ബെംഗളൂരു∙ കേരള സമാജം പീനിയ സോണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സ്നേഹസാഗരം’ ഉദ്ഘാടനം കലാമണ്ഡലം മല്ലികയും കോൺഫിഡന്റ് ഗ്രൂപ്പ് സിഎംഡി: ഡോ.സി.ജെ.റോയിയും ചേർന്നു നിർവഹിച്ചു. പൊതുസമ്മേളനം മേയർ സമ്പത്ത് രാജ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജയ്ജോ ജോസഫ് അധ്യക്ഷത വഹിച്ചു. കെ.ബി.ഗണേഷ്കുമാർ എംഎൽഎ മുഖ്യാതിഥിയായി. പ്രവാസി വ്യവസായി കോശി സാമുവലിനെ ആദരിച്ചു.
കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, സെക്രട്ടറി റജികുമാർ, പി.ദിവാകരൻ, ലോകനാഥൻ, ഫിലിപ്പ് കെ.ജോർജ്, വിനോദ് എന്നിവർ പ്രസംഗിച്ചു. വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. സനും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.