കാര്‍ത്തി ചിദംബരത്തെ ഇന്ന് വീണ്ടും സിബിഐ കോടതിയിൽ ഹാജരാക്കും.

ന്യൂഡല്‍ഹി: ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ ഇന്ന് വീണ്ടും സിബിഐ കോടതിയിൽ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിന് കാര്‍ത്തിയെ 15 ദിവസത്ത കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടും. ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഒരു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ഐഎൻ.എക്സ് മീഡിയ കമ്പനിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണം ധനമന്ത്രിയായിരുന്ന പി ചിദംബരത്തെ സ്വാധീനിച്ച് അട്ടിമറിക്കാൻ 10 ലക്ഷംരൂപ കോഴ വാങ്ങിയെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരായ കേസ്. അതേസമയം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും കാര്‍ത്തി ചിദംബരം കോടതിയിൽ വാദിക്കും.

Read More
Click Here to Follow Us