പരാജയത്തില്‍ ദുഖിതരായ ബംഗ്ലാ ടീമംഗങ്ങള്‍
ബംഗ്ലാദേശ് നിരയിലെ ടോപ്പ് സ്കോറര്‍ ഷബീര്‍ അഹമദ്
തോല്‍വിയില്‍ നിരാശനായ ബംഗ്ലാ ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസ്സന്‍
കൊളംബോ : പ്രമുഖ താരങ്ങളുടെ അഭാവം കൊണ്ടു അപ്രധാനമെന്നു പലര്‍ക്കും തോന്നിയ നിഹാദസ് ട്രോഫി T20 യിലെ കഴിഞ്ഞു പോയ പല മത്സരങ്ങളും പ്രതീക്ഷിച്ചതിലേറെ ആവേശം സമ്മാനിച്ചായിരുന്നു കടന്നു പോയത് …ഒടുവില്‍ ഫൈനലിലും ആവേശത്തിന് യാതൊരു കോട്ടവും സംഭവിച്ചില്ല ….ബംഗ്ലാദേശ് ഉയര്‍ത്തിയ 166 റണ്‍സ് അവസാന പന്തില്‍ സിക്സര്‍ നേടി ഇന്ത്യ മറികടന്നു ….മധ്യ ഓവറുകളിലെ മെല്ലെപോക്ക് പരാജയ ഭീതി ഉയര്‍ത്തി എങ്കിലും പതിനെട്ടാം ഓവറില്‍ ദിനേശ് കാര്‍ത്തിക്ക് ക്രീസില്‍ എത്തിയതോടെ എല്ലാം മാറി മറിഞ്ഞു ….റുബല്‍ ഹുസൈന്‍ എറിഞ്ഞ പത്തൊന്‍പതാം ഓവറില്‍ മൂന്ന് ഫോറം രണ്ട് സിക്സുമടക്കം കാര്‍ത്തിക്ക് അടിച്ചു കൂട്ടിയത് 22 റണ്‍സ് ..തുടര്‍ന്ന്‍ അവസാന ഓവറില്‍ വേണ്ടത് 11 റണ്‍സ് …പുതുമുഖമായ വിജയ് ശങ്കറിന്റെ പരിചയ കുറവ് ആവോളം മുതലെടുത്ത ബംഗ്ലാദേശ് ടീം കളി തിരികെ പിടിക്കുമെന്ന തോന്നല്‍ ഉളവാക്കിയെങ്കിലും ദിനേശ് കാര്‍ത്തിക്കിന്റെ പരിചയ സമ്പത്തിനു മുന്‍പില്‍ ബംഗ്ല കടുവകള്‍ മുട്ട് മടക്കി …കുട്ടി ക്രിക്കറ്റിന്റെ ആവേശം ആവോളം നിറച്ച ഒരു മത്സരമായിരുന്നു ഇന്നലെ …
സ്കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 166/8, ഇന്ത്യ 20 ഓവറില്‍ 168/6
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് കരുതലോടെ ആണ് തുടങ്ങിയത് എങ്കിലും സ്പിന്നര്‍മാരായ വാഷിംഗ്‌ടണ്‍ സുന്ദറും .ചാഹലും ചേര്‍ന്ന്‍ വിക്കറ്റുകള്‍ നേടാന്‍ തുടങ്ങിയതോടെ പരുങ്ങലിലായി …ഷബീറും ,മഹമദുള്ളയും അഞ്ചാം വിക്കറ്റില്‍ ഒന്നിച്ചപ്പോള്‍ സ്കോര്‍ ബോര്‍ഡ് കാര്യമായി ചലിക്കാന്‍ ആരംഭിച്ചു …..50 പന്തില്‍ 77 റണ്‍സ് അടിച്ചു കൂട്ടിയ ഷബീര്‍ റഹ്മാന്റെ കരുത്തിലാണ് 166 എന്ന തരക്കേടില്ലാതെ ടോട്ടലില്‍ എത്തി ച്ചേര്‍ന്നത് …..മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ശിഖര്‍ ധവാനെ വേഗത്തില്‍ നഷ്ടമായി എങ്കിലും ആദ്യ ഓവറുകളില്‍ വേഗത്തില്‍ തന്നെ മുന്നേറി…. പക്ഷെ മധ്യ ഓവറുകളിലെ മെല്ലപോക്ക് വിനയായി തീര്‍ന്നു …!ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍ (42 പന്തില്‍ 56)….!
പതിനാലാം ഓവറില്‍ രോഹിതിനെ നഷ്ടപ്പെടുമ്പോള്‍ ഇന്ത്യയ്ക്ക് 40 പന്തില്‍ വേണ്ടിയിരുന്നത് 69 റണ്‍സ് …..എന്നാല്‍ ദിനേശ് കാര്‍ത്തിക്കിന് മുന്‍പേ സ്ഥാനകയ്യറ്റം ലഭിച്ച് ക്രീസിലെത്തിയ ഓള്‍ റൌണ്ടര്‍ വിജയ് ശങ്കറിന് വേണ്ട പോലെ തിളങ്ങാന്‍ കഴിഞ്ഞില്ല …. ഇന്ത്യ പരാജയം മണത്ത പ്രതീതി ……! മറു വശത്ത് നില്‍ക്കുന്ന മികച്ച സ്ട്രൈക്ക് റേറ്റുള്ള മനീഷ് പാണ്ടെയ്ക്കും താളം ലഭിക്കുന്നില്ല…..ഒടുവില്‍ പതിനെട്ടാം ഓവറില്‍ മുസ്തഫിസുര്‍ മനീഷ് പാണ്ടേയെ പുറത്താക്കുന്നതോടെ കൂടുതല്‍ പ്രതിരോധത്തിലേക്ക് …തുടര്‍ന്ന്‍ രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ ഇന്ത്യക്ക് വേണ്ടത് 33 റണ്‍സ് ….. അതുവരെ നന്നായി എറിഞ്ഞ റുബല്‍ ഹോസൈന് ഷക്കീബ് അല്‍ ഹസന്‍ പന്ത് നല്‍കി …
ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്ക് പക്ഷെ നിര്‍ണ്ണായക ഓവറില്‍ ആവശ്യമുള്ളത് നേടിയെടുത്തു…… അവസാന ഓവറില്‍ വേണ്ടത് പന്ത്രണ്ട് റണ്‍സ് ….എറിയാന്‍ എത്തുന്നത് സൌമ്യ സര്‍ക്കാര്‍ …ആദ്യ പന്ത് വൈഡ് ..രണ്ടും മൂനും പന്ത് സിംഗിളുകള്‍ക്ക് ശേഷം നാലാം പന്തില്‍ വിജയ് ബൌണ്ടറി നേടുന്നു ….എന്നാല്‍ അഞ്ചാം പന്തില്‍ വിജയ് ശങ്കറിനെ നഷ്ടമായതോടെ ഒരു പന്തില്‍ അഞ്ച് എന്ന ‘നെയില്‍ ബൈറ്റിംഗ് ‘മൂവ്മെന്റിലേക്ക് കളി നീങ്ങി തുടങ്ങി …..തുടര്‍ന്ന്‍ എല്ലാ വിധ ആകാംഷകള്‍ക്കും വിട നല്‍കി എക്സ്രാ കവറിലൂടെ കാര്‍ത്തിക്ക് പായിച്ച സിക്സര്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിലേക്ക്……! ത്രെസിപ്പിക്കുന്ന വിജയം ……!!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.