നോർത്ത് ഈസ്റ്റിനു സ്വന്തം ഗ്രൗണ്ടിലെ വിജയത്തിന് ഇനിയും കാത്തിരിക്കണം. മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ നോർത്ത് ഈസ്റ്റിന് 2 – 0 തോൽവി. സ്വന്തം ഗ്രൗണ്ടിലെ ആദ്യ ഗോളും ആദ്യ വിജയവും തേടി ഗ്രൗണ്ടിൽ ഇറങ്ങിയ നോർത്ത് ഈസ്റ്റിനെ ഇരു പകുതികളുമായി ബൽവന്ത് സിങ് നേടിയ ഗോളുകളിൽ മുംബൈ സിറ്റി മറികടക്കുകയായിരുന്നു. മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ നോർത്ത് ഈസ്റ്റ് ഗോളിനടുത്ത് എത്തിയെങ്കിലും മാർസിഞ്ഞോയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയായിരുന്നു. തുടർന്ന് ലെൻ ഡുങ്കലിന് കിട്ടിയ മികച്ചൊരു അവസരം മുംബൈ ഗോൾ കീപ്പർ അമരീന്ദർ…
Read MoreYear: 2017
ഹെബ്ബാളില്‍ കവര്‍ച്ചയും അക്രമങ്ങളും തുടര്‍കഥയാവുന്നു…
ബെംഗലൂരു : സിറ്റി കോര്‍പ്പറേഷന്‍ പരിധിയിലുള്ള ഹെബ്ബാളില്‍ വ്യാപകമായി കൊള്ളയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും ഏറുന്നതായി പരാതി ..ഹെബ്ബാല്‍ ലേക്കിനു സമീപമുള്ള ഫ്ലൈ ഓവറുകളുടെ മറവിലാണ് യാത്രക്കാരുടെ സ്വതന്ത്ര വിഹാരത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത് …ഔട്ടര്‍ റിംഗ് റോഡുകള്‍ തുടങ്ങി സിറ്റിയുടെ നാലു ഭാഗത്തേയ്ക്കും നീങ്ങുന്ന വഴികളുടെ കേന്ദ്ര സ്ഥാനമാണ് ഹെബ്ബാള്‍ ഫ്ലൈ ഓവറുകള്‍ …എന്നാല്‍ സന്ധ്യ മയങ്ങുന്നതോടെ ലൈംഗീക തൊഴിലാളികളും ഹിജടകളുമടങ്ങുന്ന സംഘം ലേക്കിനു എതിര്‍വശത്തുള്ള സ്ഥലത്ത് താവളമുറപ്പിക്കുകയാണ് ..കൊടും ക്രിമിനലുകള്‍ വരെ ഈ സംഘത്തിലുണ്ട് എന്നതാണ് ഭീതിയുളവാക്കുന്നത്…
Read Moreഉപഭോക്താക്കൾക്ക് പുതിയ “ആപ്പു”മായി ബെസ്കോം; ബില്ലടക്കാനും പരാതി നൽകാനും ഒരേ പ്ലാറ്റ്ഫോം.
ബെംഗളൂരു ∙ വൈദ്യുതി ബിൽ സ്മാർട് ഫോണിലൂടെ അടയ്ക്കാൻ സഹായിക്കുന്ന ബെസ്കോം മിത്ര മൊബൈൽ ആപ് ഇന്നുമുതൽ പ്രവർത്തനമാരംഭിക്കും. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) ആണ് ഉപഭോക്തൃസേവനം വിപുലമാക്കുന്നതിന്റെ ഭാഗമായി മൊബൈൽ ആപ്പിന് രൂപം നൽകിയിരിക്കുന്നത്. മൊബൈൽ ആപ്പിന്റെ പ്രകാശനം ഇന്ന് രാവിലെ പത്തിനു പാലസ് റോഡിലെ ഷാൻഗ്രില ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും. തുടർന്ന് ഉപഭോക്താക്കൾക്കായി വിജിലൻസ്–കൺസ്യൂമർ മുഖാമുഖവും നടക്കും. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ പരാതികൾ ട്രാക്ക് ചെയ്യുന്നതുവഴി പരിഹാരം വേഗത്തിലാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ബെംഗളൂരു നഗര ജില്ലയ്ക്ക്…
Read Moreഉദ്വേഗമായ നിമിഷങ്ങൾക്കൊടുവിൽ “ക്ലൈമാക്സ്”;സണ്ണി ബെംഗളൂരുവിലേക്കില്ല;നഗരത്തിലെ യുവാക്കൾ നിരാശയിൽ.
