമ്മേളനം ഇന്ന് മലപ്പുറത്ത് തുടങ്ങും.
മലപ്പുറം: സിപിഐ സംസ്ഥാനസമ്മേളനം ഇന്ന് മലപ്പുറത്ത് തുടങ്ങും. നാലുദിവസത്തെ സമ്മേളനം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് ഇ ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ മുതിര്‍ന്ന നേതാവ് സി എ കുര്യൻ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകുന്നത്. 650 പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തിന്‍റെ മുന്നോടിയായി പതാകകൊടിമര സ്മൃതിജാഥ ഇന്നലെ രാത്രി മലപ്പുറത്ത് സംഗമിച്ചു. പലതവണകളായി നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കെ.എം മാണിയെ മുന്നണിയിലെടുക്കേണ്ടതില്ലെന്ന അഭിപ്രായങ്ങള്‍ സമ്മേളനം ഒന്നുകൂടി ചര്‍ച്ചചെയ്യുമെന്ന കാര്യം ഉറപ്പാണ്. ജില്ലാസമ്മേളനങ്ങളിലേതുപോലെതന്നെ സിപിഎമ്മിനെതിരെ സംസ്ഥാന സമ്മേളനത്തിലും കടുത്ത വിമര്‍ശനം…
Read Moreവണ്ടർലായിൽ പുലി കയറി!
ബെംഗളൂരു : മലയാളിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പളളിയുടെ ഉടമസ്ഥതയിലുള്ള വണ്ടർലാ അമ്യൂസ്മെൻറ് പാർക്ക് വർഷങ്ങളായി മൈസൂരു റോഡിൽ ബിഡദിക്ക് സമീപം പ്രവർത്തനം തുടങ്ങിയിട്ട്. എന്നാൽ ഇന്നലെ ഉച്ചയോടെയാണ് ഒരു അതിഥി വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിൽ ഉള്ളിലേക്ക് പ്രവേശിച്ചത് ഉച്ചക്ക് രണ്ടു മണിയോടെ അമ്യൂസ്മെന്റ് പാർക്കിലെ ഗോസ്റ്റ് ഹൗസിനുള്ളിൽ ചിലർ പുളളിപുലിയെ കണ്ടു. അധികാരികളെ അറിയിച്ചത് പ്രകാരം ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ നിന്നും മയക്കുവെടി സംഘം പാർക്കിലെത്തുകയും പുലിക്കായി കെണിയൊരുക്കി കാത്തിരിക്കുകയും ചെയ്തു. അതേ സമയം പുലി കൂടുതൽ ഉള്ളിലേക്ക് വലിഞ്ഞു, മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ അഞ്ചുമണിയോടുകൂടി …
Read More‘ബന്‍ഡിക്കൂട്ട്’ പണി തുടങ്ങി!
തിരുവനന്തപുരം: ആള്‍നൂഴി ശുചീകരണ റോബോട്ട് പൊതുനിരത്തുകളിലെ ശുചീകരണം തുടങ്ങി. വഞ്ചിയൂര്‍ ചിറക്കുളം റോഡിലെ മാന്‍ഹോളുകളിലെ മാലിന്യം നീക്കിയാണ് നിരത്തുകളിലെ ശുചീകരണം ആരംഭിച്ചത്. കഴിഞ്ഞദിവസം വാട്ടര്‍ അതോറിറ്റി ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യന്ത്രമനുഷ്യന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചിരുന്നു. ഇതിനുശേഷം ആദ്യമായാണ് പൊതുനിരത്തിലെ ഡ്രെയിനേജ് സംവിധാനത്തിലെ മാന്‍ഹോള്‍ വൃത്തിയാക്കല്‍ ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്നോടിയായി നഗരത്തിലെ ആള്‍നൂഴികളിലെ മാലിന്യം നീക്കാന്‍ ‘ബന്‍ഡിക്കൂട്ടി’നെ ഉപേയാഗിക്കുമെന്ന് നേരത്തെ ജലവിഭവമന്ത്രി മാത്യു ടി. തോമസ് പ്രഖ്യാപിച്ചിരുന്നു. ‘ബന്‍ഡിക്കൂട്ട്’ രൂപകല്‍പന ചെയ്ത സ്റ്റാര്‍ട്ട് അപ്പായ…
Read More