അനധികൃത റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടി വേണമെന്ന് കർണാടക എൻആർഐ ഫോറം

ബെംഗളൂരു : ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തുന്ന 13 റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കർണാടക എൻആർഐ ഫോറം ആഭ്യന്തരവകുപ്പിനു കത്തെഴുതി. കർണാടകയിൽ നിന്നുള്ള 13 ഏജൻസികൾ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സംസ്ഥാനത്തെ അറിയിച്ചിരുന്നു. ഏജൻസികൾക്കെതിരെ നടപടി സ്വീകരിക്കാതെ വന്നതോടെ സർക്കാരിൽനിന്നു വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടിയിരുന്നു. ജനുവരി രണ്ടാംവാരം നടന്ന പ്രവാസി ഭാരതീയ ദിവസിലാണ് വിദേശകാര്യ മന്ത്രാലയം ഈ സ്ഥാപനങ്ങളുടെ പട്ടിക കർണാടക എൻആർ‌ഐ ഫോറത്തിനു കൈമാറിയത്. ബെംഗളൂരു, മംഗളൂരു, കലബുറഗി,…

Read More

കാർവിൽപനയുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്നിറങ്ങി ദുരൂഹസാഹചര്യത്തിൽ കാണാതായ ഐടി ജീവനക്കാരനെ കണ്ടെത്താൻ സഹായിക്കുന്നവർക്കു പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു.

ബെംഗളൂരു : കാർവിൽപനയുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്നിറങ്ങി ദുരൂഹസാഹചര്യത്തിൽ കാണാതായ ഐടി ജീവനക്കാരൻ അജിതാബ് കുമാറിനെ കണ്ടെത്താൻ സഹായിക്കുന്നവർക്കു പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) അറിയിച്ചു. പട്ന സ്വദേശിയും ബെംഗളൂരുവിൽ ബ്രിട്ടിഷ് ടെലികോം ജീവനക്കാരനുമായ അജിതാബിനെ ഡിസംബർ 18നാണ് കാണാതായത്. കാറുമായി വീട്ടിൽ നിന്നിറങ്ങിയ അജിതാബിന്റെ മൊബൈൽഫോൺ വൈറ്റ്ഫീൽഡിനു സമീപത്തെ ഗുൻജൂരിൽ വച്ചാണ് പ്രവർത്തന രഹിതമായത്. ഈ ഭാഗങ്ങളിൽ ഡ്രോൺ ക്യാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. അജിതാബിനെ കണ്ടെത്താൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും…

Read More

ഇരുചക്രവാഹന റജിസ്ട്രേഷനില്‍ നമ്മ ബെംഗളൂരു ഡല്‍ഹിക്ക് പിന്നിലായി രണ്ടാമത്

ബെംഗളൂരു: ‌രാജ്യത്ത് ഇരുചക്രവാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിൽ ബെംഗളൂരുവിന് രണ്ടാംസ്ഥാനം. കഴിഞ്ഞവർഷം ഡിസംബർ വരെയുള്ള കണക്ക് പ്രകാരം ആകെ 50.1 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് നഗരത്തിലെ വിവിധ ആർടി ഓഫീസുകളിലായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ 67.07 ലക്ഷം ഇരുചക്രവാഹനങ്ങൾ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ബെംഗളൂരു നഗരത്തിൽ മൊത്തം 72.3 ലക്ഷം സ്വകാര്യ വാഹനങ്ങളാണ് ഇതുവരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. നഗരത്തിലുണ്ടാകുന്ന അപകടങ്ങളിൽ 60 ശതമാനം ഇരുചക്ര വാഹനങ്ങളാണ് ഉൾപ്പെടുന്നത്. പൊതുഗതാഗത മേഖലയിൽ നമ്മ മെട്രോയും ബിഎംടിസിയും നഗരത്തിൽ സർവീസ് നടത്തുമ്പോഴും സ്വകാര്യ വാഹനങ്ങളുടെ എണ്ണം…

Read More

മഹാദായി വിഷയത്തില്‍ ഇടപെടമെന്നു ഉറപ്പു നല്‍കിയില്ലെങ്കില്‍ മുന്‍ നിശ്ചയിച്ച പ്രകാരം ഫെബ്രുവരി നാലിലെ ബന്ദ് മായി മുന്നോടുപോകുമെന്ന് വാട്ടല്‍ നാഗരാജ്.

