‘ബന്‍ഡിക്കൂട്ട്’ പണി തുടങ്ങി!

തിരുവനന്തപുരം: ആള്‍നൂഴി ശുചീകരണ റോബോട്ട് പൊതുനിരത്തുകളിലെ ശുചീകരണം തുടങ്ങി. വഞ്ചിയൂര്‍ ചിറക്കുളം റോഡിലെ മാന്‍ഹോളുകളിലെ മാലിന്യം നീക്കിയാണ് നിരത്തുകളിലെ ശുചീകരണം ആരംഭിച്ചത്. കഴിഞ്ഞദിവസം വാട്ടര്‍ അതോറിറ്റി ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യന്ത്രമനുഷ്യന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചിരുന്നു. ഇതിനുശേഷം ആദ്യമായാണ് പൊതുനിരത്തിലെ ഡ്രെയിനേജ് സംവിധാനത്തിലെ മാന്‍ഹോള്‍ വൃത്തിയാക്കല്‍ ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്നോടിയായി നഗരത്തിലെ ആള്‍നൂഴികളിലെ മാലിന്യം നീക്കാന്‍ ‘ബന്‍ഡിക്കൂട്ടി’നെ ഉപേയാഗിക്കുമെന്ന് നേരത്തെ ജലവിഭവമന്ത്രി മാത്യു ടി. തോമസ് പ്രഖ്യാപിച്ചിരുന്നു. ‘ബന്‍ഡിക്കൂട്ട്’ രൂപകല്‍പന ചെയ്ത സ്റ്റാര്‍ട്ട് അപ്പായ…

Read More