ബെംഗളൂരു∙ വിവാദങ്ങൾക്കൊടുവിൽ ബോളിവുഡ് നടി സണ്ണി ലിയോൺ പ്രതികരിച്ചു, പുതുവർഷ രാവിൽ നൃത്തം ചെയ്യാൻ ബെംഗളൂരുവിലേക്ക് ഇല്ല എന്ന്. സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന ആഭ്യന്തരവകുപ്പ് നിലപാടിനെ തുടർന്നാണ് ‘സണ്ണി നൈറ്റ് ഇൻ ബെംഗളൂരു ന്യൂഇയർ ഈവ് 2018’ പരിപാടിക്കില്ലെന്ന് നടി അറിയിച്ചത്. ആഭ്യന്തരവകുപ്പ് അനുമതി നൽകാത്ത പശ്ചാത്തലത്തിൽ, സണ്ണി നൈറ്റ്സിന്റെ സംഘാടകരായ ടൈംസ് ക്രിയേഷൻസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും, വിധി വരാൻ കാത്തു നിൽക്കാതെയാണ് സണ്ണി ലിയോൺ തന്റെ നിലപാട് ട്വിറ്ററിലൂടെ അറിയിച്ചത്. ജനങ്ങളുടെകൂടി സുരക്ഷ പരിഗണിച്ചാണ് പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്. എല്ലാവർക്കു പുതുവർഷാശംസകൾ നേരുന്നു-…
Read Moreസുവർണ കർണാടക കേരള സമാജം ഡയാലിസിസ് യൂണിറ്റ് തുടങ്ങി
ബെംഗളൂരു∙ സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോണിന്റെ നേതൃത്വത്തിൽ ഡയാലിസിസ് യൂണിറ്റ് നാഗവാര ജെഎംജെ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. പാവപ്പെട്ട രോഗികൾക്ക് സഹായമായി ആരംഭിച്ച യൂണിറ്റ് ജിഎം ഇൻഫിനൈറ്റ് ഡെല്ലിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ എം.ജെ.സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സമാജം സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, സോണൽ ചെയർമാൻ ഷാജൻ ജോസഫ്, രമേശൻ, ജെസി വിൽസൻ എന്നിവർ നേതൃത്വം നൽകി. കൂടുതൽ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ധനശേഖരണാർഥം സംഘടിപ്പിക്കുന്ന സുവർണതരംഗം സംഗീതപരിപാടി ജനുവരി 21നു നാഗവാര മാന്യത ടെക്പാർക്കിന് സമീപത്തുള്ള മാൻഫോ…
Read Moreക്രിസ്മസ് യാത്ര: കേരള ആർടിസി തത്കാൽ റിസർവേഷൻ നാളെ രാവിലെ ആരംഭിക്കും;
ബെംഗളൂരു : കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്നുള്ള പതിവ് സർവീസുകളിലേക്കുള്ള തത്കാൽ റിസർവേഷൻ നാളെ ആരംഭിക്കും. തിരക്ക് ഏറെയുള്ള 22ലെ തത്കാൽ റിസർവേഷനാണ് നാളെ ആരംഭിക്കുന്നത്. സർവീസ് പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപാണ് തത്കാൽ റിസർവേഷൻ സൗകര്യമുള്ളത്. എസി മൾട്ടി ആക്സിൽ, ഡീലക്സ്, എക്സ്പ്രസ് സർവീസുകളിലാണ് അഞ്ചുമുതൽ പത്തു സീറ്റുകൾ വരെ തത്കാൽ റിസർവേഷനായി മാറ്റിവച്ചിരിക്കുന്നത്. പതിവു നിരക്കിനേക്കാളും പത്തുശതമാനം അധിക നിരക്ക് തത്കാൽ സീറ്റുകൾക്ക് ഈടാക്കും. കേരള ആർടിസിയുടെ ക്രിസ്മസ് സ്പെഷൽ സർവീസുകൾ നാളെ മുതലാണ് ആരംഭിക്കുന്നത.് 24 വരെ പ്രതിദിനം 16…
Read Moreസണ്ണിക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറായി സംഘാടകര്‍;ഹൈക്കോടതിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് നഗരത്തിലെ യുവാക്കള്‍.
ബെംഗളൂരു:മുന്‍ പോണ്‍ സ്റ്റാറും ബോളിവുഡ് താരവുമായ സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് ആഭ്യന്തരവകുപ്പ് അനുമതി നിഷേധിച്ചതിന്റെ പശ്ചാത്തലത്തിൽ, സംഘാടകർ ഹൈക്കോടതിയെ സമീപിച്ചു. മാന്യത ടെക് പാർക്കിനു സമീപത്തെ വൈറ്റ് ഓർക്കിഡ് ഹോട്ടലിൽ പുതുവർഷരാവിൽ നടത്താനിരുന്ന ‘സണ്ണി നൈറ്റ് ഇൻ ബെംഗളൂരു ന്യൂഇയർ ഈവ് 2018’ എന്ന പരിപാടിക്ക് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽ കുമാർ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് സംഘാടകരായ ടൈംസ് ക്രിയേഷൻസിനു വേണ്ടി ഹരീഷ് കോടതിയെ സമീപിച്ചിരിക്കുന്നത്. പരിപാടിക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയെ നേരിൽ കാണാൻ ശ്രമം നടത്തിയെങ്കിലും,…
Read Moreസണ്ണി ലിയോണിന്റെ നൃത്തപരിപാടിക്കു സർക്കാർ അനുമതി നിഷേധിച്ചു;ആഭ്യന്തര മന്ത്രിയെ കണ്ട് എങ്ങനെയെങ്കിലും പരിപാടി നടത്തിയെടുക്കാന്‍ സംഘാടകര്‍.
