ഇന്ത്യൻ സൂപ്പർ ലീഗിൽ മലയാളീ താരോദയം

ഫുട്‌ബോളിൻ്റെ മക്കയായ് വഴ്ത്തുന്ന , കാൽപന്തുകളിയിലെ ആവേശവും ആരവങ്ങളും സിരകളിൽ തുളുമ്പി കേരളത്തിലെ ഫുട്‌ബോളിൻ്റെ ഹൃദയം എന്നറയപ്പെടുന്ന മലപ്പുറത്തിൻ്റെ മണ്ണിൽ നിന്നും ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലേക്ക് ഒരു തരോദയം ……. തിരൂരിൻ്റെ മണ്ണിൽ കാൽപന്തുകളിയിലെ ആദ്യാക്ഷരങ്ങൾ കുറിച്ച് SAT ( Sports Academy Tirur) ൽ കളിച്ചു വളർന്ന ‘ ‘അബ്ദുൽ ഹക്കു’ ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി യുടെ സെൻട്രൽ ബാക്ക് പൊസിഷനിൽ കളത്തിൽ ഇറങ്ങിക്കഴിഞ്ഞു , ഡി എസ് കെ ശിവാജിയൻസ്…

Read More

ഹരിവരാസനം കീര്‍ത്തനത്തില്‍ നിലവിലുള്ള തെറ്റുകള്‍ തിരുത്തി വീണ്ടും ആലപിക്കാനൊരുങ്ങി ഗാന ഗന്ധര്‍വന്‍.

എരുമേലി: ശബരിമലയില്‍ അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം കീര്‍ത്തനത്തില്‍ നിലവിലുള്ള തെറ്റുകള്‍ തിരുത്തി വീണ്ടും ആലപിക്കാനൊരുങ്ങി യേശുദാസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിട്ടപ്പെടുത്തിയ പാട്ടില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി പുനക്രമീകരിക്കുമെന്ന് നേരത്തെ  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വിശദമാക്കിയിരുന്നു. കീ​ർ​ത്ത​ന​ത്തി​ലെ സ്വാ​മി എ​ന്ന പ​ദം ഒ​ഴി​വാ​ക്കി​യും അ​രിവി ​മ​ർ​ദ​നം എ​ന്ന പ​ദം അ​രു​വി മ​ർ​ദ​നം എ​ന്ന നി​ല​യി​ലു​മാ​ണ് ആ​ലാ​പ​ന​ത്തി​ന്‍റെ ട്യൂ​ണി​നു വേ​ണ്ടി പാ​ടി​യ​തെ​ന്നും പ​ത്മ​കു​മാ​ർ പ​റ​ഞ്ഞു. കോന്നകത്ത് ജാനകിയമ്മ രചിച്ച ഹരിവരാസനത്തിലെ പിഴവുകള്‍ യേശുദാസിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചെന്ന് എ പത്മകുമാര്‍ പറഞ്ഞു. ഇ​തു യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ…

Read More

വേലിയില്‍ ഇരുന്ന ഹാര്‍ദിക്ക് പട്ടേലിനെ എടുത്തു മടിയില്‍ വച്ച കോണ്‍ഗ്രസിന് പണികിട്ടി;സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ച് തകര്‍ത്ത് ഹര്‍ദ്ദിക് പട്ടേല്‍ അനുകൂലികള്‍.

