ഗൗരിയുടെ കൊലയാളികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധം ശക്തം.

ബെംഗളൂരു ∙ ഗൗരി ലങ്കേഷിന്റെ കൊലയാളികളെ പിടികൂടുന്നതിനായുള്ള സർക്കാർ നടപടികൾ ഇഴയുന്നെന്ന് ആരോപിച്ചു പ്രതിഷേധം. ഗൗരി ഹത്യ വിരോധി വേദികെ പ്രവർത്തകരാണ് പ്രതിഷേധവുമായി ആനന്ദ് റാവു സർക്കിളിൽ അണിനിരന്നത്. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലേക്ക് ഇവർ പ്രകടനം നടത്താൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പ്രകടനത്തിനു നേതൃത്വം നൽകിയ ഗൗരിയുടെ സഹോദരി കവിതാ ലങ്കേഷ്, വേദികെ പ്രസിഡന്റ് അനന്ത് നായക്ക് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു നീക്കി. ഘാതകരെ കണ്ടെത്താൻ വൈകുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടു വിശദീകരണം നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം.

Read More

അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ കാലപ്പഴക്കം ചെന്ന അരലക്ഷത്തോളം 2–സ്ട്രോക്ക് ഓട്ടോറിക്ഷകളുടെ പെർമിറ്റ് ഗതാഗതവകുപ്പ് റദ്ദാക്കുന്നു;പഴയ ഓട്ടോറിക്ഷകൾ സ്വീകരിക്കാനും പൊളിച്ചു നീക്കാനുമായി നഗരത്തിൽ രണ്ടു കേന്ദ്രങ്ങൾ ഉടൻ;പുതിയ ഓട്ടോ വാങ്ങാൻ സർക്കാർ മുപ്പതിനായിരം രൂപ സബ്സിഡി

ബെംഗളൂരു ∙ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ ബെംഗളൂരുവിലെ കാലപ്പഴക്കം ചെന്ന അരലക്ഷത്തോളം 2–സ്ട്രോക്ക് ഓട്ടോറിക്ഷകളുടെ പെർമിറ്റ് ഗതാഗതവകുപ്പ് റദ്ദാക്കുന്നു. പഴയ ഓട്ടോറിക്ഷകൾ സ്വീകരിക്കാനും പൊളിച്ചു നീക്കാനുമായി നഗരത്തിൽ രണ്ടു കേന്ദ്രങ്ങൾ ഉടൻ തുറക്കും. പഴയ വാഹനങ്ങൾ നൽകുന്ന ഉടമകൾക്കു പുതിയ ഓട്ടോ വാങ്ങാൻ സർക്കാർ മുപ്പതിനായിരം രൂപ സബ്സിഡി നൽകും. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ മാറ്റി പ്രകൃതി സൗഹാർദ വാഹനങ്ങൾ ഇറക്കാൻ സബ്സിഡി ഇനത്തിൽ 30 കോടി രൂപ സർക്കാർ ഈ വർഷമാദ്യം അനുവദിച്ചിരുന്നു. ബെംഗളൂരുവിലെ അമ്പതിനായിരം ഉൾപ്പെടെ കർണാടകയിലാകെ 1.3 ലക്ഷത്തോളം…

Read More

നഗരത്തിലെ റേഡിയോ ടാക്സികള്‍ സുരക്ഷിതമോ ?ഓല ക്യാബിൽ യുവതിക്കുനേരെ ലൈംഗിക അതിക്രമം

ബെംഗളൂരു ∙ ഓല ക്യാബിൽ യാത്രക്കാരിയെ ഡ്രൈവർ പൂട്ടിയിട്ട് ഉപദ്രവിക്കാൻ ശ്രമിച്ചതായി പരാതി. പുറത്തിറങ്ങാതിരിക്കാൻ കാറിന്റെ വാതിലുകൾ ലോക്ക് ചെയ്തശേഷം മോശമായി പെരുമാറുകയും പൊലീസിൽ പരാതി നൽകരുതെന്നാവശ്യപ്പെട്ടു പിറ്റേന്നു ഫോണിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞായർ രാത്രി പത്തരയോടെ ഇന്ദിരാനഗറിൽനിന്നു ബിടിഎം ലേഔട്ടിലേക്കു യാത്രചെയ്ത യുവതിക്കാണു ദുരനുഭവമുണ്ടായത്. കോറമംഗലയ്ക്കു സമീപം എത്തിയപ്പോൾ ഡ്രൈവർ രാജശേഖർ കാർ റോ‍ഡരികിൽ നിർത്തുകയും പിൻസീറ്റിൽ എത്തി കടന്നുപിടിക്കാൻ ശ്രമിച്ചു. ‘ചൈൽഡ് ലോക്ക്’ ഇട്ടിരുന്നതിനാൽ വാതിൽ തുറന്നു പുറത്തിറങ്ങാൻ കഴിഞ്ഞില്ല. റോഡിൽ മറ്റു വാഹനങ്ങളും കുറവായിരുന്നു. യുവതി കാറിന്റെ ചില്ലിൽ പലവട്ടം…

Read More

ജെംഷെഡ്പൂരിനു ആദ്യ ഗോൾ, ആദ്യ ജയം.

ഒടുവിൽ ജെംഷെഡ്പൂർ എഫ്‌സി ലീഗിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. ഡൽഹിയെ അവരുടെ ഹോം മാച്ചിൽ ഒരു ഗോളിന് തോൽപിച്ചാണ് കോപ്പെൽ ആശാന്റെ ടീം ആദ്യ മൂന്നു പോയിന്റ് കരസ്ഥമാക്കിയത്. അറുപത്തി അഞ്ചു ശതമാനത്തോളം പൊസഷൻ കീപ് ചെയ്തു കളിച്ച ഡൽഹിക്ക് പക്ഷെ ഒരിക്കലും അതുമുതലാക്കാൻ പറ്റിയില്ല. മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ രണ്ടു ടീമിന്റെയും മധ്യനിര പരാജയപ്പെട്ടപ്പോൾ, പ്രതിരോധത്തിൽ രണ്ടു ടീമും മികച്ചു നിന്നു. പ്രേത്യേകിച്ചു നല്ല ഗോളവസരങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഫസ്റ്റ് ഹാഫിൽ, പതിനാലാം മിനുറ്റിൽ ഡൽഹി താരം കാലു ഉച്ചേ ടാറ്റയുടെ വല കുലുക്കിയെങ്കിലും സൈഡ്…

Read More
Click Here to Follow Us