നഷ്ടപ്പെട്ട വാഹനം ഈ കൂട്ടത്തിലുണ്ടോ എന്നു പരിശോധിക്കാൻ നഗരത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകളെത്തി. ഇവരിൽ ഇരുപതോളം പേർക്കു സ്വന്തം വാഹനം കണ്ടെത്താനുമായി. നഷ്ടപ്പെട്ട വാഹനങ്ങളുടെ ഉടമസ്ഥരെ കണ്ടെത്താൻ ഇതാദ്യമായാണ് ബെംഗളൂരുവിൽ വാഹന പരേഡ് നടത്തുന്നത്. ഗിയർ ഉള്ളതും ഇല്ലാത്തതുമായ 1180 ഇരുചക്ര വാഹനങ്ങളാണ് പ്രദർശിപ്പിച്ചത്. സിറ്റി പൊലീസ് കമ്മിഷണർ ടി. സുനീൽകുമാർ പരേഡ് ഉദ്ഘാടനം ചെയ്തു.
മോഷണം പോയ ബൈക്കുകളുടെ ഉടമസ്ഥരെ കണ്ടെത്താൻ ബെംഗളൂരു സിറ്റി പൊലീസ് സംഘടിപ്പിച്ച ‘ബൈക്ക് പരേഡ്’ ശ്രദ്ധേയമായി.