ബെംഗളൂരു : മഹാദായി നദീജല പ്രശ്നം പരിഹരിക്കാൻ ഇടപെടാമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പു നൽകിയില്ലെങ്കിൽ ബെംഗളൂരു ബന്ദുമായി മുന്നോട്ടു പോകുമെന്നു കന്നഡ സംഘടനകൾ. പ്രശ്നം പരിഹരിക്കാമെന്ന  ഉറപ്പ് ബിജെപി നേതാക്കൾ പ്രധാനമന്ത്രിയിൽനിന്നു വാങ്ങണമെന്നും ഇല്ലെങ്കിൽ മുൻ നിശ്ചയിച്ച പ്രകാരം ഈ മാസം നാലിനു ബന്ദ് ആചരിക്കുമെന്നും കന്നഡ ഒക്കൂട്ട നേതാവ് വട്ടാൽ നാഗരാജ് പറഞ്ഞു. മോദി ബെംഗളൂരുവിൽ എത്തുന്ന ദിവസമായതിനാലാണ് നാലിനു ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാലസ് ഗ്രൗണ്ടിൽ ബിജെപിയുടെ നവകർണാടക പരിവർത്തന യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് മോദി എത്തുന്നത്. ഈ ദിവസം…

Read More

ശിവക്കോട്ട മുത്തപ്പൻ ചൈതന്യ മഠപ്പുരയുടെ വെള്ളാട്ട മഹോൽസവവും വാർഷികാഘോഷവും 10, 11 തീയതികളിൽ

ബെംഗളൂരു ∙ ശിവക്കോട്ട മുത്തപ്പൻ ചൈതന്യ മഠപ്പുരയുടെ വെള്ളാട്ട മഹോൽസവവും വാർഷികാഘോഷവും 10, 11 തീയതികളിൽ നടക്കും. തന്ത്രി കുന്നത്തില്ലം മുരളീകൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. പ്രതിഷ്ഠാദിന പൂജകൾ, കൊടിയേറ്റം, വെള്ളാട്ടം, അന്നദാനം, ഭക്തിഗാനസുധ. 11നു രാവിലെ പത്തിനു വെള്ളാട്ടം തിരുവപ്പന, അന്നദാനം, കലാപരിപാടികൾ, വൈകിട്ട് പള്ളിവേട്ട, നറുക്കെടുപ്പ്, കരിമരുന്ന് പ്രകടനം എന്നിവയോടെ സമാപിക്കുമെന്നു സെക്രട്ടറി പി.എം.സുദേവൻ അറിയിച്ചു.

Read More

12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ശ്രാവണബലേഗോള മസ്തകാഭിഷേകത്തിന് 175 സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി

ബെംഗളൂരു ∙ ശ്രാവണബെലഗോളയിൽ 17ന് ആരംഭിക്കുന്ന മഹാമസ്തകാഭിഷേക ചടങ്ങുകളുടെ ഭാഗമായി കർണാടക ആർടിസി 175 സ്പെഷൽ ബസ് സർവീസുകൾ നടത്തും. ബെംഗളൂരു, മംഗളൂരു, മൈസൂരു, ഹാസൻ എന്നിവിടങ്ങളിൽ നിന്നാണു സർവീസുകൾ. ചന്നരായപട്ടണ, ശ്രാവണബെലഗോള റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് 60 മിനിബസ് സർവീസുകളുമുണ്ടാകും. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ പശ്ചിമ റെയിൽവേ 10 സ്പെഷൽ ട്രെയിൻ സർവീസുകൾ നടത്തും.

Read More

ആരോഗ്യമേഖലക്കും കാര്‍ഷിക മേഖലക്കും കൂടുതല്‍ ഊന്നല്‍ മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം ആരംഭിച്ചു.