ബെംഗളൂരു : മാന്യത ടെക് പാർക്കിനു സമീപത്തെ വൈറ്റ് ഓർക്കിഡ് ഹോട്ടലിൽ പുതുവർഷരാവിൽ നടക്കാനിരുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്കു സർക്കാർ അനുമതി നിഷേധിച്ചതിന്റെ പശ്ചാത്തലത്തിൽ സംഘാടകർ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയെ കാണാനൊരുങ്ങുന്നു. ഇന്ത്യൻ സംസ്കാരത്തിനു ചേർന്നതല്ല ഇത്തരം ആഘോഷമെന്ന് ആരോപിച്ചു കന്നഡ രക്ഷണ വേദികെ യുവസേന പ്രക്ഷോഭം വ്യാപകമാക്കിയതിനെ തുടർന്നാണ് ‘സണ്ണി നൈറ്റ് ഇൻ ബെംഗളൂരു ന്യൂഇയർ ഈവ് 2018’ ആഘോഷ പരിപാടിക്ക് അനുമതി നിഷേധിക്കപ്പെട്ടത്. ഒന്നരക്കോടി രൂപയോളം ചെലവിട്ടു ടൈംസ് ക്രിയേഷൻസാണു പുതുവർഷാഘോഷം ഒരുക്കിയത്. ഹാൾ ബുക്കിങ്ങും വിമാന…
Read Moreകാട്ടനകള്‍ക്കും വേണം വന്ധ്യംകരണം വിചിത്രമായ ആവശ്യവുമായി വനം വികസന കോർപറേഷൻ ചെയർപഴ്സൻ
മൈസൂരു : കാട്ടാനകളുടെ എണ്ണം പെരുകുന്നതു തടയാൻ ആനകൾക്കു വന്ധ്യംകരണം ആരംഭിക്കണമെന്നു കർണാടക വനം വികസന കോർപറേഷൻ ചെയർപഴ്സൻ പത്മിനി പൊന്നപ്പ. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും വനംമന്ത്രി ബി.രമാനാഥ റായിക്കും നിവേദനം നൽകി. കുടക് മേഖലയിൽ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. കർഷകർ രാപകൽ അധ്വാനിച്ചു വളർത്തുന്ന വിളകൾ നിമിഷനേരംകൊണ്ടാണു കാട്ടാനകൾ നശിപ്പിക്കുന്നത്. കാട്ടാനകളുടെ ആക്രമണത്തിൽ മൂന്നുവർഷത്തിനിടെ കുടക് മേഖലയിൽ മാത്രം 42 പേർ മരിച്ചു. ആനകളുടെ എണ്ണം വർധിക്കുന്നതു തടയുക മാത്രമാണ് ഇതിനുള്ള പോംവഴിയെന്നും പത്മിനി പറയുന്നു.
Read Moreഗുജറാത്തും ഹിമാചലും ബി ജെ പിക്ക് ഒപ്പം;ഹിമാചല്‍ ഫലം കാണാതെ മലയാള മീഡിയകള്‍..
ന്യൂഡൽഹി : കടുത്ത തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവിൽ ഗുജറാത്തിൽ ബിജെപിക്കു വീണ്ടും വ്യക്തമായ ലീഡ്. ഒരു ഘട്ടത്തിൽ പിന്നിട്ടുനിന്ന ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ബിജെപി ലീഡിലേക്ക് എത്തിയത്. നിലവിൽ 102 സീറ്റിൽ ബിജെപിയും 76 സീറ്റിൽ കോൺഗ്രസും നാലിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്. അതേസമയം, ഹിമാചൽ പ്രദേശിൽ ബിജെപി തുടക്കം മുതലേ ലീഡ് ചെയ്യുകയാണ്. അവിടെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 35 സീറ്റുകളും പിന്നിട്ട് ബിജെപി മുൻതൂക്കം നേടിക്കഴിഞ്ഞു. തുടക്കത്തിൽ മുന്നിലായിരുന്ന ബിജെപി ആ ലീഡ് കൈവിടാതെയാണ് മുന്നേറുന്നത്. ഇവിടെ കോൺഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്.…
Read More