കാർഷിക രംഗത്തെ നൂതന പദ്ധതികൾ കർഷകർക്കു പരിചയപ്പെടുത്താൻ ആരംഭിച്ച മൊബൈൽ ആപ്പിനു മികച്ച പ്രതികരണം.

ബെംഗളൂരു : കാർഷിക രംഗത്തെ നൂതന പദ്ധതികൾ കർഷകർക്കു പരിചയപ്പെടുത്താൻ ആരംഭിച്ച മൊബൈൽ ആപ്പിനു മികച്ച പ്രതികരണം. യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസ്, ബെംഗളൂരു പുറത്തിറക്കിയ അഗ്രി എക്സ്പേർട്ട് സിസ്റ്റം എന്ന ആപ്പ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ 70,000 പേർ ഡൗൺലോഡ് ചെയ്തെന്നാണു കണക്ക്. വിത്തുൽപാദനം, വിത്തുകളുടെ ഗുണമേൻമ, പുതിയ കൃഷിരീതികൾ, കാലാവസ്ഥാ മാറ്റം, കീടനാശിനി പ്രയോഗം തുടങ്ങിയ കാര്യങ്ങൾ ആപ് ഉപയോഗിച്ചു കണ്ടെത്താൻ സാധിക്കുമെന്നു ഗാന്ധി കൃഷിവിജ്ഞാൻ കേന്ദ്രം പ്രോജക്ട് സയന്റിസ്റ്റ് ഡോ.എസ്.ബസവരാജ് പറഞ്ഞു.

Read More

മന്ത്രി മാറിയിട്ടും റെയില്‍വേ അപകടങ്ങള്‍ തുടര്‍ക്കഥ;ഉത്തർപ്രദേശിൽ പട്ന എക്സ്പ്രസ് പാളംതെറ്റി; മൂന്നു മരണം, എട്ടു പേർക്കു പരുക്ക്

ലക്നൗ∙ ഉത്തർപ്രദേശിൽ വാസ്കോഡ ഗാമ – പട്ന എക്സ്പ്രസ് പാളം തെറ്റി. മൂന്നു പേർ മരിച്ചു. എട്ടുപേർക്കു പരുക്കേറ്റു. പുലർച്ചെ 4.18നാണു സംഭവം. ഗോവയിൽനിന്നു പട്നയിലേക്കു പോകുന്ന ട്രെയിനിന്റെ 13 കോച്ചുകളാണു പാളം തെറ്റിയത്. യുപിയിലെ ചിത്രക്കൂട്ടിനു സമീപം മണിക്പുർ റെയിൽവേ സ്റ്റേഷനു സമീപമാണു പാളം തെറ്റിയത്. ബിഹാറിലെ ബേട്ടിയയിൽനിന്നുള്ള ദീപക് പട്ടേൽ, പിതാവ് റാം സ്വരൂപ് എന്നിവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിൽ വച്ചാണു മരിച്ചത്. എസ് 3, എസ് 4, എസ് 5, എസ് 6, എസ് 7, എസ് 8,…

Read More

അന്തരീക്ഷ മലിനീകരണമുണ്ടാക്കാത്ത ഇലക്ട്രിക് ബസുകൾ നഗരത്തിന്റെ റോഡുകൾ കീഴടക്കുന്ന കാലം വിദൂരമല്ല;3 കൊല്ലം മുൻപ് ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബസ് ഓടിച്ച ബിഎംടിസി പുതിയ 150 ബസുകൾ വാങ്ങാൻ തയ്യാറെടുക്കുന്നു.

ബെംഗളൂരു : നഗര ഗതാഗതത്തിനായി കേന്ദ്രസഹായത്തോടെ 150 ഇലക്ട്രിക് ബസുകൾ (ഇ–ബസ്) വാങ്ങാൻ ബിഎംടിസി പദ്ധതി. അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി പ്രാഥമിക ഘട്ടത്തിലാണെന്നു ബിഎംടിസി എംഡി പൊന്നുരാജ് പറഞ്ഞു. ‌ഓർഡർ നൽകിയാൽ 3–4 മാസത്തിനകം ഇ–ബസ് ലഭിക്കുമെങ്കിലും ഇതിനു മുന്നോടിയായുള്ള നടപടികൾ പൂർത്തിയാകാൻ സമയമെടുത്തേക്കും. ബസ് വാങ്ങുന്നതിലെ വൻ സാമ്പത്തിക ചെലവാണ് പ്രധാന തടസ്സം. നാഷനൽ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പ്ലാൻ (എൻഇഎംഎംപി) 2020ൽ പെടുത്തി ഓരോ ഇ–ബസിനും 85 ലക്ഷം രൂപ വീതം കേന്ദ്രസഹായം ലഭിക്കും. ബസിൽ ഇന്ത്യയിൽ…

Read More
Click Here to Follow Us