വാഷിംഗ്ടണ്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ഫയർ സ്റ്റാർ ഡയമണ്ട് കമ്പനിയില്‍ നിന്നും അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നും
കടം തിരികെപിടിക്കുന്നത്തിന് യുഎസ് കോടതിയുടെ വിലക്ക്. കമ്പനി സമര്‍പ്പിച്ച പാപ്പര്‍ ഹര്‍ജി പരിഗണിച്ചാണ് ന്യൂയോര്‍ക്ക് കോടതിയുടെ ഇടക്കാല ഉത്തരവ്.
പണം ലഭിക്കാനുള്ളവര്‍ കമ്പനിയില്‍ നിന്നോ ബന്ധപ്പെട്ട സ്വത്തുവകകളില്‍ നിന്നോ തുക ഈടാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവരുത്. ഇ-മെയില്‍, ഫോണ്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും കമ്പനിയില്‍ നിന്നു പണം ആവശ്യപ്പെടാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. കോടതിയുടെ ഉത്തരവ് നിരസിക്കുന്നവരില്‍ നിന്നും പിഴയിടാക്കുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപ വെട്ടിച്ചെന്ന കേസില്‍ നീരവ് മോദിക്കെതിരേ സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് കോടതി ഉത്തരവ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.