എസിപിയുടെ ആവശ്യത്തിനു വഴങ്ങാതിരുന്നതോടെ സോളദേവനഹള്ളി ഇൻസ്പെക്ടർ വെങ്കടേഷ് ഗൗഡ ഭീഷണിപ്പെടുത്തുംവിധം സംസാരിച്ചുവെന്നും പറയുന്നു. എസിപി രവിപ്രസാദ് മുതിർന്ന ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിന്റെ നിർദേശങ്ങൾ അനുസരിക്കണം എന്നുമായിരുന്നു ഭീഷണി. എന്നാൽ പൊലീസിനെ സ്വന്തം പക്ഷത്തു നിർത്താനുള്ള സമ്മർദതന്ത്രമാണു യുവതിയുടേതെന്നും ആരോപണം കെട്ടുകഥയാണെന്നുമാണ് എസിപിയുടെ വിശദീകരണം.
യുവതി പരാതി നൽകാനെത്തിയപ്പോൾ, സംഭവിച്ച കാര്യങ്ങൾ വ്യക്തമായി പറയാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽനിന്നു പരാതിയിലുള്ള ആരോപണം സത്യവിരുദ്ധമാണെന്നു ബോധ്യപ്പെടുകയായിരുന്നു. ആരോപിതരായ വ്യക്തികൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്നു കണ്ടതോടെയാണു തനിക്കെതിരെ ഇത്തരമൊരു ആരോപണം ചമച്ചിരിക്കുന്നത്. സ്വകാര്യ ട്രസ്റ്റുകൾ തമ്മിലുള്ള അഭിപ്രായഭിന്നതയെ തുടർന്ന് ഇതിൽ ഒരുവിഭാഗത്തിലെ രണ്ടുപേർക്കെതിരെയാണു യുവതി കഴിഞ്ഞ 17നു പീഡന പരാതിയുമായി എത്തിയതെന്നും എസിപി പറയുന്നു.