ഹരിവരാസനം കീര്‍ത്തനത്തില്‍ നിലവിലുള്ള തെറ്റുകള്‍ തിരുത്തി വീണ്ടും ആലപിക്കാനൊരുങ്ങി ഗാന ഗന്ധര്‍വന്‍.

എരുമേലി: ശബരിമലയില്‍ അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം കീര്‍ത്തനത്തില്‍ നിലവിലുള്ള തെറ്റുകള്‍ തിരുത്തി വീണ്ടും ആലപിക്കാനൊരുങ്ങി യേശുദാസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിട്ടപ്പെടുത്തിയ പാട്ടില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി പുനക്രമീകരിക്കുമെന്ന് നേരത്തെ  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വിശദമാക്കിയിരുന്നു.

കീ​ർ​ത്ത​ന​ത്തി​ലെ സ്വാ​മി എ​ന്ന പ​ദം ഒ​ഴി​വാ​ക്കി​യും അ​രിവി ​മ​ർ​ദ​നം എ​ന്ന പ​ദം അ​രു​വി മ​ർ​ദ​നം എ​ന്ന നി​ല​യി​ലു​മാ​ണ് ആ​ലാ​പ​ന​ത്തി​ന്‍റെ ട്യൂ​ണി​നു വേ​ണ്ടി പാ​ടി​യ​തെ​ന്നും പ​ത്മ​കു​മാ​ർ പ​റ​ഞ്ഞു. കോന്നകത്ത് ജാനകിയമ്മ രചിച്ച ഹരിവരാസനത്തിലെ പിഴവുകള്‍ യേശുദാസിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചെന്ന് എ പത്മകുമാര്‍ പറഞ്ഞു.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

ഇ​തു യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ പ​ഴ​യ പാ​ട്ട് മാ​റ്റി സം​ശു​ദ്ധ​മാ​യ കീ​ർ​ത്ത​നം ത​ന്നെ ശ​ബ​രി​മ​ല​യി​ൽ പ്രാ​ബ​ല്യ​ത്തി​ലാ​ക്കു​മെ​ന്നും പത്മകുമാര്‍ വ്യക്തമാക്കി. മെരിലാന്‍ഡി സുബ്രഹ്മണ്യം 1975 ല്‍ നിര്‍മിച്ച സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് യേശുദാസ് ഹരിവരാസനം ആലപിച്ചത്. കീര്‍ത്തനത്തിന് ലഭിച്ച സ്വീകാര്യതയെ തുടര്‍ന്ന് ശബരിമലയില്‍ നടയടയ്ക്കുമ്പോള്‍ ഉറക്കുപാട്ടായി ഉള്‍പ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
[masterslider id="10"]

Related posts