അഹമ്മദാബാദ് : ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള 77 പേരടങ്ങിയ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ച് തകര്‍ത്ത് ഹര്‍ദ്ദിക് പട്ടേല്‍ അനുകൂലികള്‍. സീറ്റ് തര്‍ക്കത്തെ ചൊല്ലിയാണ് പട്ടേല്‍ അനാമത് ആന്തോളന്‍ പ്രവര്‍ത്തകര്‍(പിഎഎഎസ്) ഓഫീസുകള്‍ അടിച്ചു തകര്‍ത്തത്. സൂറത്ത്, ഭാവ്നഗര്‍ എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകളാണ് അടിച്ച് തകര്‍ത്തത്. സംസ്ഥാനത്ത് പല ഭാഗത്തും കോണ്‍ഗ്രസിന് നേരെ പട്ടേല്‍ അനുയായികള്‍ പ്രതിഷേധം അഴിച്ചുവിട്ടു. അഹമ്മദാബാദില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍  ഭരത് സിംഗ് സോളങ്കിയുടെ വീടിന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെ കോണ്ഗ്രസ് പ്രഖ്യാപിച്ച 77 സീറ്റുകളില്‍…

Read More

ഖര-ദ്രവ മാലിന്യങ്ങൾക്കു പിന്നാലെ ഇലക്ട്രോണിക്സ് മാലിന്യങ്ങൾ നിക്ഷേപിക്കാനും റോഡരികിൽ ഡ്രോപ് ബോക്സുകൾ വരുന്നു.

ബെംഗളൂരു : ഖര-ദ്രവ മാലിന്യങ്ങൾക്കു പിന്നാലെ ഇലക്ട്രോണിക്സ് മാലിന്യങ്ങൾ നിക്ഷേപിക്കാനും റോഡരികിൽ ഡ്രോപ് ബോക്സുകൾ വരുന്നു. ആദ്യഘട്ടത്തിൽ ഇന്ദിരാനഗർ സിഎംഎച്ച് റോഡിലാണ് ഇ–മാലിന്യ ശേഖരണത്തിനുള്ള ബോക്സ് സ്ഥാപിച്ചത്. മാലിന്യ സംസ്കരണ ഏജൻസിയായ സഹാസ്, എൻവയൺമെന്റൽ സിനർജീസ് ഇൻ ഡവലപ്മെന്റ്, ബിഎം കവാൽ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസമാണു ബോക്സ് സ്ഥാപിച്ചത്. സഹാസിന്റെ നേതൃത്വത്തിൽ ജയനഗർ സോണിലെ ബാംഗ്ലൂർ വൺ സെന്ററുകളിലും പോസ്റ്റ് ഓഫിസുകളിലും ഇ–ഡ്രോപ് ബോക്സുകൾ മാസങ്ങൾക്കു മുൻപ് സ്ഥാപിച്ചിരുന്നു. കീബോർഡ്, കേബിളുകൾ, സിഡി ഡ്രൈവുകൾ, സിപിയു, മൊബൈൽ…

Read More

മെട്രോക്ക് പിന്നാലെ പോഡ് ടാക്സി നഗരത്തിലേക്ക്.

ബെംഗളൂരു∙ നഗര ഗതാഗതത്തിന് പോഡ് ടാക്സികൾ എത്തുന്ന കാലം വിദൂരമാകില്ല. പേഴ്സനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം എന്ന പേരിലുള്ള പോഡ് ടാക്സികൾ മെട്രോ സ്റ്റേഷനുകളെ ബന്ധപ്പെടുത്തിയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ഇതിന്റെ റൂട്ട് മാപ്പിനും ബിബിഎംപി രൂപം നൽകിയതോടെ ടെൻഡർ നടപടികൾ അടുത്തവർഷം ആരംഭിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പഠനത്തിൽ ബെംഗളൂരുവിൽ പോഡ് ടാക്സി സംവിധാനം ഫലപ്രദമാകുമെന്ന് കണ്ടെത്തിയിരുന്നു. ട്രിനിറ്റി മെട്രോ സ്റ്റേഷനിൽ നിന്നാരംഭിച്ച് വൈറ്റ്ഫീൽഡിൽ എത്തുന്ന തരത്തിലാണ് റൂട്ട് മാപ്പ് തയാറാക്കിയിരിക്കുന്നത്. ഇതിനിടയിൽ 12 പിആർടി സ്റ്റേഷനുകളുണ്ടായിരിക്കും. അഗരം, ഡൊംളൂർ, ഹോട്ടൽ…

Read More

കേരള സമാജം പീനിയ സോൺ സ്നേഹ സാഗരം നടത്തി.