ന്യൂഡൽഹി∙ നരേന്ദ്ര മോദി സർക്കാർ അധികാരം ഏറ്റെടുത്തതിനു ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പ്രകടനം ഉജ്വലമായിരുന്നെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും കേന്ദ്ര ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ജയ്റ്റ്‍ലി പറഞ്ഞു. എട്ടു ശതമാനം വളർച്ചാനിരക്കിലേക്കുള്ള കുതിപ്പിലാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. 2018–19 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 7.2–7.5 വളർച്ചാ നിരക്കാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃഷിക്കും ഗ്രാമീണമേഖലയ്ക്കും ആരോഗ്യക്ഷേമത്തിനും ബജറ്റിൽ ഊന്നൽ നൽകുമെന്ന് തുടക്കത്തിൽത്തന്നെ അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാനസൗകര്യ…

Read More

തെരഞ്ഞെടുപ്പു അടുത്തപ്പോള്‍ കോളടിച്ചത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്;30% വേതന വര്‍ധനയ്ക്ക് ശുപര്‍ശ.

ബെംഗളൂരു : സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കു 30% ശമ്പള വർധനയ്ക്ക് ആറാം വേതന പരിഷ്കരണ കമ്മിഷൻ ശുപാർശ. പെൻഷൻതുക വർധനയ്ക്കും ശുപാർശയുണ്ട്. 2017 ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാൻ ആവശ്യപ്പെട്ട പരിഷ്കരണം 5.2 ലക്ഷം സർക്കാർ ജീവനക്കാർക്കും 5.73 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ചെയ്യും. സർക്കാർ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രാദേശിക ഭരണകൂടങ്ങളിലെയും ജീവനക്കാർ, കോളജുകളിലെയും സർവകലാശാലകളിലെയും നോൺ–ടീച്ചിങ് സ്റ്റാഫുകൾ ഉൾപ്പെടെ 73,000 പേർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. കമ്മിഷൻ ശുപാർശ നടപ്പാക്കിയാൽ പ്രതിവർഷം 10,508 കോടി രൂപയുടെ അധിക ബാധ്യതയാണ് സർക്കാരിനുണ്ടാവുക.…

Read More

ബി.എം.ടി.സി വാങ്ങിയ ഇലക്ട്രിക്‌ ബസ്സുകള്‍ ഐ.ടി ഹബുകളിലേക്ക് സര്‍വീസ് നടത്തും.

ബെംഗളൂരു: ബിഎംടിസി നിരത്തിലിറക്കുന്ന ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്ന 150 റൂട്ടുകൾക്ക് അന്തിമരൂപമായി. ഐടി സോണുകളായ ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. വാടക അടിസ്ഥാനത്തിലാണ് ബസുകൾ ബിഎംടിസിക്ക് കൈമാറുന്നത്. ആദ്യഘട്ടത്തിലെത്തുന്ന 40 ബസുകൾ ഓഗസ്റ്റിൽ സർവീസ് ആരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ വി.പൊന്നുരാജ് പറഞ്ഞു. എസി, നോൺ എസി വിഭാഗങ്ങളിലായുള്ള ബസിന്റെ ടിക്കറ്റ് നിരക്കിൽ കാര്യമായ മാറ്റമുണ്ടാകില്ല. പത്ത് വർഷത്തേക്കാണ് സ്വകാര്യ കമ്പനിയുമായി കരാറിലേർപ്പെടുന്നത്. ടെൻഡർ നടപടികൾ ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകും. ബസിന്റെ ടിക്കറ്റ് നിരക്കും റൂട്ടും നിശ്ചയിക്കാനുള്ള അധികാരം ബിഎംടിസിക്കായിരിക്കും.

Read More

ബാംഗ്ലൂർ പ്രഫഷനൽസ് മീറ്റ് നാലിന്

ബെംഗളൂരു : ബാംഗ്ലൂർ പ്രഫഷനൽസ് മീറ്റ് നാലിന് രാവിലെ 10.30നു മഹാദേവപുരയിലെ എംഎൽആർ കൺവൻഷൻ സെന്ററിൽ ആരംഭിക്കും. ശാസ്ത്ര സാങ്കേതിക മന്ത്രി എം.ആർ.സീതാറാം ഉദ്ഘാടനം ചെയ്യും. വിവിധ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നവർ പങ്കെടുക്കുന്ന ശിൽപശാലകൾ, വിവിധ കമ്പനികളുടെ പ്രദർശനം എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് കൺവീനർ ഫുആദ് പാറക്കടവൻ പറഞ്ഞു. ഫോൺ: 96866 68640

Read More
Click Here to Follow Us