ബെംഗളൂരു∙ കേരള സമാജം പീനിയ സോണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സ്നേഹസാഗരം’ ഉദ്ഘാടനം ‌കലാമണ്ഡലം മല്ലികയും കോൺഫിഡന്റ് ഗ്രൂപ്പ് സിഎംഡി: ഡോ.സി.ജെ.റോയിയും ചേർന്നു നിർവഹിച്ചു. പൊതുസമ്മേളനം മേയർ സമ്പത്ത് രാജ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജയ്ജോ ജോസഫ് അധ്യക്ഷത വഹിച്ചു. കെ.ബി.ഗണേഷ്കുമാർ എംഎൽഎ മുഖ്യാതിഥിയായി. പ്രവാസി വ്യവസായി കോശി സാമുവലിനെ ആദരിച്ചു. കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, സെക്രട്ടറി റജികുമാർ, പി.ദിവാകരൻ, ലോകനാഥൻ, ഫിലിപ്പ് കെ.ജോർജ്, വിനോദ് എന്നിവർ പ്രസംഗിച്ചു. വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. സനും  സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

Read More

കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി ഉദ്ഘാടനം ചെയ്തു

ബെംഗളൂരു∙ കേരളസമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം മേയർ സമ്പത്ത്‌രാജ് നിർവഹിച്ചു. സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കാൻസർ കെയർ ഓൺ വീൽസ് മൊബൈൽ പരിശോധന യൂണിറ്റിന്റെ താക്കോൽദാനം മേയർ നിർവഹിച്ചു. ഒന്നരക്കോടി രൂപ മുടക്കിയാണു യൂണിറ്റ് ആരംഭിച്ചത്. ബിബിഎംപി പ്രതിപക്ഷ നേതാവ് പത്മനാഭ റെഡ്ഡി,  പ്രസിഡന്റ് പി.ഡി.പോൾ, സെക്രട്ടറി പി.കെ.വാസു, ഇ.വി.പോൾ, ഫാ.ഷിന്റോ മംഗലത്ത്, ഡോ.എ.എം.ഷഫീഖ്, ഡോ.രാജ വിജയകുമാർ പിള്ള, പി.കെ.രമേശ് എന്നിവർ പങ്കെടുത്തു.

Read More

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതി 4.7 ലക്ഷം തട്ടി.

ബെംഗളൂരു ∙ സമൂഹ മാധ്യമത്തിലൂടെ യുഎസിൽ നഴ്സെന്നു പരിചയപ്പെടുത്തിയ യുവതി, നെലമംഗലയിലെ വ്യാപാരിയിൽനിന്നു 4.7 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബെംഗളൂരുവിൽ വീട് വാങ്ങാൻ സഹായിക്കാമോ എന്ന ആവശ്യവുമായി രചനാ കരം എന്നു പരിചയപ്പെടുത്തിയാണ് തട്ടിപ്പു നടത്തിയതെന്ന് ആർ. രവികുമാർ നൽകിയ പരാതിയിൽ പറയുന്നു. തന്റെ കയ്യിൽ സ്വർണാഭരണങ്ങളും യുഎസ് ഡോളറുമാണുള്ളതെന്നും, വീടു വാങ്ങാൻ ഇതു പാഴ്സലായി അയച്ചുകൊടുക്കാമെന്നും യുവതി രവികുമാറിനെ വിശ്വസിപ്പിച്ചു. തുടർന്ന് ഒക്ടോബർ രണ്ടിനു കസ്റ്റംസ് ഓഫിസർ നിഷാ കുമാരി എന്നു പരിയപ്പെടുത്തി മറ്റൊരു സ്ത്രീ രവികുമാറിനെ വിളിച്ചു.

Read More
Click Here to Follow Us